വോട്ട് പരസ്യത്തിലുള്ള മോഹന്*ലാല്* വോട്ടുചെയ്തില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വോട്ട് പരസ്യത്തിലുള്ള മോഹന്*ലാല്* വോട്ടുചെയ്തില്ല

    തിരുവനന്തപുരം: ഇത്തവണത്തെതിരഞ്ഞെടുപ്പില്* സൂപ്പര്* താരങ്ങളായ മമ്മൂട്ടിയും മോഹന്*ലാലും വോട്ട് രേഖപ്പെടുത്തിയില്ല. അതേസമയം സുരേഷ് ഗോപി, മുകേഷ്, ദിലീപ്, കാവ്യ മാധവന്* തുടങ്ങിയ താരങ്ങള്* വോട്ടുചെയ്തു. ദുബയില്* നിന്നെത്തിയാണ് ദിലീപ് വോട്ടുചെയ്തത്. ലണ്ടനിലായതിനാല്* മമ്മൂട്ടിയ്ക്ക് വോട്ടുചെയ്യാനെത്താന്* കഴിഞ്ഞില്ല. മോഹന്*ലാലിന്റെ അസൗകര്യം എന്തായിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും ചാനല്* പരസ്യത്തിലൂടെ നാട്ടുകാരെ വോട്ടുചെയ്യാന്* ആഹ്വാനം ചെയ്ത താരം വോട്ടുചെയ്തില്ലെന്ന കാര്യം കൗതുകമായി.

    മലബാര്* ഗോള്*ഡിന്റെ പരസ്യത്തിലാണ് മോഹന്*ലാല്* വോട്ട് പൗരാവകാശമാണെന്നും അത് പാഴാക്കരുതെന്നും ആഹ്വാനം ചെയ്തത്, വോട്ടു ദിവസം ചാനലുകളായ ചാനലുകളെല്ലാം ഈ പരസ്യം കാണിക്കുകയും ചെയ്തു. പക്ഷേ ആഹ്വാനം ചെയ്തതല്ലാതെ ലാല്* വോട്ടിനെത്തിയില്ല.

    ആലുവയിലെ തോട്ടക്കാട്ടുകര അംഗന്*വാടിയിലെ 71ാം നമ്പര്* ബൂത്തിലാണ് ദിലീപ് അമ്മയ്ക്കും സഹോദരനുമൊപ്പം വോട്ട് ചെയ്തത്്. രാവിലെ പത്തിന് ദുബായിയില്* നിന്നു നെടുമ്പാശേരിയിലെത്തിയ ദിലീപ് ആലുവയിലെ വീട്ടിലെത്തി വിശ്രമിച്ചശേഷമാണ് പോളിംഗ് ബൂത്തിലെത്തിയത്.

    തിരക്കു കുറവായതിനാല്* അല്*പ്പനേരം മാത്രമേ ക്യൂവില്* നില്*ക്കേണ്ടി വന്നുള്ളൂ.അവധി ആഘോഷിക്കാനായി തൃശൂരിലേക്കു പോയ ഭാര്യ മഞ്ജു വാര്യര്* വോട്ട് ചെയ്യാനെത്തിയില്ല.

    സുരേഷ് ഗോപി, ജഗതി ശ്രീകുമാര്*, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ചിപ്പി, പ്രിയങ്ക തുടങ്ങിയവര്* തലസ്ഥാനത്തെ പോളിംഗ് സ്*റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X