കേരളത്തില്* വോട്ടെണ്ണല്* തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കേരളത്തില്* വോട്ടെണ്ണല്* തുടങ്ങി



    തിരുവനന്തപുരം: അടുത്ത അഞ്ചുവര്*ഷം കേരളം ഭരിക്കുന്നതാരെന്ന ചോദ്യത്തിന് വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ ഉത്തരമാകും. വോട്ടെണ്ണലിനുള്ള സര്*വ സന്നാഹങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്* ശനിയാഴ്ച ഔദ്യോഗിക വിജ്ഞാപനമുണ്ടാകും. ശനിയാഴ്ചയ്ക്കുശേഷം ഏത് ദിവസത്തിലും പുതിയ മന്ത്രിസഭയ്ക്ക് അധികാരമേല്*ക്കാം.

    പതിവിന് വിപരീതമായി ഇരുമുന്നണികളും ഒരുപോലെ പ്രതീക്ഷ പുലര്*ത്തുന്ന തിരഞ്ഞെടുപ്പാണിത്. ഭരണമുന്നണിയെ താഴെയിറക്കുക എന്ന പരമ്പരാഗത വോട്ടുചിന്ത ഇക്കുറി ജനം മാറ്റിവെയ്ക്കുമെന്ന ഇടതുമുന്നണിയുടെ പ്രത്യാശ സംസ്ഥാനത്തെ രാഷ്ട്രീയ ചര്*ച്ചകള്*ക്ക് പിരിമുറുക്കം കൂട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ മണ്ഡലത്തില്* ആരു ജയിക്കുമെന്നതിലപ്പുറം സംസ്ഥാനം ആരു ഭരിക്കുമെന്ന് വോട്ടര്*മാര്* ഉറ്റുനോക്കുന്നുണ്ട്. ആറില്* അഞ്ച് സര്*വേകളും യു.ഡി.എഫിന് അനുകൂലമായ പശ്ചാത്തലത്തിലും തന്റെ ആത്മവിശ്വാസം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* വ്യാഴാഴ്ച വൈകീട്ടും ഉറക്കെപ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി അദ്ദേഹം മലമ്പുഴയിലേക്ക് തിരിച്ചു. ഇടതുമുന്നണി അധികാരത്തില്* വരുമെന്ന കാര്യത്തില്* ഒരു സംശയവും വേണ്ടെന്ന് യാത്രയ്ക്ക് തൊട്ടുമുമ്പ് വി.എസ്. മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തും. ശനിയാഴ്ച ഗവര്*ണര്* ആര്*.എസ്.ഗവായിയെ സന്ദര്*ശിച്ച് തന്റെ മന്ത്രിസഭയുടെ രാജി സമര്*പ്പിക്കും. മറുവശത്ത്, യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്* ചാണ്ടിയും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അദ്ദേഹം സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക് യാത്രതിരിച്ചു. തൊണ്ണൂറില്* അധികം സീറ്റുനേടുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ അവസാന വട്ട വിലയിരുത്തല്*.

    ഫലപ്രഖ്യാപനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്*ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്* നളിനി നെറ്റോ പത്രസമ്മേളനത്തില്* പറഞ്ഞു. 64 വോട്ടെണ്ണല്* കേന്ദ്രങ്ങളിലെ 140 ഹാളുകളിലാണ് വോട്ടെണ്ണല്* നടക്കുന്നത്. വോട്ടെണ്ണല്* വിലയിരുത്താന്* കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്* ചുമതലപ്പെടുത്തിയ 81 നിരീക്ഷകന്*മാര്* സംസ്ഥാനത്ത് പ്രവര്*ത്തനം തുടങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്ക് വോട്ടെണ്ണല്* ഉദ്യോഗസ്ഥരെ വിന്യസിച്ചുതുടങ്ങും. വോട്ടെണ്ണല്* യന്ത്രത്തിന് സാങ്കേതിക പ്രശ്*നങ്ങളുണ്ടാകുന്നെങ്കില്* പരിഹരിക്കാന്* ഇലക്*ട്രോണിക് കോര്*പ്പറേഷന്* ഓഫ് ഇന്ത്യയുടെ90 എന്*ജിനീയര്*മാര്* വോട്ടിങ് കേന്ദ്രങ്ങളില്* എത്തിക്കഴിഞ്ഞു. ഓരോ ഹാളിലും ബദല്* ഡിസ്*പ്ലേ യുണിറ്റുകളും ബാറ്ററികളും എത്തിച്ചിട്ടുണ്ട്.

    വോട്ടെണ്ണല്* ദിനത്തില്* സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താന്* ഡി.ജി.പിയോട് പ്രത്യേകം അഭ്യര്*ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്* അറിയിച്ചു. എല്ലാ ജില്ലകളിലും കളക്ടറും പോലീസ് സൂപ്രണ്ടുമാരും തമ്മില്* അവസാനവട്ട ഒരുക്കങ്ങള്* വിലയിരുത്തിക്കഴിഞ്ഞു. പ്രശ്*നസാധ്യതയുള്ള സ്ഥലങ്ങളില്* കൂടുതല്* പോലീസ് സേനയെ വിന്യസിക്കും. ഫലപ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് അക്രമങ്ങളുണ്ടാകുന്ന പതിവില്ലെങ്കിലും നേരത്തേ സംഘര്*ഷം നടന്ന പെരിന്തല്*മണ്ണയിലും മറ്റും കൂടുതല്* സുരക്ഷാക്രമീകരണം ഏര്*പ്പെടുത്തും.

    ആദ്യമെണ്ണുന്നത് പോസ്റ്റല്* വോട്ട്; എട്ടരയോടെ ആദ്യ സൂചന


    തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്* തുടങ്ങും. എട്ടരയോടെ ആദ്യസൂചന പുറത്തുവരും. ഓരോ ടേബിളിലും പോസ്റ്റല്* വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

    തിരഞ്ഞെടുപ്പ് ഫലം പൊതുജനങ്ങളെ അറിയിക്കാന്* തിരഞ്ഞെടുപ്പ് കമ്മീഷന്* ംംം.രലീ.സലൃമഹമ.ഴീ്.ശി ംംം.ൃേലിറ.സലൃമഹമ.ശി എന്നീ വെബ്*സൈറ്റുകള്* ഒരുക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലേയും ലീഡുനില വിശദമായി തത്സമയം തന്നെ ഈ വെബ്*സൈറ്റുകളിലൂടെ അറിയാന്* കഴിയും. കൗണ്ടിങ് ഏജന്*റുമാര്*ക്ക് വോട്ടെണ്ണല്* വിശദമായി കാണാന്* പതിനാല് മണ്ഡലങ്ങളില്* വീഡിയോ റെക്കോഡിങ് ഏര്*പ്പെടുത്തിയിട്ടുണ്ട്. ഉദുമ, അഴീക്കോട്, കല്*പ്പറ്റ, കോഴിക്കോട് നോര്*ത്ത്, വള്ളിക്കുന്ന്, മലമ്പുഴ, നാട്ടിക, മുവാറ്റുപുഴ, തൊടുപുഴ, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല, കുന്നത്തൂര്*, കോവളം എന്നീ മണ്ഡലങ്ങളിലാണ് വീഡിയോ റെക്കോഡിങ് ഏര്*പ്പെടുത്തിയിട്ടുള്ളത്.

    ചില ജില്ലകളില്* പ്രാദേശികമായി ആഹ്ലാദപ്രകടനത്തിന് നിയന്ത്രണമേര്*പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനനില വിലയിരുത്തിയശേഷമാണ് ഈ തീരുമാനമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്* അറിയിച്ചു.
Working...
X