നോയ്ഡ സംഘര്*ഷം: രാജ്*നാഥ് സിങ് അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    നോയ്ഡ സംഘര്*ഷം: രാജ്*നാഥ് സിങ് അറസ്റ്റില്*

    നോയ്ഡ സംഘര്*ഷം: രാജ്*നാഥ് സിങ് അറസ്റ്റില്*

    ന്യൂഡല്*ഹി: ഉത്തര്*പ്രദേശിലെ ഗ്രേറ്റര്* നോയ്ഡയിലെ കര്*ഷക പ്രക്ഷോഭം നടക്കുന്ന മേഖലകള്* സന്ദര്*ശിക്കാനെത്തിയ ബി.ജെ.പി നേതാവ് രാജ്*നാഥ് സിങ് അറസ്റ്റിലായി. നോയ്ഡയിലേയ്ക്കുള്ള യാത്രമദ്ധ്യേയാണ് രാജ്*നാഥ് സിങ് അറസ്റ്റിലായത്. സമാജ്*വാദി പാര്*ട്ടി നേതാവ് ശിവ്പാല്* യാദവിന്റെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘര്*ഷബാധിത പ്രദേശങ്ങളിലേയ്ക്ക് കടക്കാന്* ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്റ്.

    കര്*ഷകര്*ക്കെതിരെയുള്ള പോലീസ് അക്രമത്തില്* പ്രതിഷേധിച്ച് ബി.ജെ.പി തിങ്കളാഴ്ച കരിദിനം ആചരിക്കുകയാണ്. പ്രക്ഷോഭത്തിലുള്ള കര്*ഷകരുമായി സര്*ക്കാര്* ഉടന്* ചര്*ച്ച നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രക്ഷോഭകരുമായി പോലീസ് ശനിയാഴ്ച നടത്തിയ ഏറ്റുമുട്ടലില്* നാല് പേര്* മരിച്ചിരുന്നു. രണ്ട് പോലീസുകാരും രണ്ട് കര്*ഷകരുമാണ് മരിച്ചത്.

    പ്രക്ഷോഭകരുടെ നേതാവായ മന്*വീര്* സിങ് തെവാഡിയയെ പിടികൂടാന്* സഹായിക്കുന്നവര്*ക്ക് സംസ്ഥാന സര്*ക്കാര്* 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

    ഗ്രേറ്റര്* നോയ്ഡയിലെ ഭട്ട പര്*സൗല്* ഗ്രാമത്തില്* എക്*സ്പ്രസ്*വേക്കും മറ്റു വികസനപദ്ധതികള്*ക്കുമായി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരമാവശ്യപ്പെട്ട് ഏറെയായി പ്രക്ഷോഭരംഗത്തുള്ള കര്*ഷകരാണ് കഴിഞ്ഞദിവസം അക്രമാസക്തരായത്. സംസ്ഥാന റോഡ് ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷനിലെ മൂന്ന് ജീവനക്കാരെ ഇവര്* വെള്ളിയാഴ്ച ബന്ദികളാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാന്* ശനിയാഴ്ച ഗ്രാമത്തിലെത്തിയ പോലീസ് സേനയുമായാണ് പ്രക്ഷോഭകര്* ഏറ്റുമുട്ടിയത്. കല്ലും വടിയും മറ്റും ഉപയോഗിച്ച് പ്രക്ഷോഭകര്* ആദ്യം ചെറുത്തുനിന്നെങ്കിലും പിന്നീട് ഇരുപക്ഷവും തമ്മില്* വെടിവെപ്പുണ്ടായി.

    ഞായറാഴ്ചയും സംഘര്*ഷാവസ്ഥ നിലനിന്ന ഗ്രാമത്തില്* പോലീസ് വന്* സുരക്ഷാബന്തവസ്സാണ് ഏര്*പ്പെടുത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. ഗ്രാമത്തിലെ വീടുകളില്* തിരച്ചില്* നടത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കര്*ഷകര്* ആരോപിച്ചു. ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.

    സംഘര്*ഷത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്*ഗ്രസ്സും രാഷ്ട്രീയ ലോക്ദളും ആവശ്യപ്പെട്ടു. ശനിയാഴ്ചത്തെ സംഘര്*ഷത്തിനിടെ പരിക്കേറ്റ ജില്ലാ മജിസ്*ട്രേട്ട് ദീപക് അഗര്*വാള്*, സീനിയര്* സൂപ്രണ്ട് ഓഫ് പോലീസ് എസ്.എന്*.സിങ് എന്നിവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്* അറിയിച്ചു.

    ദീപക് അഗര്*വാളിന് കാലിനു വെടിയേറ്റിരുന്നു. യമുന എക്*സ്പ്രസ്*വേക്കുവേണ്ടി ഏറ്റെടുത്ത ഭൂമിക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആഗ്രയിലെ ചൗഗാന്* ഗ്രാമത്തില്* കര്*ഷകര്* ഞായറാഴ്ച പ്രക്ഷോഭത്തിനിറങ്ങിയത്. ഒട്ടേറെ വാഹനങ്ങളും എക്*സ്പ്രസ്*വേ നിര്*മിക്കുന്ന കമ്പനിയുടെ ക്യാമ്പ് ഓഫീസും സമരക്കാര്* തീവെച്ചുനശിപ്പിച്ചു. പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെത്തുടര്*ന്നാണ് നാല് പോലീസുകാര്*ക്ക് പരിക്കേറ്റത്. അലിഗഢിലും മഥുരയിലും കര്*ഷകര്* ഞായറാഴ്ച പ്രകടനം നടത്തി. അലിഗഢില്* പ്രക്ഷോഭരംഗത്തിറങ്ങിയ കര്*ഷകര്* എക്*സ്പ്രസ് വേയുടെ പണി നിര്*ത്തിവെപ്പിച്ചതായും റിപ്പോര്*ട്ടുണ്ട്
    Ads Not Allowed...

    admin
Working...
X