രജനി വോട്ട് ചെയ്തത് ജയയുടെ പാര്*ട്ടിയ്ക്ക് ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രജനി വോട്ട് ചെയ്തത് ജയയുടെ പാര്*ട്ടിയ്ക്ക് ?

    ചെന്നൈ: തിരഞ്ഞെടുപ്പ് വരുമ്പോള്* സമൂഹത്തിലെ പ്രമുഖ വ്യക്തികള്* ഏത് മുന്നണികയ്*ക്കൊപ്പം നില്*ക്കുമെന്നത് എപ്പോഴും കൗതുകകരമായ കാര്യമാണ്. രാഷ്ട്രീയവും ചലച്ചിത്രവും കൂടിക്കുഴഞ്ഞു കിടക്കുന്ന തമിഴ്*നാട്ടിലെ അന്തരീക്ഷത്തില്* പലപ്പോഴും താരങ്ങളുടെ നിലപാടുകള്* നിര്*ണായകമായിട്ടാണ് ജനങ്ങള്* കണക്കാക്കുക. സ്റ്റൈല്* മന്നന്* രജനി കാന്ത് എന്ത് നിലപാടെടുക്കുന്നു, ശരത് കുമാര്* എന്ത് പറയുന്നു ഇത്തരത്തിലുള്ള കാര്യങ്ങള്*ക്കെല്ലാം വന്* ഡിമാന്റാണ് തമിഴകത്ത്. പക്ഷേ രജനിയുടെ കാര്യത്തില്* ഇത്തവണ ആരാധകര്*ക്ക് നിരാശയായിരുന്നു ഫലം, ആര് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് പോലും ഇത്തവണ അദ്ദേഹം കൃത്യമായി പ്രതികരിച്ചിരുന്നില്ല, ചുരുക്കി പറഞ്ഞാല്* രജനിയുടെ തിരഞ്ഞെടുപ്പ് നിലപാട് വളരെ രഹസ്യമായിരുന്നു.

    പക്ഷേ അദ്ദേഹം പോളിങ് ബൂത്തില്* എത്തുന്നതുവരെ മാത്രമേ ഇക്കാര്യം രഹസ്യമായിട്ടിരുന്നുള്ളു. രജനി വോട്ടുചെയ്യാന്* കയറിയപ്പോള്* പിന്നാലെ ചെന്ന മാധ്യമപ്പട അദ്ദേഹം ആര്*ക്കാണ് വോട്ടെചയ്തതെന്ന കാര്യം കണ്ടുപിടിച്ചുകളഞ്ഞുവെന്നാണ് റിപ്പോര്*ട്ട്. ദൃശ്യങ്ങള്* ശരിയാണെങ്കില്* രജനി ഈരില അതായത് പുരൈട്ചി തലൈവി ജയലളിതയുടെ എഐഎഡിഎംകെ സ്ഥാനാര്*ത്ഥിയ്ക്കാണ് വോട്ടുചെയ്തത്.

    വോട്ടിങ് യന്ത്രത്തില്* ഈരിലയുടെ നേര്*ക്കുള്ള ബട്ടനില്* രജനി വിരലമര്*ത്തുന്ന ദൃശ്യങ്ങളാണ് വരുതന്മാരായ മാധ്യമക്കാര്* ക്യാമറയിലാക്കിയത്. ചില ചാനലുകള്* കുറച്ച് നേരം രജനിയുടെ വോട്ട് ദൃശ്യം സംപ്രേഷണം ചെയ്യുകയും ചെയ്തു.

    ആരുടെയും വോട്ട് പരസ്യമാക്കരുതെന്നാണ് നിയമം, അതിനാല്*ത്തന്നെ ഇലക്ഷന്* കമ്മീഷന്* ഇടപെട്ട് ചാനലല്* സംപ്രേഷണം നിര്*ത്തിവെപ്പിച്ചു. ഈ ദൃശ്യങ്ങളെടുത്ത വീഡിയോ ഗ്രാഫര്*ക്കും സംപ്രേഷണം ചെയ്ത ചാനലിനും ശിക്ഷലഭിക്കുമെന്നാണ് അധികൃതര്* പറയുന്നത്.

    സ്റ്റെല്ല മേരീസ് കോളെജിലെ പോളിങ് ബൂത്തിലായിരുന്നു രജനി വോട്ട് ചെയ്യാനെത്തിയത്. എന്നാല്* രജനികാന്ത് യഥാര്*ത്ഥത്തില്* വോട്ട് ചെയ്യുന്ന ദൃശ്യങ്ങളല്ല വോട്ട് ചെയ്തുകഴിഞ്ഞ് ആദ്ദേഹം ഈരിലയ്ക്കുനേരെ വോട്ടുചെയ്യുന്നുവെന്ന വ്യാജേന കൈവിരല്*കാണിക്കുകയായിരുന്നുവെന്നും വാദമുണ്ട്. എന്തായാലും വോട്ടു ദിവസം വൈകുന്നേരം രജനികാന്ത് ഡിഎംകെ തലവന്* എം കരുണാനിധിയ്*ക്കൊപ്പം ഒരു ചിത്രത്തിന്റെ പ്രിവ്യൂ കാണാന്* എത്തിയിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X