ദുബൈ: ഷാര്*ജയില്* നിന്ന് ദുബൈയിലേക്ക് വരുന്ന അല്* ഇത്തിഹാദ് റോഡില്* നിന്ന് മംസാര്* ഭാഗത്തേക്ക് പ്രവേശിക്കുന്നതും കൈറോ റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായ പാത വീണ്ടും തുറക്കും.
ഇതിനായുള്ള തിരക്കിട്ട നിര്*മാണ പ്രവര്*ത്തനങ്ങള്* ഇവിടെ പുരോഗമിക്കുകയാണ്. എന്നാല്*, തുറക്കുന്ന പാതയില്* സ്വകാര്യ വാഹനങ്ങളെ അനുവദിക്കില്ല. റോഡ്സ് ആന്*ഡ് ട്രാന്*സ്പോര്*ട്ട് അതോറിറ്റിയുടെ (ആര്*.ടി.എ) ബസുകള്*ക്കും ടാക്സികള്*ക്കുമേ ഇത് ഉപയോഗിക്കാന്* കഴിയൂ. മറ്റുള്ളവര്* ഈ പാത ഉപയോഗിച്ചാല്* 600 ദിര്*ഹം പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുമ്പേ ആര്*.ടി.എ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
വര്*ഷങ്ങള്*ക്ക് മുമ്പാണ് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഷാര്*ജയില്* നിന്ന് വരുന്ന വാഹനങ്ങളുടെ തിരക്ക് മൂലം കൈറോ, മംസാര്*, അല്* റഷീദ്, ഖലീജ് റോഡുകളില്* ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായതിനെ തുടര്*ന്നായിരുന്നു നിരോധം. അന്ന് ദുബൈയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാര്*ക്കറ്റുകള്* നിലനിന്നിരുന്ന ഹമരിയ ഭാഗത്താണ് ഇതുവഴി വന്നിരുന്ന വാഹനങ്ങള്* നിമിത്തം ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നത്. എന്നാല്*, ഇവിടെ ഗതാഗതം നിരോധിച്ചത് മൂലം ഗലദാരി സിഗ്നലില്* പിന്നീട് വന്* തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. എന്നാലിപ്പോള്* മിക്ക റോഡുകളിലും റൗണ്ടെ ബൗട്ടുകള്* പഴങ്കഥയാകുകയും അവയുടെ സ്ഥാനത്ത് സിഗ്നലുകള്* വരികയും പാതകളുടെ എണ്ണം വര്*ധിക്കുകയും ചെയ്തതോടെ ഗതാഗതക്കുരുക്കിന് നേരിയ അറുതി വന്നിട്ടുണ്ട്. അല്* ഖിയാദക്ക് സമീപം പുതുതായി തുറന്ന ടണലുകളും അബുഹൈല്*, അല്* ഖുദ്സ് റോഡുകളില്* നിന്ന് നിര്*മിച്ച പാലങ്ങളും യാത്രക്കാര്*ക്ക് വലിയ അനുഗ്രഹമാണ്.
ഷാര്*ജയില്* നിന്ന് വരുന്ന ആര്*.ടി.എ ബസുകളിലും ടാക്സികളിലും യാത്ര ചെയ്യുന്നവര്*ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് നിലവില്* തുറക്കാന്* പോകുന്ന റോഡ്. ഇത് തുറക്കുന്നതോടെ അബുഹൈലിലെ തിരക്ക് കൂടിയ അല്* വുഹൈദ റോഡ് ബസുകള്*ക്കും ടാക്സികള്*ക്കും ഒഴിവാക്കാനാകും. സിഗ്നലുകളുടെ എണ്ണത്തില്* കുറവ് വരുന്നത് കാരണം സമയവും ലാഭിക്കാനാകും. ബസുകളും ടാക്സികളും ഇതു വഴിക്ക് യാത്ര തുടങ്ങുന്നതോടെ അല്* മുല്ല ഭാഗത്ത് അനുഭവപ്പെടുന്ന തിരക്കിലും കുറവ് വരും.
പോയ വര്*ഷത്തിലാണ് ബസുകള്*ക്കും ടാക്സികള്*ക്കും മാത്രമായി ആര്*.ടി.എ പ്രത്യേക പാതകള്* ഏര്*പ്പെടുത്തി തുടങ്ങിയത്. ഖാലിദ് ബിന്* വലീദ്, മന്*ഖുല്*, അല്* ഖലീജ്, അല്* ഗുബൈബ എന്നീ റോഡുകളിലാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. നായിഫ് റോഡിലും അല്* മുസല്ല റോഡിലും പൊതുഗതാഗതത്തിന് മാത്രമായിട്ടുള്ള ഇത്തരം പ്രത്യേക പാതകള്* ഉടന്* നിലവില്* വരും.