2010 ല്* ഇന്റര്*നെറ്റില്* സംഭവിച്ചത്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    2010 ല്* ഇന്റര്*നെറ്റില്* സംഭവിച്ചത്*



    ദിവസവും എത്ര ഇമെയിലുകളാണ് നിങ്ങളെത്തേടി വരുന്നതെന്ന് അത്ഭുതപ്പെടാറുണ്ടോ. ഇമെയില്* ഇന്*ബോക്*സിലെത്തുന്ന മെയിലുകളുടെ ആധിക്യം കണ്ട് അത്ഭുതംകൂറും മുമ്പ് ഈ കണക്ക് കേള്*ക്കുക-2010 ല്* ലോകത്താകമാനമുള്ള ഇന്റര്*നെറ്റ് ഉപഭോക്താക്കള്* അയച്ച ഇമെയിലുകളുടെ എണ്ണം 107 ട്രില്ല്യണ്* (ഒരു ട്രില്ല്യനെന്നാല്* ഒരുലക്ഷം കോടി) ആണ്! തീര്*ച്ചയായും ഇതില്* വലിയൊരു പങ്ക് പാഴ്*മെയിലുകള്* (സ്​പാം) തന്നെയായിരുന്നു-89.1 ശതമാനം.

    ഇന്റര്*നെറ്റെന്നാല്* ഇമെയിലുകള്* മാത്രമയയ്ക്കുന്ന സംവിധാനമല്ല. നവമാധ്യമസാധ്യതകളെല്ലാം ഇന്റര്*നെറ്റില്* പ്രയോഗിക്കപ്പെടുന്നു. ഇമെയിലുകള്* ചിത്രങ്ങള്* വീഡിയോകള്* മ്യൂസിക് ഫയലുകള്* -അങ്ങനെ ഡിജിറ്റല്* രൂപത്തിലാക്കാവുന്ന എന്ത് ഡേറ്റയും ഇന്റര്*നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നു, അല്ലെങ്കില്* പങ്കുവെയ്ക്കപ്പെടുന്നു. 2010 ല്* ഇവയുടെ കണക്ക് എങ്ങനെയായിരുന്നു. പിംഗ്*ഡോം (Pingdom) എന്ന ഇന്റര്*നെറ്റ് മോണിറ്ററിങ് സര്*വീസ് ഇക്കാര്യം പരിശോധിച്ചു നോക്കി. അവര്*ക്ക് കിട്ടിയ ഫലങ്ങളില്* ചിലതാണ് ചുവടെ.

    107 ട്രില്ല്യണ്* ഇമെയിലാണ് 2010 ല്* അയയ്ക്കപ്പെട്ടതെന്ന് പറഞ്ഞാല്* അതിനര്*ഥം ദിവസവും ഇമെയിലുകളുടെ ഏണ്ണം ശരാശരി 294 ബില്യണ്* (ഒരു ബില്യണ്* എന്നാല്* നൂറ് കോടി) എന്നാണ്. 2010ല്* 1.88 ബില്യണ്* ഇമെയില്* യൂസര്*മാരാണ് ലോകത്താകമാനം ഉണ്ടായിരുന്നത്. പോയ വര്*ഷം പുതിയതായി രംഗത്തെത്തിയ ഇമെയില്* യൂസര്*മാരുടെ സംഖ്യ 48 കോടി വരും. 2.9 ബില്യണ്* ഇമെയില്* അക്കൗണ്ടുകളാണ് ലോകത്താകമാനം ഉള്ളത്.



    ഇന്റര്*നെറ്റ് ഉപഭോക്താക്കളുടെ സംഖ്യ സ്വാഭാവികമായും 2010 ല്* വര്*ധിച്ചു. 2010 ജൂണിലെ കണക്ക് പ്രകാരം ലോകത്താകമാനം ഇന്റര്*നെറ്റ് ഉപയോഗിക്കുന്ന 197 കോടി ആളുകളുണ്ട്. മുമ്പത്തെ വര്*ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്*ധന. ഇത്രയും ഉപഭോക്താക്കളില്* 82.51 കോടി ഏഷ്യയിലും, 47.51 കോടി യൂറോപ്പിലും 26.62 കോടി വടക്കേയമേരിക്കയിലുമാണ്.

