രജിസ്ട്രേഷന്* കാലാവധി കഴിഞ്ഞ 46 കാറുകള്* പൊലീസ് പിടികൂടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    രജിസ്ട്രേഷന്* കാലാവധി കഴിഞ്ഞ 46 കാറുകള്* പൊലീസ് പിടികൂടി

    അബൂദബി: രജിസ്ട്രേഷന്* പുതുക്കാതെ ഓടുകയായിരുന്ന 46 കാറുകള്* പിടികൂടി. ഇത്തരം വാഹനങ്ങള്*ക്കെതിരെ നടപടി ശക്തമാക്കുന്നതിന്*െറ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്*െറ നിര്*ദേശപ്രകാരം അബൂദബിയിലും അല്*ഐനിലും നടത്തിയ പരിശോധനയിലാണ് 46 കാറുകള്* പൊലീസ് പിടികൂടിയത്. ഇതില്* 41 എണ്ണം പിടികൂടിയത് അബൂദബിയിലാണ്. ബാക്കിയുള്ളവ അല്*ഐനിലും. രജിസ്ട്രേഷന്* പുതുക്കാതെ ഓടുന്ന വാഹനങ്ങള്*ക്കെതിരെ നടപടി സ്വീകരിക്കാനുള്ള കാമ്പയിന്* തുടങ്ങി ഒരാഴ്ചക്കകമാണ് ഇത്രയും വാഹനങ്ങള്* കുടുങ്ങിയത്. കാലാവധി കഴിഞ്ഞ് ആറു മാസമായത് മുതല്* മൂന്നു വര്*ഷമായത് വരെയുള്ള വാഹനങ്ങള്* ഇതിലുണ്ടെന്ന് അബൂദബി ട്രാഫിക് പൊലീസിലെ ട്രാഫിക് കണ്*ട്രോള്* വിഭാഗം മേധാവി ഫസ്റ്റ് ലഫ്റ്റനന്*റ് അബ്ദുല്ല അല്* ഖുബൈസി പറഞ്ഞു.
    രജിസ്ട്രേഷന്* പുതുക്കാത്ത വാഹനങ്ങള്* റോഡിലിറങ്ങുന്നത് സുരക്ഷാ പ്രശ്നങ്ങള്* സൃഷ്ടിക്കുകയും അപകടങ്ങള്*ക്ക് ഇടയാക്കുകയും ചെയ്യുമെന്നത് കണക്കിലെടുത്താണ് നടപടി. ഇത്തരം വാഹനങ്ങള്* ഗതാഗത നിയമത്തില്* നിര്*ദേശിക്കുന്ന പരിശോധനകള്*ക്ക് വിധേയമാകാത്തത് കടുത്ത അപകട ഭീഷണിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്*. രജിസ്ട്രേഷന്* പുതുക്കാത്ത വാഹനങ്ങള്*ക്കെതിരെ അബൂദബി, അല്*ഐന്*, പശ്ചിമ മേഖല എന്നിവിടങ്ങളില്* ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബ്ദുല്ല അല്* ഖുബൈസി വ്യക്തമാക്കി.
Working...
X