2022ലെ ലോകകപ്പ് മത്സരങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    2022ലെ ലോകകപ്പ് മത്സരങ്ങള്*

    ദോഹ: 2022ലെ ലോകകപ്പ് മത്സരങ്ങള്* പൂര്*ണമായും ഖത്തറില്*തന്നെയായിരിക്കുമെന്നും അയല്*രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്* പദ്ധതിയില്ലെന്നും ഏഷ്യന്* ഫുട്ബാള്* കോണ്*ഫെഡറേഷന്* (എ.എഫ്.സി) പ്രസിഡന്റ് മുഹമ്മദ് ബിന്* ഹമ്മാം ആവര്*ത്തിച്ച് വ്യക്തമാക്കി. എന്നാല്*, ലോകകപ്പ് ഗള്*ഫ് മേഖലക്കാകെ സാമ്പത്തികമായി ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്* കപ്പ് ഫൈനലിന് മുന്നോടിയായി മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    2022 ലോകകപ്പിന് വേദി സ്വന്തമാക്കാന്* ബിഡ് സമര്*പ്പിച്ചത് ഖത്തര്* ഒറ്റക്കായിരുന്നു. ബിഡ് വിജയിച്ചാല്* മത്സരങ്ങള്* ഖത്തര്* എന്ന കൊച്ചുരാജ്യത്തിന്റെ അതിര്*ത്തിക്കുള്ളില്* മാത്രമായിരിക്കുമെന്നത് ഇതില്*നിന്ന് വ്യക്തവുമാണ്. അതിനാല്*, ലോകകപ്പ് ആതിഥ്യത്തിന്റെ പങ്കാളിയാകാന്* മറ്റൊരു രാഷ്ട്രവുമുണ്ടാകില്ല. എന്നാല്*, അടിസ്ഥാനസൗകര്യ പദ്ധതികളുടെയും ടൂറിസത്തിന്റെയും രംഗങ്ങളില്* വന്* കുതിപ്പിന് പശ്ചിമേഷ്യയിലെ ആദ്യ ലോകകപ്പ് വഴിയൊരുക്കും. ഇതിലൂടെ ഗള്*ഫ് രാജ്യങ്ങളില്* സാമ്പത്തികമായി വന്* ഉണര്*വാണ് ഉണ്ടാകാന്* പോകുന്നത്. അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 2022 ലോകകപ്പ് പശ്ചിമേഷ്യന്* ഫുട്ബാളിന് പുതിയൊരു മുഖം നല്*കുമെന്നാണ് പ്രതീക്ഷ.
    കഴിഞ്ഞ ഡിസംബര്* രണ്ടിന് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് ദിവസങ്ങള്*ക്കുശേഷം ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്ററും വൈസ് പ്രസിഡന്റ് മിഷേല്* പ്ലാറ്റിനിയുമാണ് മത്സരങ്ങള്* അയല്*രാജ്യങ്ങളില്* കൂടി നടത്താമെന്ന നിര്*ദേശം മുന്നോട്ടുവെച്ചത്. ജൂണില്* നടക്കാനിരിക്കുന്ന ലോകകപ്പ് ഖത്തറിലെ കനത്ത ചൂട് കണക്കിലെടുത്ത് ജനുവരിയിലേക്ക് മാറ്റണമെന്നും ഇവര്* അഭിപ്രായപ്പെട്ടിരുന്നു. സംഘാടകസമിതി രൂപവത്കരിക്കുന്നതുവരെ ബിഡില്* എന്തെങ്കിലും മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഖത്തര്* പ്രതികരിച്ചിരുന്നില്ല. മത്സരങ്ങള്*ക്ക് ആതിഥ്യമരുളാന്* താല്*പര്യമുണ്ടെന്ന് മറ്റ് ഗള്*ഫ് രാജ്യങ്ങളൊന്നും തുറന്നുപറഞ്ഞുമില്ല.
    ജൂണില്* ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്* നാലാം തവണയും മത്സരിക്കുന്ന ബ്ലാറ്റര്*ക്കെതിരെ ബിന്* ഹമ്മാം സ്ഥാനാര്*ഥിയായേക്കുമെന്ന് വാര്*ത്തകള്* പുറത്തുവന്നതോടെയാണ് 2022 ലോകകപ്പ് ചിലര്* വിവാദമാക്കിയത്. മത്സരങ്ങള്* ജനുവരിയിലേക്ക് മാറ്റണമെന്ന നിര്*ദേശവും ഇതിനകം ബിന്* ഹമ്മാം തള്ളിക്കളഞ്ഞിട്ടുണ്ട്. വാര്*ത്താസമ്മേളനത്തില്* ഒരിടത്തും ബ്ലാറ്ററെ പേരെടുത്ത് പരാമര്*ശിച്ചില്ലെങ്കിലും ഫിഫ നേതൃത്വത്തിന് കാലാവധി നിശ്ചയിക്കണമെന്നും ഒരു സംഘടന എന്ന നിലയില്* ഫിഫയെ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.എഫ്.സി നേതൃത്വത്തിന് നിശ്ചയിച്ചിട്ടുള്ള പരമാവധി കാലാവധി ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് പുതിയ വ്യക്തികളുടെയും ആശയങ്ങളുടെയും കടന്നുവരവിനും അതുവഴി ഫിഫയുടെ പ്രതിച്ഛായയും ശക്തിയും വര്*ധിക്കാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Working...
X