ലാപ്*ടോപ്, ഡെസ്*ക് ടോപ് ശ്രേണിയുമായി എച്ച്*സിഎല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    ലാപ്*ടോപ്, ഡെസ്*ക് ടോപ് ശ്രേണിയുമായി എച്ച്*സിഎല്*

    ലാപ്*ടോപ്, ഡെസ്*ക് ടോപ് ശ്രേണിയുമായി എച്ച്*സിഎല്*


    എച്ച്*സിഎല്* ഇന്*ഫോസിസ്റ്റംസ് ലാപ് ടോപ്, ഡെസ്*ക് ടോപ് കമ്പ്യൂട്ടറുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. എച്ച്*സിഎല്* എംഇ 104, എച്ച്*സിഎല്* എംഇ 105 എന്നിവയാണ് പുതിയ ലാപ്*ടോപ്പുകള്*. എച്ച്*സിഎല്* ഇന്*ഫിനിറ്റി എം365 ആണ് ഡെസ്*ക് ടോപ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും അത്യാധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ ഈ കമ്പ്യൂട്ടറുകളില്* അത്യാധുനിക രണ്ടാം തലമുറ ഇന്റര്* കോര്* പ്രോസസ്സറുകളാണുള്ളതെന്ന് കമ്പനി.

    ഊര്*ജ ഉപഭോഗം കുറക്കാന്* സഹായകമായ ഈ കമ്പ്യൂട്ടറുകള്* അനായാസം പ്രവര്*ത്തിപ്പിക്കാന്* പാകത്തില്* നിരവധി സവിശേഷതകളോടു കൂടിയവയാണ്. ഇന്ത്യന്* സാഹചര്യങ്ങള്*ക്ക് അനുയോജ്യമായ ഇവ ഒരേ സമയം കൂടുതല്* ജോലികള്* ഏറ്റെടുക്കാന്* പര്യാപ്തമാണ്. വിവരങ്ങള്* കൂടുതല്* വേഗത്തില്* കൈമാറാന്* പുതിയ ലാപ്*ടോപ്പുകളും ഡെസ്*ക് ടോപ്പുകളും സഹായകമാവും. കമ്പ്യൂട്ടര്* ഗെയിം കളിക്കുന്നവര്*ക്കും കമ്പ്യൂട്ടര്* ഹരമായി മാറ്റിയിട്ടുള്ളവര്*ക്കും ഇഷ്ടപ്പെടുന്ന സൗകര്യങ്ങളാണ് ഇവയിലൊരുക്കിയിരിക്കുന്നത്.

    കസ്റ്റമര്* സര്*വീസുകളെല്ലാം ഒരു ബട്ടണ്* മാത്രം അര്*ത്തുക വഴി ലഭ്യമാവുന്ന എച്ച്*സിഎല്* ടച്ച്, 60 സെക്കന്റിനകം ഡാറ്റ തിരിച്ചു ലഭിക്കാന്* സഹായകമായ ഇസി2 എന്നിവ പുതിയ ശ്രേണിയുടെ പ്രത്യേകതയാണ്. എളുപ്പത്തില്* മെയില്* ചെയ്യുന്നതിനായി ഡാറ്റ വിഭജിക്കാന്* 'സ്​പ്ലിറ്റ് മി', അനധികൃതമായി ലാപ്*ടോപ് പ്രവര്*ത്തിപ്പിക്കുന്നത് ഒഴിവാക്കാന്* 'ലോക് മി', ചില പ്രത്യേക സോഫ്റ്റ്*വേറുകള്* മറ്റുള്ളവര്*ക്ക് അപ്രാപ്യമാക്കുന്നതിനായി 'സെക്യൂര്*മി', മറ്റുള്ളവര്* കാണേണ്ടെന്ന് കരുതി കളഞ്ഞ ഫയലുകള്* തിരിച്ചെടുക്കുന്നത് തടയുന്ന 'ഇറെയ്*സ്മി', അയക്കുന്ന വിവരങ്ങളില്* മാറ്റം വരുത്തുന്നത് തടയുന്ന 'എന്*ക്രിപ്റ്റ് മി' എന്നിവ ലാപ്*ടോപ്പുകളില്* പുതുതായി കൂട്ടിച്ചേര്*ത്ത സൗകര്യങ്ങളാണ്.

    ഡെസ്*ക് ടോപ്പിലാണെങ്കില്* 'എച്ച്*സിഎല്* ഡസ്*ക് ടോപ് മാനേജ്*മെന്റ്' സോഫ്റ്റ്*വേറുണ്ട്. പ്രത്യേകതരം ഫയലുകള്* ലോക്ക് ചെയ്യാന്* പാകത്തില്* 'ഫോള്*ഡര്* ആന്*ഡ് ഫയല്* ലോക്ക് സെക്യുരിറ്റി', 'ഡാറ്റ മോഷ്ടിക്കുന്നത് തടയാന്* എച്ച്*സിഎല്* ഡിവൈസ് ലോക്ക്', ഇന്റര്*നെറ്റ് തുടങ്ങിയവ മറ്റുള്ളവര്* ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള എച്ച്*സിഎല്* ആപ്ലിക്കേഷന്* ലോക്ക്' ഡെസ്*ക് ടോപ്പിന് എന്തെങ്കിലും പ്രശ്*നം ഉണ്ടാവുകയാണെങ്കില്* അവ മുന്*കൂട്ടി അറിയിക്കുന്നതിനും ഐടി അഡ്മിനിസ്*ട്രേറ്ററെ ഇ-മെയില്* വഴി ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമായ 'അസറ്റ് മാനേജ്*മെന്റ്' എന്നിവയാണ് ഇതിലെ സൗകര്യങ്ങള്*.
    Tags: HCL launches new series of laptop, desktop
    Ads Not Allowed...

    admin
Working...
X