അയോധ്യ ഭൂമി വിഭജിക്കണമെന്ന വിധിക്ക് സ്*റ്റേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    അയോധ്യ ഭൂമി വിഭജിക്കണമെന്ന വിധിക്ക് സ്*റ്റേ

    അയോധ്യ ഭൂമി വിഭജിക്കണമെന്ന വിധിക്ക് സ്*റ്റേ

    ന്യൂഡല്*ഹി: അയോധ്യയിലെ തര്*ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്*റ്റേ ചെയ്തു. ഭൂമി മൂന്ന് തുല്യഭാഗങ്ങളാക്കി ഹിന്ദുക്കള്*ക്കും, മുസ്*ലിങ്ങള്*ക്കും, സന്ന്യാസി സമൂഹമായ നിര്*മോഹി അഖാഡയ്ക്കുമായി വിഭജിച്ച് നല്*കണമെന്ന വിധിയാണ് പരമോന്നത നീതിപീഠം സ്റ്റേ ചെയ്തത്.

    തര്*ക്കഭൂമിയില്* അവകാശം ഉന്നയിച്ച കക്ഷികളിലാരും ആവശ്യപ്പെടാത്ത തീര്*ത്തും വിചിത്രമായ ഒരു വിധിപ്രസ്താവമാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്നും ജസ്റ്റീസ്മാരായ അഫ്താബ് അലം, ആര്*.എം ലോധ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു. കേസില്* ഉള്*പ്പെട്ട ഒരു കക്ഷിയും ഭൂമി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന കാര്യം ജഡ്ജിമാര്* ചൂണ്ടിക്കാട്ടി. തര്*ക്കസ്ഥലത്ത് 1993ല്* നിലനിന്ന സ്ഥിതി തുടരണമെന്നാണ് കോടതി നിര്*ദേശിച്ചിരിക്കുന്നത്.

    കേസ് തീര്*പ്പാക്കിയവേളയില്* അലഹബാദ് ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസുമാരായ എസ്.യു.ഖാന്*, സുധീര്* അഗര്*വാള്*, ഡി.വി. ശര്*മ എന്നിവര്* വ്യത്യസ്ത വിധിന്യായങ്ങളാണ് തയ്യാറാക്കിയത്. ജസ്റ്റിസുമാരായ ഖാനും അഗര്*വാളും സമാനമായ തീര്*പ്പുകളിലെത്തിയപ്പോള്* ജസ്റ്റിസ് ശര്*മയുടെ നിരീക്ഷണങ്ങള്* വ്യത്യസ്തമായിരുന്നു. ഒടുവില്* ഭൂരിപക്ഷ തീരുമാനപ്രകാരം വിധി പ്രസ്താവം നടത്തുകയായിരുന്നു.
    കഴിഞ്ഞ സപ്തംബര്* 30നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രഖ്യാപനം.
    Ads Not Allowed...

    admin
Working...
X