ബംഗാളില്* മത്സരിക്കുന്നത് 260 കുറ്റവാളികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ബംഗാളില്* മത്സരിക്കുന്നത് 260 കുറ്റവാളികള്*




    കൊല്*ക്കത്ത: പശ്ചിമബംഗാള്* തിരഞ്ഞെടുപ്പില്* മത്സരിക്കുന്ന 260 സ്ഥാനാര്*ത്ഥികള്*ക്കെതിരെ ക്രിമിനല്*ക്കേസുകള്* നിലനില്*ക്കുന്നുണ്ടെന്ന് കണ്ടെത്തല്*.

    സംസ്ഥാനത്ത് സ്ഥാനാര്*ത്ഥികള്* നല്*കിയ 1255 സത്യവാങ്മൂലങ്ങള്* പരിശോധിച്ച ' വെസ്റ്റ് ബംഗാള്* ഇലക്ഷന്* വാച്ച് ' എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

    മത്സരിക്കുന്ന 'കുറ്റവാളികളില്*' 81 പേരും തൃണമൂല്* കോണ്*ഗ്രസില്* നിന്നുള്ളവരാണ്. 48 'കുറ്റവാളികളുമായി 'ഭാരതീയ ജനതാപാര്*ട്ടിയാണ് രണ്ടാം സ്ഥാനത്താനുള്ളത്. സിപിഎമ്മിന് 38 'കുറ്റവാളി' സ്ഥാനാര്*ത്ഥികളാണുള്ളത്. ഇടതുമുന്നണിയിലെയും മറ്റുചെറിയ പ്രാദേശിക പാര്*ട്ടികളിലെയും സ്ഥാനാര്*ത്ഥികളാണ് മറ്റുള്ളവര്*.

    31 കേസുകളുമായി ഛാത്രാധര്* മഹാതോവാണ് മുന്*പന്തിയില്*നില്*ക്കുന്ന സ്ഥാനാര്*ത്ഥി. കൊലപാതകമടക്കുള്ള 22 കേസുകളുമായി ബെച്ഛാറാം മന്ന രണ്ടാം സ്ഥാനത്തുണ്ട്.

    44 ശതമാനം സ്ഥാനാര്*ത്ഥികളും വരുമാനനികുതി സംബന്ധിച്ച കാര്യങ്ങള്* സത്യവാങ്മൂലത്തില്* ഉള്*പ്പെടുത്തിയിട്ടില്ല. മൂന്ന് പേര്* അക്ഷരാഭ്യാസമില്ലാത്തവരാണെന്നും 12 പേര്*ക്ക് പ്രാഥമിക വിദ്യാഭ്യാസം പൂര്*ത്തിയാക്കാനായിട്ടില്ലെന്നും 265 പേര്* പത്താം തരം വരെ പഠിക്കാത്തവരാണെന്നും സംഘടനയുടെ റിപ്പോര്*ട്ടില്* സൂചിപ്പിക്കുന്നുണ്ട്
    Ads Not Allowed...

    admin
Working...
X