ഖാര്*ത്തൂം: ലോകഭൂപടത്തില്* പുതിയൊരു രാജ്യം കൂടി പിറവിയെടുക്കുന്നു. ആഫ്രിക്ക കണ്ട ഏറ്റവും വലിയ ആഭ്യന്തരകലാപങ്ങള്*ക്കൊടുവില്* ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്* ഔപചാരികമായി രണ്ടാവുന്നതോടെ ലോകഭൂപടത്തിലെ 193ാമത്തെ രാജ്യമായി ദക്ഷിണസുഡാന്* ശനിയാഴ്ച പിറവികൊള്ളും. ജുബയാണ് പുതിയ രാജ്യത്തിന്റെ തലസ്ഥാനം.
ശനിയാഴ്ച തലസ്ഥാന നഗരിയില്* നടക്കുന്ന സ്വാതന്ത്ര്യാഘോഷങ്ങളില്* ഇന്ത്യയുടെ ഉപരാഷ്ട്രപതി ഹമീദ് അന്*സാരിയും സുഡാന്* പ്രസിഡന്റ് ഒമര്* അല്* ബഷീറുമടക്കമുള്ള ലോകനേതാക്കള്* പങ്കെടുക്കും.
പ്രത്യേകരാജ്യം വേണോ എന്ന് നിര്*ണയിക്കാന്* കഴിഞ്ഞ ജനവരിയില്* ദക്ഷിണ സുഡാനില്* നടന്ന ഹിതപരിശോധനയില്* 99 ശതമാനം പേരും അനുകൂലമായാണ് വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രാജ്യം രൂപം കൊള്ളുന്നത്.
ഇരുപതുലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ, ദശാബ്ദങ്ങള്* നീണ്ട സംഘര്*ഷത്തെതുടര്*ന്ന് നടന്ന ഹിതപരിശോധന നടത്താന്* തീരുമാനിച്ചത്. 99 ശതമാനം ദക്ഷിണ സുഡാന്*കാരും സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ടുചെയ്തു.
ഉത്തര സുഡാനില്* മുസ്*ലിം ഭൂരിപക്ഷമാണുള്ളത്. ദക്ഷിണസുഡാനിലാവട്ടെ ക്രിസ്തീയരടക്കമുള്ള തദ്ദേശീയ വംശക്കാരാണ് കൂടുതല്*. തലസ്ഥാനമായ ഖാര്*ത്തൂം ഉള്*ക്കൊള്ളുന്ന വടക്കന്* സുഡാനില്*നിന്ന് വിഭജിച്ച് മറ്റൊരു രാജ്യം വേണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. റിപ്പബ്ലിക്ക് ഓഫ് സൗത്ത് സുഡാന്* എന്നാണ് പുതിയ രാജ്യത്തിന്റെ ഔദ്യോഗിക നാമം.
ലോകരാജ്യങ്ങളില്* പിന്നാക്കമാണെങ്കിലും ദക്ഷിണസുഡാന്റെ ഭൂമി പ്രകൃതിനിക്ഷേപങ്ങളാല്* സമ്പന്നമാണ്. പെട്രോളിയം, പ്രകൃതിവാതക ധാതുവിഭവ നിക്ഷേപങ്ങള്* ഈ രാജ്യത്ത് ആവോളമുണ്ട്. അതുകൊണ്ടു തന്നെ ചൈനയും അമേരിക്കയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്* ദക്ഷിണസുഡാന്റെ സൗഹൃദത്തിന് വേണ്ടി വിയര്*പ്പൊഴുക്കുമെന്ന് ഉറപ്പാണ്.
ആഭ്യന്തര കലാപങ്ങളെ തുടര്*ന്നുണ്ടായ നാശനഷ്ടങ്ങള്* നികത്തുകയാണ് പുതിയ രാജ്യത്തിന്റെ പ്രധാന വെല്ലുവിളി. സംഘര്*ഷത്തെതുടര്*ന്ന് 40 ലക്ഷത്തോളംപേര്* വീട് ഉപേക്ഷിച്ചുപോയിട്ടുണ്ട്. ശിശുമരണവും നിരക്ഷരതയും ഉയര്*ന്ന നിരക്കിലാണ്.