ഒടുവില്* യു.ഡി.എഫ്*
Posted on: 13 May 2011
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇരുമുന്നണികളും അവസാനനിമിഷം വരെ പൊരുതി ഒടുവില്* നാലുസീറ്റിന്റെ വ്യത്യാസത്തില്* യു.ഡി.എഫ് കേവലഭൂരിപക്ഷം നേടി. യു.ഡി.എഫ് 72 സീറ്റുകളിലും എല്*.ഡി.എഫ് 68 സീറ്റുകളിലും ജയിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസര്*കോട് എന്നീ ജില്ലകള്* എല്*.ഡി.എഫിനൊപ്പം നിന്നപ്പോള്* മലപ്പുറം, എറണാകുളം, കോട്ടയം, വയനാട് ജില്ലകള്* യു.ഡി.എഫിനെ തുണച്ചു. പാലക്കാട്, തൃശ്ശൂര്*, കണ്ണൂര്* എന്നീ ജില്ലകള്* ഇരുമുന്നണികളെയും സഹായിച്ചു.
കൂടുതല്* ഭൂരിപക്ഷത്തോടെ വി.എസ്സും ഉമ്മന്*ചാണ്ടിയും ജയിച്ചതും റെക്കോര്*ഡ് ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയതും ശ്രദ്ധേയമായി. മുന്*മന്ത്രി ടി.എം ജേക്കബ് നേര്*ത്ത ഭൂരിപക്ഷത്തോടെയാണ് എം.എല്*.എ ആയത്. കെ.എം മാണിയുടെയും ഭൂരിപക്ഷം കുറഞ്ഞു. ഗൗരിയമ്മയും എം.വി രാഘവനും തോല്*വിയറിഞ്ഞു. മന്ത്രിമാരായ പ്രേമചന്ദ്രനും, കടന്നപ്പള്ളിയും സുരേന്ദ്രന്*പിള്ളയും തോറ്റു. ആര്*.ബാലകൃഷ്ണപിള്ളയുടെ മണ്ഡലത്തില്* ആയിഷാപോറ്റി വീണ്ടും ജയിച്ചു. മുരളീധരനും പി.ജെ ജോസഫും ശക്തിതെളിയിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്* ശനിയാഴ്ച ഔദ്യോഗിക വിജ്ഞാപനമുണ്ടാകും. ശനിയാഴ്ചയ്ക്കുശേഷം ഏത് ദിവസത്തിലും പുതിയ മന്ത്രിസഭയ്ക്ക് അധികാരമേല്*ക്കാം.
പതിവിന് വിപരീതമായി ഇരുമുന്നണികളും ഒരുപോലെ പ്രതീക്ഷ പുലര്*ത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. 64 വോട്ടെണ്ണല്* കേന്ദ്രങ്ങളിലെ 140 ഹാളുകളിലാണ് വോട്ടെണ്ണല്* നടന്നത്