കോബെ (ജപ്പാന്): പത്തൊമ്പതാമത് ഏഷ്യന് അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന് റെ അവസാന ദിനമായ ഞായറാഴ്ച മലയാളി താരം ടിന്റു ലൂക്കയുടെ വെങ്കല നേട്ടത്തോടെ ഇന്ത്യന് മെഡല് വേട്ടക്ക് കൊട്ടിക്കലാശം.
വനിതകളുടെ 800 മീറ്ററിലാണ് ടിന്റു മൂന്നാം സ്ഥാനത്തെത്തി വെങ്കല മെഡല് സ്വന്തമാക്കിയത് . മറ്റൊരു ഇന്ത്യന് താരമായ സുധാസിങ് 3000 മീറ്റര് സ്റ്റീപിള് ചേസില് രാജ്യത്തിനുവേണ് ടി വെള്ളിയും സ്വന്തമാക്കി. നാല് ദിവസത്തെ മീറ്റിന് കൊടിയിറങ്ങിയപ്പോള് * ഇന്ത്യ മയൂഖ ജോണി ലോങ് ജമ്പില് നേടിയ ഏക സ്വര്ണത്തിനൊ പ്പം രണ്ട് വെള്ളിയും എട്ട് വെങ്കലവുമായി 11 മെഡലുകളോടെ എട്ടാം സഥാനത്താണ്. 11 സ്വര്ണവും 10 വെള്ളിയും 11 വെങ്കലവുമായി 32 മെഡലുകള് നേടിയ ആതിഥേയരായ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. 10 സ്വര്ണവും 12 വെള്ളിയും അഞ്ച് വെങ്കലവുമായി ചൈന രണ്ടാം സ്ഥാനത്തും അഞ്ച് സ്വര്ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമായി ബഹ്റൈനുമാണ് മൂന്നാം സ്ഥാനത്ത്.
800 മീറ്ററില് 2:02.55 സെക്കന്ഡില് ഫിനിഷ് ചെയ്താണ് പി.ടി. ഉഷയുടെ ശിഷ്യയായ ടിന്റു വെങ്കലം നേടിയത്. ഏഷ്യന് ഗെയിംസിലെ വെങ്കല മെഡല് ജേതാവായ ടിന്റുവിന് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പ്രകടനമായ 1:59.17 സെക്കന്ഡ് സമയം ആവര്ത്തിച്ചെങ്കില ് കോബെയില് സ്വര്ണമണിയാമായിരു ന്നു. 2:01.4 സെക്കന്ഡില് ഫിനിഷ് ചെയ്ത വിയറ്റ്നാമിന ്റെ തന ഹാക്ക് റോങ്ങിനാണ് സ്വര്ണം. കസാഖ്സ്താന്റ െ മര്ഗരിത മറ്റ്സാ കോക്കാന് വെള്ളി നേടി.
സ്റ്റീപിള് ചേസില് 10:08:52 സെക്കന്ഡില് ഫിനിഷ് ചെയ്താണ് സുധാസിങ് വെള്ളി ചൂടിയത്. പുതിയ മീറ്റ് റെക്കോഡ് കുറിച്ച ജപ്പാന്റെ മിനോരി ഹയകാരിക്കാണ് സ്വര്ണം. ഡിസ്കസില് വികാസ് ഗൗഡയുടെ വകയായിരുന്നു രണ്ടാം വെള്ളി പിറന്നത്.
അതേസമയം, കോമണ്വെല് ത്ത്-ഏഷ്യന് ഗെയിംസില് 4 x400 മീറ്റര് ചാമ്പ്യന്മാരായ വനിതാ റിലേ ടീം മരുന്നടി കേസില് കുരുങ്ങിയതിന്റെ നിഴലില് ഇറങ്ങിയ പകരക്കാരുടെ ടീമിന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. മൃദുല കൊറാദ, ജുമ ഖാത്തുന്, മലയാളി താരങ്ങളായ ഒ.പി. ജെയ്ഷ, ടിന്റു ലൂക എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ട്രാക്കിലിറങ്ങി യത്.
ജപ്പാന് സ്വര്ണവും കസാഖ്സ്താന് വെള്ളിയും ഇറാഖ് വെങ്കലവും നേടി. കോമണ്വെല്ത്തില ് ഓടിയ ടീമംഗങ്ങളായ സിനി ജോസ്, അശ്വിനി അകുന്ജി, മന്ദീപ് കൗര് എന്നിവരാണ് മരുന്നടിക്ക് പിടിയിലായത്. പുരുഷ വിഭാഗം 4x100 റിലേയില് ഇന്ത്യന് ടീം എട്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്