]ഇടതിന് തുണയായത് വി.എസ്. ഫാക്ടര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ]ഇടതിന് തുണയായത് വി.എസ്. ഫാക്ടര്*

    ഇടതിന് തുണയായത് വി.എസ്. ഫാക്ടര്*
    Posted on: 13 May 2011

    കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പായി ഇത്തവണത്തേത് മാറുമെന്ന വിശകലനം ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സാങ്കേതിക വിജയം യു.ഡി.എഫിനെ തേടിവന്നെങ്കിലും അഞ്ച് കൊല്ലത്തെ ഭരണത്തെ എളുപ്പത്തില്* കടപുഴക്കി മാറ്റി മറുപക്ഷത്തെ വരിക്കുകയെന്ന പതിവ് രീതിയ്ക്ക് ശക്തമായ തടയിടാന്* ഇത്തവണത്തെ ഫലത്തിന് കഴിഞ്ഞുവെന്നാണ് ഇടതിന് ലഭിച്ച സീറ്റുകളുടെ എണ്ണം തെളിയിക്കുന്നത്.

    വി.എസ്. അച്യുതാനന്ദന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയും യു.ഡി.എഫിലെ ചില നേതാക്കള്*ക്കെതിരെ അദ്ദേഹം നടത്തിയ നടപടികളെയും ജനം പിന്തുണച്ചുവെന്നതാണ് ഈ ഫലം തെളിയിക്കുന്നത്. സി.പി.എം. സംഘടനാപരമായ മികവ് അവകാശപ്പെട്ടുകൊണ്ട് ഇനി രംഗത്തുവരുമെങ്കിലും വി.എസ്. ഫാക്ടര്* തന്നെയാണ് ഇടതുപക്ഷത്തെ കനത്ത പരാജയത്തില്* നിന്ന് രക്ഷിച്ചത് എന്നതാണ് വസ്തുത. പിണറായി വിജയന്റെ ശക്തരായ വക്താക്കളായി അറിയപ്പെടുന്ന പലരും പരാജയപ്പെടുകയും വി.എസ്. അനകൂലികളായി അറിയപ്പെടുന്ന ചിലര്* ജയിച്ചുകയറുകയും ചെയ്തു.

    ഔദ്യോഗികപക്ഷത്തെ പ്രമുഖരായി അറിയപ്പെടുന്ന എം. പ്രകാശന്* മാസ്റ്ററും മണലൂരിലെ സ്ഥാനാര്*ത്ഥി ബേബിജോണും തോറ്റത് ജില്ലാ കമ്മിറ്റികളില്* വലിയ ചര്*ച്ചയ്ക്ക് ഇടയാകുമെന്നുറപ്പാണ്. ലോട്ടറി മാഫിയക്കെതിരായ നിലപാട്, ഐസ്*ക്രീം പാര്*ലര്* കേസ്, ബാലകൃഷ്ണപിള്ളയ്*ക്കെതിരായ നിലപാട് തുടങ്ങി വി.എസ്. അച്യുതാനന്ദന്* മുന്നോട്ടുവെച്ച നടപടികള്*ക്കുള്ള ജനകീയ പിന്തുണ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതാണ് എല്*.ഡി.എഫിന് ലഭിച്ച സീറ്റുകളുടെ എണ്ണം വ്യക്തമാക്കുന്നത്.

    കൃഷിക്കാരെ കുടിയൊഴിപ്പിച്ച് സ്വകാര്യ കമ്പനികള്*ക്ക് വ്യവസായത്തിനായി ഭൂമി പിടിച്ചെടുത്തു എന്ന വിമര്*ശനം നേരിട്ട ബംഗാളില്* സി.പി.എം കഴപുഴകി വീഴുകയും മുഖ്യമന്ത്രി ബുദ്ധദേവ് അടക്കമുള്ളവര്* പരാജയപ്പെടുകയും ചെയ്ത ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പുകളിലൊന്നായി വിലയിരുത്തപ്പെടും. അതേസമയം ജനപക്ഷത്തെ വികസനം എന്ന കാഴ്ച്ചപ്പാട് കുറച്ചെങ്കിലും ഉയര്*ത്താന്* കഴിഞ്ഞിട്ടുള്ള വി.എസ് നേതൃത്വം നല്*കുന്ന ഇടതുമുന്നണിക്ക് പരാജയം കനത്തതാകാതിരുന്നത് സി.പി.എമ്മിനുള്ളില്* തന്നെ വലിയ ചര്*ച്ചയ്ക്ക് വഴിതെളിയിക്കും.

    അച്യുതാനന്ദന്റെ മകനെതിരായ ആരോപണങ്ങള്* ഉള്*പ്പെടെ പല വിഷയങ്ങളും ശക്തമായി ഉയര്*ത്താന്* പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും അത് ജനങ്ങള്* അത്ര കാര്യമായെടുത്തില്ല എന്നാണ് ഈ ഫലം തെളിയിക്കുന്നത്. ക്രിസ്ത്യന്* സഭകളുടെ പൊതുവായ എതിര്*പ്പും എന്*.എസ്. എസ്. ഇത്തവണ യു.ഡി.എഫിനെ നേരിട്ട് തന്നെ പിന്തുണച്ചിട്ടുപോലും വലിയ ചലനമുണ്ടാക്കാന്* കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

    നാല് സീറ്റിന്റെ വ്യത്യാസത്തില്* ഏതാണ്ട് തുല്യ ശക്തിയോടെ പിടിച്ചുനില്*ക്കാന്* കഴിഞ്ഞത് സര്*ക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം ഉണ്ടായില്ല എന്നതിന്റെ തെളിവാണ്. മാത്രമല്ല പഞ്ചായത്ത്-ലോക്*സഭാ തിരഞ്ഞെടുപ്പ് കാലത്തെ ഭരണവിരുദ്ധ പ്രതിച്ഛായയെ മറികടക്കാന്* അവസാനത്തെ നാല് മാസം കൊണ്ട് അച്യുതാനന്ദന്* സര്*ക്കാരിന് കഴിഞ്ഞു. യു.ഡി.എഫിന്റെ വിജയം പ്രവചിച്ച സര്*വെകളില്* പോലും മുഖ്യമന്ത്രിയാകാന്* യോഗ്യന്* വി.എസ്. ആണ് എന്ന വിലയിരുത്തല്* കോണ്*ഗ്രസിലും സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തിലും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് യാഥാര്*ത്ഥ്യം.

    വി.എസിന്റെ പോസ്റ്റര്* വെച്ച് പ്രചാരണം നടത്തിയതിനെ വിമര്*ശിച്ച പിണറായി വിജയന്*, എം.എം. ലോറന്*സ് എന്നിവരുടെ നിലപാട് കൂടി ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ ഫലം. മാത്രമല്ല ബംഗാളില്* ബുദ്ധദേവ് മത്സരിക്കുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും വി.എസ്. മത്സരിക്കണോ എന്ന കാര്യത്തില്* അനിശ്ചിതത്വം നിലനിര്*ത്തുകയും ചെയ്ത പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ നിലപാടിനോടുള്ള മധുരപ്രതികാരം കൂടിയായി വി.എസിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് ഫലം.
Working...
X