അഹ്മദാബാദ്: പൂര്*ണാര്*ഥത്തില്* ഓള്*റൗണ്ടര്*. ക്രിക്കറ്റിലെ ഏതു റോളും വഴങ്ങും. ഒരേസമയം ബൗളറെന്ന നിലയില്* ഇടം കൈ ഓഫ് സ്പിന്നും വലംകൈ ഓര്*തഡോക്സും പുറത്തെടുത്ത് എതിരാളികളെ ഞെട്ടിച്ച് ശ്രദ്ധനേടുകയാണ് ഗുജറാത്തില്* നിന്നുള്ള യുവക്രിക്കറ്റര്* പ്രദീപ് ചംപാവത്ത്. ഷെയ്ന്* വോണും അനില്* കുംബ്ളെയും വലംകൈയിലും ബിഷന്*സിങ് ബേദിയുടെ ഇടംകൈ വിസ്മയവും പരിചയിച്ച ലോകത്താണ് ഇരുകൈയിലും സ്പിന്* മന്ത്രവുമായി പ്രദീപിന്*െറ വരവ്. ഇരുകൈയിലും പന്ത് അനായാസമെറിയാന്* കഴിയുന്നതിനാല്* ഏത് ടീമിലേക്കും സെലക്ഷന്* സാധ്യതയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രദീപ്. ബൗളര്*മാര്*ക്കിടയില്* ക്രിക്കറ്റ് ലോകത്ത് അപൂര്*വമാണ് ഇരുകൈകളിലും ഒരേകരുത്തോടെ പന്തെറിയാന്* കഴിയുന്നവര്*. പ്രദീപുണ്ടെങ്കില്* ഇടം-വലം ബാറ്റ്സ്മാന്മാരെ നേരിടാന്* രണ്ട് ബൗളര്*മാരെ വേണ്ടെന്നതാണ് ടീമുകള്*ക്ക് ആശ്വാസം. ഒരോവറിനുള്ളില്* തന്നെ ഇരുകൈകളിലുമായി അനായാസം പന്തെറിയാനും പ്രദീപിന് മിടുക്കുണ്ട്.ആഭ്യന്തര മത്സരത്തിനിടയില്* ടീമിലെ ഇടംകൈയന്* ബൗളറെത്താതിരുന്നപ്പോഴാണ് വലംകൈ സ്പെഷലിസ്റ്റായ പ്രദീപ് സഹതാരത്തിന്*െറ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തത്. പ്രദീപിന്*െറ കഴിവ് തിരിച്ചറിഞ്ഞ് വളര്*ത്തിയ എം. പവര്* അക്കാദമിയിലെ കോച്ച് സുമര്* സിങ്ങിനും ശിഷ്യന്*െറ മിടുക്കിനെ കുറിച്ച് നൂറ് നാവ്. ഇരുകൈയിലും അനായാസം കൃത്യതയോടെ തന്നെ പന്തെറിയുന്ന പ്രദീപ് തന്നെ അദ്ഭുതപ്പെടുത്തിയതായി സുമര്* പറയുന്നു. വലംകൈ ബാറ്റ്സ്മാനെതിരെ ഇടംകൈയിലും ഇടംകൈ ബാറ്റ്സ്മാനെതിരെ വലം കൈയും ഒരോവറിലെ ആറ് പന്തിനുള്ളില്* പരീക്ഷിക്കാന്* ഈ 23 കാരന് കഴിയും. 17ാം വയസ്സില്* മാത്രമാണ് കളി സജീവമായി തുടങ്ങിയതെങ്കിലും നിലവിലെ ഉയര്*ച്ചാ ഗ്രാഫ് നിലനിര്*ത്തിയാല്* പ്രധാന ടീമുകളിലേക്കുള്ള ക്ഷണവും വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദീപ്.
ഇരുകൈയിലും വിസ്മയം വിരിയിച്ച് പ്രദീപ്
Collapse
X




