ഐഫോണ്* 5 സപ്തംബറില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഐഫോണ്* 5 സപ്തംബറില്*

    ഐഫോണ്* 5 സപ്തംബറില്*




    കാഴ്ചയില്* ഐഫോണ്* 4 പോലെ തന്നെയുണ്ടാകും. എന്നാല്*, വേഗവും കരുത്തും കൂടും. സപ്തംബറില്* വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോണ്* 5 ന്റെ വിശേഷങ്ങള്* ഇതാണ്.

    ഏത് പ്രോസസറായിരിക്കും ഐഫോണ്* 5 ല്* ആപ്പിള്* ഉപയോഗിക്കുകയെന്ന് വ്യക്തമല്ല. എന്നാല്*, മിക്ക ടെക് വിദഗ്ധരുടെയും പ്രതീക്ഷ, ഐപാഡ് 2 ല്* ഉപയോഗിച്ച കരുത്തേറിയ ഡ്യുവല്*-കോര്* എ5 ചിപ്പ് (dual-core A5 chip) ആയിരിക്കും ഐഫോണ്* 5 ലേത് എന്നാണ്.

    2011 ജൂണിലോ ജൂലായിലോ ആയിരിക്കും ആപ്പിള്* അതിന്റെ പുതിയ ഐഫോണ്* അവതരിപ്പിക്കുകയെന്നാണ് റിപ്പോര്*ട്ടുകള്*. സപ്തംബറില്* ഉത്പാദനം ആരംഭിക്കാനും വിപണിയിലെത്തിക്കാനും കഴിയും.

    ആപ്പിള്* 2007 ലാണ് ഐഫോണ്* ആദ്യമായി അവതരിപ്പിച്ചത്. അതിന് ശേഷം ഓരോ വര്*ഷവും ജൂണില്*, ആപ്പിളിന്റെ വേള്*ഡ് വൈഡ് ഡെവലപ്പേഴ്*സ് കോണ്*ഫറന്*സില്* ഐഫോണിന്റെ പുതിയ വകഭേദം അവതരിപ്പിക്കുന്നതാണ് പതിവ്.

    ഇത്തവണത്തെ ഡെവലപ്പേഴ്*സ് കോണ്*ഫറന്*സില്* (WWDC 2011) ഐഫോണ്* ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരിഷ്*ക്കരിച്ച പതിപ്പായ ഐഒഎസ് 5, മാക് ഒഎസ് എക്*സ് (Mac OS XþLion) എന്നിവ അവതരിപ്പിക്കാന്* ആപ്പിള്* ഉദ്ദേശിക്കുന്നുണ്ട്.

    ഐഒഎസ് 5 ന്റെ ഫീച്ചറുകളില്*, ഓണ്*ലൈന്* സ്*റ്റോറേജ് പോലുള്ള ക്ലൗഡ് അടിസ്ഥാന സേവനങ്ങള്*ക്കൂടി ഉള്*പ്പെടുത്തുമെന്നാണ് സൂചന. ഈമെയിലിനായി സൗജന്യ 'മൊബൈല്* മീ' (Mobile Me) സങ്കേതത്തിന്റെ ലഭ്യത, കലണ്ടര്*, കോണ്*ടാക്ടുകള്* സിങ്ക്രണൈസ് ചെയ്യാനുള്ള സൗകര്യം, ലൊക്കേഷന്* കേന്ദ്രത സോഷ്യല്* ഫീച്ചറുകള്* മുതലായവയും ക്ലൗഡ് സര്*വീസിന്റെ ഭാഗമായി ഉണ്ടാകും.

    ഐഫോണ്* 5 ല്* പുതിയ ഐഒഎസ് ഉപയോഗിക്കുമെന്നതിനാല്*, ഈ സൗകര്യങ്ങളൊക്കെ അതിലുണ്ടാകും. മൊബൈല്* ഫോണിനെ ക്രെഡിറ്റ് കാര്*ഡുപോലെ പണമിടപാടിന് ഉപയോഗിക്കാന്* സഹായിക്കുന്ന 'നിയര്* ഫീല്*ഡ് കമ്മ്യൂണിക്കേഷന്*' (NFC) ചിപ്പ്, ഐഫോണ്* 5 ല്* ഉണ്ടാകുമോ എന്നത് ഇന്റര്*നെറ്റില്* ഇപ്പോള്* ചൂടേറിയ ചര്*ച്ചാവിഷയമാണ്. ആന്*ഡ്രോയിഡ് ഉപകരണങ്ങളില്* ഈ സങ്കേതം ഏര്*പ്പെടുത്തുന്ന കാര്യം 2010 അവസാനം ഗൂഗിള്* പ്രഖ്യാപിച്ചിരുന്നു. ഈ സംവിധാനം വിന്*ഡോസ് ഫോണ്* 7 ല്* ഏര്*പ്പെടുത്താന്* പോകുന്നതായി മൈക്രോസോഫ്റ്റും വെളിപ്പെടുത്തിയിരുന്നു.

    ഇന്റര്*നെറ്റില്* പ്രചരിക്കുന്ന റിപ്പോര്*ട്ടുകള്* ശരിയാണെങ്കില്*, ഐഫോണ്* 4 നെ അപേക്ഷിച്ച് ഐഫോണ്* 5 ലെ പരിഷ്*ക്കാരങ്ങള്* കൂടുതലും ആന്തരികമായിരിക്കും. ബാഹ്യഘടനയില്* വലിയ മാറ്റം പ്രതീക്ഷിക്കേണ്ട. ഒരു പ്രധാന മാറ്റം ക്യാമറയുടെ കാര്യത്തിലാകും-അഞ്ചിന് പകരം എട്ടു മെഗാപിക്*സല്*.

    ഐഫോണിനായി ക്യാമറ സെന്*സര്* രൂപകല്*പ്പന ചെയ്യുന്നത് സോണിയാണ്. അടുത്തയിടെ ജപ്പാനിലുണ്ടായ സുനാമി ദുരന്തം മൂലം ആപ്പിളിന് ക്യാമറ സെന്*സര്* നിര്*മിച്ച് നല്*കുന്നത് വൈകുമെന്ന് സോണി മേധാവി ഹൊവാര്*ഡ് സ്ട്രിങര്* പ്രസ്താവിച്ചിരുന്നു.
Working...
X