    സോഷ്യല്* മീഡിയ സൈറ്റുകളുടെ അഭൂതപൂര്*മായ വളര്*ച്ചയ്ക്കാണ് 2010 ല്* ഇന്റര്*നെറ്റ് സാക്ഷ്യം വഹിച്ചത്. അതില്* തന്നെ ഫെയ്*സ്ബുക്കിന്റേത് കണ്ണഞ്ചിക്കുന്ന മുന്നേറ്റമായിരുന്നു. 2010 തുടങ്ങുമ്പോള്* 35 കോടിയായിരുന്നു ഫെയ്ബുക്കിലെ അംഗസംഖ്യയെങ്കില്* വര്*ഷം അവസാനിക്കുമ്പോള്* അത് 60 കോടിയായി. ഒറ്റവര്*ഷം കൊണ്ട് 25 കോടിയുടെ വര്*ധന! ലിങ്കുകള്*, കുറിപ്പുകള്*, ഫോട്ടോകള്*, വീഡിയോ എന്നിങ്ങനെ 3000 കോടി ഉള്ളടക്ക ഘടകങ്ങളാണ് ഓരോ മാസവും ഫെയ്*സ്ബുക്കില്* പങ്കുവെയ്ക്കപ്പെടുന്നത്. ഫോട്ടോകളുടെ മാത്രം കാര്യമെടുത്താല്*, ഓരോ മാസവും 300 കോടി ഫോട്ടോകളാണ് ഫെയ്*സ്ബുക്കില്* ചേര്*ക്കപ്പെടുന്നത്.



    2010 സപ്തംബറില്* ട്വിറ്ററിലുണ്ടായിരുന്നത് 17.5 കോടി അംഗങ്ങളാണ്. അതില്* 10 കോടി 2010 ലുണ്ടായ പുതിയ അംഗങ്ങളാണ്. 2010 ല്* 2500 കോടി ഹൃസ്വസന്ദേശങ്ങള്* (ട്വീറ്റുകള്*) ട്വിറ്ററില്* പോസ്റ്റ് ചെയ്യപ്പെട്ടു. ബ്ലോഗ്പള്*സിന്റെ കണക്കനുസരിച്ച് 15.2 കോടി ബ്ലോഗുകള്* ഇന്റര്*നെറ്റിലുണ്ട്. ഫോട്ടോപങ്കിടല്* സൈറ്റായ ഫ് ളിക്കറില്* 2010 സപ്തംബറിലെ കണക്കനുസരിച്ച് 500 കോടി ചിത്രങ്ങളുണ്ട്. ഓരോ മിനിറ്റിലും 3000 ലേറെ ഫോട്ടോകളാണ് ഫ് ളിക്കറില്* അപ്*ലോഡ് ചെയ്യപ്പെടുന്നത്.

    വീഡിയോ പ്രേക്ഷകരും ഇന്റര്*നെറ്റില്* വന്*തോതില്* വര്*ധിച്ചതായി 2010 ലെ കണക്കുകള്* സൂചിപ്പിക്കുന്നു. വീഡിയോ റിക്കോര്*ഡ് ചെയ്യാനും ഇന്റര്*നെറ്റില്* പങ്കുവെയ്ക്കാനും സ്മാര്*ട്ട്*ഫോണുകള്* മതിയെന്ന് വന്നതോടെയാണ് കാര്യങ്ങള്* മാറിയത്. 2010 ല്* വീഡിയോ പങ്കിടല്* സൈറ്റായ യൂടൂബില്* യൂസര്*മാര്* കണ്ടത് 73000 കോടി വീഡിയോകളാണ് (പ്രതിമാസം 6000 കോടി വീഡിയോകള്*. എന്നുവെച്ചാല്*, ദിനംപ്രതി 200 കോടി യുടൂബ് വീഡിയോകള്*!). ഫെയ്*സ്ബുക്കും പ്രധാനപ്പെട്ട ഒരു വീഡിയോ സൈറ്റായി മാറുകയാണ്. പ്രതിമാസം ഫെയ്*സ്ബുക്കില്* വീഡിയോ കാണ്ടവരുടെ സംഖ്യ 2010 ല്* 200 കോടിയിലേറെയായിരുന്നു. (കടപ്പാട് : പിംഗ്*ഡോം)
Working...
X