13/7: മുംബൈ നടുങ്ങി; 21 മരണം

മുംബൈ: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഓര്*മയുണര്*ത്തിക്കൊണ്ട് മഹാനഗരത്തില്* ബുധനാഴ്ചയുണ്ടായ സ്*ഫോടനപരമ്പരയില്* 21 പേര്* മരിച്ചു. നൂറിലേറെ പേര്*ക്കു പരിക്കേറ്റു. നഗരത്തിലെ ജനത്തിരക്കേറിയ മൂന്നിടങ്ങളില്* വൈകിട്ട് ആറേമുക്കാലിനും ഏഴിനുമിടെയാണ് സ്*ഫോടനങ്ങളുണ്ടായത്. സംഭവം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. സ്*ഫോടനങ്ങള്* നടത്തിയത് ഇന്ത്യന്* മുജാഹിദീന്* എന്ന ഭീകര സംഘടനയാണെന്നു സംശയിക്കുന്നതായി മുംബൈ പോലീസും പറഞ്ഞു. 2008-ലെ മുംബൈ ആക്രമണത്തിനിടെ പിടിയിലായ ഭീകരന്* അജ്മല്* കസബിന്റെ 24-ാം പിറന്നാള്*ദിനത്തിലാണു സ്*ഫോടനപരമ്പരയുണ്ടായത്.
ദക്ഷിണ മുംബൈയിലെ സവേരി ബസാറിലാണ് ആറേമുക്കാലോടെ ആദ്യ സ്*ഫോടനമുണ്ടായത്. പ്രശസ്തമായ മുംബാദേവി ക്ഷേത്രത്തിനടുത്താണിത്. ബസ് സ്റ്റോപ്പിലെ ഇലക്ട്രിക് കാബിനറ്റിനുള്ളിലുള്ള മീറ്റര്* ബോക്*സിലാണു സ്*ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ദാദറില്* ഒരു ടാക്*സി കാറിനുള്ളിലാണ് രണ്ടാമത്തെ സ്*ഫോടനം. ദാദര്* റെയില്*വേ സ്റ്റേഷനടുത്തായിരുന്നു ഇത്. ഏഴു മണിയോടെ ചാര്*ണി റോഡിലെ ഓപറ ഹൗസിലാണ് മൂന്നാമത്തെ സ്*ഫോടനമുണ്ടായത്. ഈ സ്*ഫോടനം വളരെ ശക്തി കൂടിയതായിരുന്നെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്* പറഞ്ഞു. മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി. എസ്.)യിലെ ഭടന്മാരെ സംഭവസ്ഥലത്തുവിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. ഡല്*ഹിയില്*നിന്ന് ദേശീയ സുരക്ഷാ ഗാര്*ഡു (എന്*.എസ്.ജി.) കളെയും ഫോറന്*സിക് വിദഗ്ധരെയും ബി.എസ്.എഫിന്റെ പ്രത്യേക വിമാനത്തില്* മുംബൈയിലെത്തിച്ചു. തലസ്ഥാന നഗരിയടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നു സ്*ഫോടനങ്ങളിലും ഉപയോഗിച്ചത് 'ഇംപ്രൊവൈസ്ഡ് എക്*സ്*പ്ലോസീവ് ഡിവൈസ്' (ഐ.ഇ.ഡി.) ആണെന്നു പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം നഗരത്തില്* കനത്ത മഴ പെയ്തത് സ്*ഫോടനത്തിന്റെ തെളിവുകള്* നശിച്ചുപോകുമോ എന്ന ആശങ്ക പരത്തി. 186 പേര്* മരിച്ച മുംബൈ തീവണ്ടി സ്*ഫോടനങ്ങളുടെ അഞ്ചാം വാര്*ഷികംകഴിഞ്ഞ് രണ്ടുദിവസത്തിനകമാണ് സ്*ഫോടനപരമ്പരയുണ്ടായിരിക്കുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിലാവട്ടെ 166 പേരാണു മരിച്ചത്. പരിക്കേറ്റവരില്* മലയാളികള്* ഉള്ളതായി അറിവില്ല. സ്*ഫോടനം നടന്ന സവേരി ബസാര്*, ഓപ്പറഹൗസ് എന്നിവിടങ്ങളില്* നിരവധി മലയാളികള്* ജോലി ചെയ്യുന്നുണ്ട്. രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി ഡോ.മന്*മോഹന്*സിങ്ങും സ്*ഫോടനപരമ്പരയെ അപലപിച്ചു. പാകിസ്താനും സംഭവത്തെ അപലപിച്ചിട്ടുണ്ട്.
ഭീകരാക്രമണംതന്നെ -കേന്ദ്രം

ന്യൂഡല്*ഹി: ബുധനാഴ്ച വൈകിട്ട് മുംബൈയില്* മൂന്നിടത്തുണ്ടായ സ്*ഫോടനങ്ങള്* ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സ്*ഫോടനത്തിനുപയോഗിച്ച വസ്തുക്കളുടെ സ്വഭാവത്തില്* നിന്നാണ് അക്രമത്തിനു പിന്നില്* ഭീകരരാണെന്ന് വിലയിരുത്തുന്നത്. സംഭവത്തെ തുടര്*ന്ന് ഡല്*ഹിയില്* നിന്ന് ദേശീയ അന്വേഷണ ഏജന്*സി സംഘം മുംബൈക്ക് തിരിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം ചേര്*ന്ന് സ്ഥിതിഗതികള്* വിലയിരുത്തി. സംഭവത്തെത്തുടര്*ന്ന് മുംബൈക്കുപുറമെ ഡല്*ഹിയിലും അതിജാഗ്രതാ നിര്*ദേശം നല്കിയിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് പട്രോളിങ് ശക്തമാക്കാന്* എല്ലാ സംസ്ഥാന സര്*ക്കാറുകള്*ക്കും നിര്*ദേശം നല്*കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്* അറിയിച്ചു. സുരക്ഷാസംവിധാനങ്ങള്* വര്*ധിപ്പിക്കാനും നിര്*ദേശമുണ്ട്. ഗുജറാത്തിലും കൊല്*ക്കത്ത, ബാംഗ്ലൂര്*, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും പ്രത്യേക ജാഗ്രതാ നിര്*ദേശമുണ്ട്.
ഡല്*ഹിയില്* ബുധനാഴ്ച വൈകിട്ടോടെ വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. തലസ്ഥാനത്തെ പ്രധാന മാര്*ക്കറ്റുകളിലെല്ലാം കൂടുതല്* പോലീസുകാരെ നിയോഗിച്ചു. ഇരുചക്രവാഹനങ്ങള്* കര്*ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും ശരീരപരിശോധന സി.ഐ.എസ്.എഫ്. ശക്തമാക്കി. സ്*ഫോടനത്തെത്തുടര്*ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ അധ്യക്ഷതയില്* ഡല്*ഹിയില്* ചേര്*ന്ന യോഗത്തില്* ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്*, ആഭ്യന്തര സെക്രട്ടറി ആര്*.കെ. സിങ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറി യു.കെ. ബന്*സല്* തുടങ്ങിയവര്* പങ്കെടുത്തു.



