മെട്രോ സ്റ്റേഷനുകളിലെ റീട്ടെയ്ല്* ഒൗട്ട്ലെറ്റുകള്* വാടകക്ക് നല്*കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    മെട്രോ സ്റ്റേഷനുകളിലെ റീട്ടെയ്ല്* ഒൗട്ട്ലെറ്റുകള്* വാടകക്ക് നല്*കുന്നു

    ദുബൈ: മെട്രോ സ്റ്റേഷനുകള്*ക്കുള്ളില്* നിര്*മിച്ചിട്ടുള്ള മുറികള്* റീട്ടെയ്ല്* ഒൗട്ട്ലെറ്റുകള്*ക്ക് വാടകക്ക് നല്*കാന്* റോഡ്സ് ആന്*ഡ് ട്രാന്*സ്പോര്*ട്ട് അതോറിറ്റി (ആര്*.ടി.എ) തീരുമാനിച്ചു. റെഡ്ലൈനില്* 116 ഉം ഗ്രീന്*ലൈനില്* 79ഉം ഒൗട്ട്ലെറ്റുകളാണ് തുറക്കാന്* കഴിയുക.
    റസ്റ്റോറന്*റ്, കഫേ, ഗ്രോസറി, സൂപ്പര്*മാര്*ക്കറ്റ്, ബുക്ക്സ്റ്റാള്*, ഫ്ളവര്* ഷോപ്പ്, ബ്യൂട്ടിപാര്*ലര്*, ആക്സസറീസ് ഷോപ്പ്, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്*സ് സിസ്റ്റം തുടങ്ങിയ സ്ഥാപനങ്ങള്* നടത്തുന്നതിനുള്ള സൗകര്യമാണ് നല്*കുക. മികച്ചതും ഗുണനിലവാരമുള്ളതുമായ ഉല്*പന്നങ്ങളും സേവനങ്ങളും നല്*കുന്ന സ്ഥാപനങ്ങള്*ക്കാണ് ഒൗട്ട്ലെറ്റുകള്* നല്*കുകയെന്ന് ആര്*.ടി.എ റെയില്* ഏജന്*സി സി.ഇ.ഒ അദ്നാന്* അല്* ഹമ്മാദി പറഞ്ഞു. എട്ട് മുതല്* 646 ചതുരശ്ര മീറ്റര്* വിസ്തീര്*ണമുള്ള മുറികളാണ് സ്റ്റേഷനുകളില്* നിര്*മിച്ചിരിക്കുന്നത്.
    യാത്രക്കാര്*ക്ക് മികച്ച സേവനം നല്*കുകയെന്ന ആര്*.ടി.എയുടെ നയത്തിന്*െറ ഭാഗമായി മികച്ച കമ്പനികള്*ക്കും ബ്രാന്*ഡുകള്*ക്കും വ്യാപാര അവസരം കൂടി ഒരുക്കുകയാണ് ആര്*.ടി.എ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മെട്രോയില്* യാത്രക്കാര്* നാള്*ക്കുനാള്* വര്*ധിക്കുന്ന സാഹചര്യത്തിലാണ് ഒൗട്ട്ലെറ്റുകള്* തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചത്. മെട്രോയില്* വിവിധ രാജ്യക്കാര്* സഞ്ചരിക്കുന്നതിനാല്* രാജ്യാന്തര സമൂഹത്തിനിടയില്* ബ്രാന്*ഡുകള്*ക്ക് പ്രചാരം ലഭിക്കാനും ഒൗട്ട്ലെറ്റുകള്* സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Working...
X