ഇത് മഹാനിധി; മൂല്യം 50,000 കോടി കവിഞ്ഞു
തിരുവനന്തപുരം: വ്യാഴാഴ്ച തുറന്ന നിലവറയിലെ മഹാനിധിശേഖരത്തിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം ആസ്തി കണക്കാക്കിയപ്പോള്‍* ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ മൂല്യം 50,000 കോടി കവിഞ്ഞു. എന്നാല്‍* ഇന്ദ്രനീലവും മാണിക്യവുമടക്കമുള്ള രത്*നങ്ങളുടെ മൂല്യം കൃത്യമായി തിട്ടപ്പെടുത്താനാവാത്തതിനാല്* ആസ്തി ഇതിലും ഏറെ വര്*ധിക്കാനാണ് സാധ്യത. നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതപ്പെടുന്ന ശ്രീ പണ്ടാരവക നിലവറയിലെ നിധിശേഖരത്തിന്റെ ആസ്തി കണക്കാക്കല്‍* രണ്ടാം ദിവസവും പൂര്*ത്തിയാക്കാനായില്ല. ഓരോ ദിവസവും പുറത്തുവരുന്ന കോടികളുടെ കണക്ക് പെരുകിയതോടെ വന്‍* പോലീസ് സംഘത്തെ ക്ഷേത്രത്തിനകത്തും പുറത്തുമായി വിന്യസിച്ചിരിക്കുകയാണ്.
രാത്രി കണക്കെടുപ്പു കഴിഞ്ഞ് കമ്മീഷന്* അംഗങ്ങള്‍* പുറത്തിറങ്ങിയപ്പോള്‍* പരാതിക്കാരനായ ടി.പി. സുന്ദര്‍*രാജനെതിരെ ഒരു വിഭാഗം ഭക്തരും നാട്ടുകാരും പ്രതിഷേധവുമായെത്തിയത് സംഘര്*ഷാവസ്ഥയുണ്ടാക്കി. എന്നാല്‍* പരിശോധനയുടെ രീതിയില്‍* തൃപ്തനല്ലെന്ന് സുന്ദര്‍*രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് കോടതിയില്‍* പറയും. പുറത്തുവരുന്ന കണക്കുകള്‍* ഏകദേശം ശരിയാണെന്നും ആസ്തി കൂടുകയല്ലാതെ കുറയില്ലെന്നും സുന്ദര്‍*രാജ് പറഞ്ഞു. നിധിയുടെ കണക്കുകള്‍* കോടികള്‍* കടന്നിട്ടും ഇത് നിഷേധിക്കാനോ അംഗീകരിക്കാനോ കമ്മീഷന്* അംഗങ്ങള്‍* തയാറായിട്ടില്ല. കണ്ടെടുത്തവ തിട്ടപ്പെടുത്തി രജിസ്റ്ററിലാക്കി ഇരുന്നിടത്ത് തന്നെ തിരികെ വെയ്ക്കാനാണ് ഇതുവരെയുള്ള കമ്മീഷന്റെ തീരുമാനം.
536 കിലോ സ്വര്*ണനാണയം, 16 കിലോ ഈസ്റ്റ് ഇന്‍*ഡ്യാ കമ്പനി സ്വര്*ണ നാണയങ്ങള്‍*, നെപ്പോളിയന്റെ കാലത്തെ മൂന്ന് കിലോ സ്വര്*ണനാണയങ്ങള്*, 16 കിലോ തിരുവിതാംകൂര്‍* സ്വര്*ണ നാണയങ്ങള്‍*, 500 കിലോ സ്വര്*ണക്കതിര്*, ആനയുടെ ചെറു സ്വര്*ണപ്രതിമകള്*, അത്യപൂര്*വമായ ഇന്ദ്രനീലക്കല്ലും രണ്ടായിരത്തിലേറെ മാണിക്യക്കല്ലു, സ്വര്*ണത്തിലുള്ള അരപ്പട്ട, ചട്ട, സ്ത്രീകളണിയുന്ന ഒഢ്യാണം എന്നിവയടങ്ങിയ ഉടയാടകളുടെ ശേഖരം എന്നിവയാണ് വെള്ളിയാഴ്ച തിട്ടപ്പെടുത്തിയത്. അപൂര്*വ രത്*നങ്ങളുടെയും പൈതൃകപ്രാധാന്യമുള്ള നാണയങ്ങളുടെയും മൂല്യം കണക്കാക്കുമ്പോള്‍* നിധിയുടെ കണക്കുകള്‍* ഇരട്ടിക്കും. ശ്രീ പദ്മനാഭന്റെ കഴുത്തിലണിയുന്ന സ്വര്*ണ ഷാള്‍*, ശ്രീ പദ്മനാഭ വിഗ്രഹത്തില്‍* ചാര്*ത്തുന്ന സ്വര്*ണ ഉടയാടകള്‍* തുടങ്ങിയവ അടങ്ങിയ പെട്ടിയാണ് ഇനി പ്രധാനമായും തുറക്കാനുള്ളത്. പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതുന്ന 'ബി' നിലവറയും നിത്യോപയോഗ സാധനങ്ങള്‍* സൂക്ഷിക്കുന്ന 'എഫ്' നിലവറയും കൂടി ഇനി തുറക്കാനുണ്ട്. ഇത് തുറക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച രാവിലെ ചേരുന്ന കമ്മീഷന്*യോഗത്തില്‍* തീരുമാനമെടുക്കും. 'എ' നിലവറയിലെ ബാക്കി ആസ്തികള്‍* കണക്കാക്കല്‍* ശനിയാഴ്ച ഉച്ചയോടെ പൂര്*ത്തിയാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.
കോടതിയിലെ പരാതിക്കാരനായ ടി.പി.സുന്ദര്‍*രാജിനെതിരെ പ്രതിഷേധവുമായി ചിലര്‍* ക്ഷേത്ര പരിസരത്തെത്തിയത് സംഘര്*ഷാവസ്ഥയുണ്ടാക്കി. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇടപെട്ടാണ് പരിശോധനാസംഘത്തിലെ അംഗങ്ങളെ സമീപത്തുള്ള ക്ഷേത്രം അഡ്മിനിസ്*ട്രേറ്റീവ് ഓഫീസിലേക്ക് മാറ്റിയത്. തുടര്‍*ന്ന് സുന്ദര്‍*രാജിനെ പോലീസ് സമീപത്തുള്ള വീട്ടിലെത്തിച്ചു. ജഡ്ജിമാരടക്കമുള്ള മറ്റംഗങ്ങളെയും തിരിച്ചയച്ചു. വീണ്ടും നാട്ടുകാരുടെ സംഘം സുന്ദര്‍*രാജിന്റെ വീട്ടിന് മുന്നില്‍* ബഹളം വെച്ചു. വീണ്ടും പോലീസ് നാട്ടുകാരെ സമാധാനിപ്പിച്ചയച്ചു. കേരള പോലീസ് ക്ഷേത്രത്തില്‍* സുരക്ഷാ ഓഡിറ്റിങ് നടത്തി. സായുധ പോലീസിനെയും മഫ്ത്തി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.



