ഒബാമ വിശദീകരണം നല്കണമെന്ന് ഉസാമയുടെ മക്കള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഒബാമ വിശദീകരണം നല്കണമെന്ന് ഉസാമയുടെ മക്കള്*

    ഒബാമ വിശദീകരണം നല്കണമെന്ന് ഉസാമയുടെ മക്കള്*
    Posted on: 12 May 2011


    വാഷിങ്ടണ്* : നിരായുധനായ അച്ഛനെ ജീവനോടെ പിടികൂടുന്നതിനുപകരം തോക്കിനിരയാക്കിയത് എന്തുകൊണ്ടെന്ന് യു.എസ്. അധികൃതര്* വിശദീകരിക്കണമെന്ന് ഉസാമയുടെ മക്കള്* ആവശ്യപ്പെട്ടു. ആബട്ടാബാദിലെ വസതിയില്*നിന്ന് പാകിസ്താന്* കസ്റ്റഡിയിലെടുത്ത ഉസാമയുടെ ഭാര്യമാരെയും മറ്റ് ബന്ധുക്കളെയും വിട്ടയയ്ക്കണമെന്നും ന്യൂയോര്*ക്ക് ടൈംസ് ദിനപത്രത്തില്* വന്ന പ്രസ്താവനയില്* ആവശ്യപ്പെട്ടു.

    ഉസാമയുടെ മൃതദേഹം കടലിലൊഴുക്കിയതുവഴി അമേരിക്ക തങ്ങളുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ അനുയായികളെയും അപമാനിച്ചതായി ജിഹാദി വെബ്*സൈറ്റില്* പ്രസിദ്ധീകരിച്ച മറ്റൊരു പ്രസ്താവനയില്* മക്കള്* ആരോപിച്ചു. തങ്ങളുടെ അച്ഛന്റെ വിധിയെന്താണെന്ന് വിശദമാക്കാനുള്ള നിയമപരമായ ബാധ്യത യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയ്ക്കുണ്ടെന്നും പ്രസ്താവന പറയുന്നു.

    ഉസാമയുടെ ആശയങ്ങളുമായി എന്നും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന നാലാമത്തെ മകന്* ഉമര്* ബിന്* ലാദനാണ് പ്രസ്താവന നല്കിയതെന്നാണ് 'ന്യൂയോര്*ക്ക് ടൈംസ്' വെളിപ്പെടുത്തിയത്. ഉസാമയുടെ വധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇറാഖ് മുന്* പ്രസിഡന്റ് സദ്ദാം ഹുസൈനെയും സെര്*ബിയന്* പ്രസിഡന്റ് സലോബോദന്* മിലോസെവിച്ചിനെയും വിചാരണ ചെയ്തതുപോലെ ഉസാമയെയും നിയമത്തിനുമുന്നില്* കൊണ്ടുവരണമായിരുന്നു. ഏകപക്ഷീയമായ വധം രാഷ്ട്രീയപ്രശ്*നങ്ങളുടെ പരിഹാരമല്ല. മൃതശരീരത്തിന്റെ ഫോട്ടോ പുറത്തുവിട്ടില്ലെങ്കില്* ഉസാമ മരിച്ചെ് തങ്ങള്*ക്ക് ബോധ്യം വരില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

    ഉസാമയുടെ മൃതശരീരത്തിന്റെ ഫോട്ടോ അമേരിക്കന്* കോണ്*ഗ്രസ്സിലെ തിരഞ്ഞെടുക്കപ്പെട്ട ചില അംഗങ്ങളെ കാണിച്ചേക്കുമെന്ന് റിപ്പോര്*ട്ടുണ്ട്. കോണ്*ഗ്രസ്സിലെ സൈനിക, രഹസ്യാന്വേഷണ സമിതികളില്* ഉള്*പ്പെട്ട അംഗങ്ങളെയാവും ഫോട്ടോ കാണിക്കുകയെന്ന് സി.എന്*.എന്*. റിപ്പോര്*ട്ട് ചെയ്തു. മൃതശരീരത്തിന്റെ ഫോട്ടോ പുറത്തുവിടാത്തത് അമേരിക്കയ്ക്ക് ചിലത് ഒളിക്കാനുള്ളതുകൊണ്ടാണെന്ന് ആരോപണമുയര്*ന്നിരുന്നു.

Working...
X