വികലാംഗനെ അപമാനിച്ച ഓഫീസര്* മാപ്പു പറഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വികലാംഗനെ അപമാനിച്ച ഓഫീസര്* മാപ്പു പറഞ്ഞു

    കോട്ടയം: വികലാംഗനായ വോട്ടറെ അപമാനിച്ചെന്ന ആരോപണത്തെ തുടര്*ന്ന് പ്രിസൈഡിങ് ഓഫീസര്* മാപ്പ് പറഞ്ഞു. ജോലിസമ്മര്*ദ്ദം മൂലമാണ് തെറ്റുപറ്റിയതെന്നും മാപ്പപേക്ഷ രേഖാമൂലം അയക്കുമെന്നും ഓഫീസര്* വ്യക്തമാക്കി. മാനദണ്ഡങ്ങളെ കുറിച്ചുള്ള സംശയമാണു തെറ്റായ നടപടിക്കിടയാക്കിയത്. ജോലിക്കിടയിലെ സമ്മര്*ദം മൂലമാണു വോട്ടറോടു മോശമായി പെരുമാറിയത്-ഓഫിസര്* വിശദീകരിച്ചു.

    എരുമേലി കെഎസ്ഇബി ഓഫീസിലെ ഓവര്*സിയര്* കണമല ഇലവുങ്കല്* ആന്റണിയെയാണ് അറ്റുപോയ ഇടതുകൈമുട്ടില്* മഷിപുരട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്* അപമാനിച്ചത്.

    ഇക്കാര്യം വിവാദമായതോടെയാണ് പ്രിസൈഡിങ് ഓഫീസര്* മാപ്പുപറഞ്ഞത്. വലതു ചൂണ്ടുവിരലില്* മഷി പുരട്ടിയശേഷവും പ്രിസൈഡിങ് ഓഫീസറുടെ നിര്*ബന്ധപ്രകാരം ഇടതു കൈമുട്ടിലും മഷി പുരട്ടിയെന്നാണ് പരാതി. ഇത് ചെയ്യുമ്പോള്* ഓഫീസര്* കളിയാക്കിച്ചിരിച്ചുവെന്നും ആന്റണി നല്*കിയ പരാതിയിലുണ്ട.

    1988ല്* നടന്ന അപകടത്തിനു ശേഷമാണ് ആന്റണിയുടെ ഇടതുകൈ മുട്ടിനു താഴെ മുറിച്ചു മാറ്റിയത്. പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും വലതു കൈയിലെ ചൂണ്ടുവിരലില്* മഷി പുരട്ടിയാണു വോട്ടു ചെയ്തത്. ഇക്കാര്യം പറഞ്ഞിട്ടും മുറിച്ച കയ്യില്* മഷി പുരട്ടണമെന്ന് ഓഫീസര്* വാശിപിടിക്കുകയായിരുന്നു.

    മാനസികമായി വിഷമം അനുഭവിച്ചതിനാല്* മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും ആന്റണി പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X