അബൂദബി: ഹോട്ടലിന്*െറ പുകക്കുഴലില്‍* തീപിടിച്ചത് ആശങ്കക്കിടയാക്കി. ജവാസാത്ത് റോഡ് ഹബീബ് ബാങ്കിന് സമീപത്തെ ശാതിര്‍* ഹസന്* റസ്റ്റോറന്*റിനോടനുബന്ധിച്ചുള്ള പുകക്കുഴലിലാണ് ഇന്നലെ രാത്രി തീപിടിച്ചത്. റസ്റ്റോറന്*റ് ജീവനക്കാരന്*െറ അവസരോചിത ഇടപെടല്‍* വന്‍* അപകടം ഒഴിവാക്കി. ഈ കെട്ടിടത്തില്‍* നിരവധി കുടുംബങ്ങള്‍* താമസിക്കുന്നുണ്ട്. പുകക്കുഴലില്‍* ചെറിയ തോതില്‍* തീ കണ്ട ഉടന്‍* റസ്റ്റോറന്*റിലെ ജീവനക്കാരന്* കെടുത്തുകയായിരുന്നു. അപ്പോഴേക്കും സിവില്‍* ഡിഫന്*സ് കുതിച്ചെത്തി. സിവില്‍* ഡിഫന്*സിന്*െറ ശ്രമഫലമായി തീ പൂര്*ണമായും ഇല്ലാതായി. പുകക്കുഴലിലൂടെ തീ മുകളിലേക്ക് പടര്*ന്നിരുന്നെങ്കില്‍* ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍*ക്ക് ഏറെ പ്രയാസമുണ്ടാവുകയും ഇവരെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്യുമായിരുന്നു. രാത്രി 12 മണി വരെ സിവില്‍* ഡിഫന്*സ് ഇവിടെ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തി. സംഭവത്തെ തുടര്‍*ന്ന് ഹോട്ടലിന്*െറ പ്രവര്*ത്തനം മുടങ്ങി.




