
ജിദ്ദ: കേരളം കണ്ട എക്കാലത്തേയും മഹോന്നതനായ നേതാവാണ് മുസ്ലിംലീഗിന്*െറ അമരക്കാരനും മുന്* മുഖ്യമന്ത്രിയുമായ യശഃശ്ശരീരനായ സി.എച്ച്.മുഹമ്മദ് കോയ എന്ന് അനുസ്മരിക്കപ്പെട്ടു. സി.എച്ച് കേരളീയ ചിന്താമണ്ഡലത്തില്* വരുത്തിയ വിപ്ളവകരമായ മാറ്റങ്ങളുടെ ഫലങ്ങളാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നതെന്നും കെ.എം.സി.സി.ജിദ്ദ സെന്*ട്രല്* കമ്മിറ്റി ശറഫിയ ഇംപാല ഓഡിറ്റോറിയത്തില്* സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്* സംസാരിച്ചവര്* ചൂണ്ടിക്കാട്ടി.
ഗവേഷണ വിദ്യാര്*ഥികള്*ക്ക് നിത്യവിസ്മയമാണ് സി.എച്ച്.മുഹമ്മദ് കോയയുടെ വ്യക്തിത്വമെന്നും അദ്ദേഹത്തെ കുറിച്ച് കൂടുതല്* പഠിക്കുന്തോറും കൂടുതല്* വിസ്മയമാണുണ്ടാവുകയെന്നും കിങ്് അബ്ദുല്* അസീസ് യൂനിവേര്*സിറ്റി ഇംഗ്ളീഷ് വിഭാഗം അധ്യാപകന്* ഡോ.ഇസ്മായില്* മരുതേരി ഉദ്ഘാടന പ്രസംഗത്തില്* അഭിപ്രായപ്പെട്ടു. തന്*െറ ബഹുമുഖ ജീവിതം വളരെ മനോഹരമായാണ് അദ്ദേഹം കോര്*ത്തിണക്കിയത്. ജനനായകന്* ജനസേവകനാണെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ നേതാവായിരുന്നു സി.എച്ച്. അത് കൊണ്ടാണ് അദ്ദേഹം ആബാല വൃദ്ധം ജനങ്ങളുടെയും നേതാവായത്.
കേരളീയ ചിന്താധാരയില്* മാറ്റം വരുത്തിയ നേതാവായിരുന്നുസി.എച്ച്.മുഹമ്മദ് കോയ എന്ന് കെ.എം.സി.സി ഓര്*ഗനൈസിങ് രായിന്* കുട്ടി നീറാട് പറഞ്ഞു. സ്കൂളില്* പോവുന്നതിനെക്കാള്* ഉത്തമം നാടന്* പണിയാണെന്ന് ധരിച്ച് വശാവുകയും അതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്* വിദ്യാഭ്യാസത്തെ കുറിച്ച് മുസ്ലിം സമുദായത്തെ ബോധവത്കരിക്കുന്നതില്* ത്യാഗം സഹിച്ച മനീഷിയായിരുന്നു സി.എച്ച്. അദ്ഭുതകരമായ വ്യക്തിത്വത്തിന്*െറ ഉടമയായിരുന്നു സി.എച്ച്.മുഹമ്മദ് കോയ എന്ന് ടി.എച്ച്.ദാരമി അഭിപ്രായപ്പെട്ടു. സമുദായത്തിന് ലഭിച്ച ഒരു നന്മയായിരുന്നു അദ്ദേഹം. പത്രപ്രവര്*ത്തകനെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും അദ്ദേഹം അത്യുന്നിതിയില്* ശോഭിച്ചു. ഏറ്റവും താഴേതട്ടില്* നിന്ന് സ്വന്തം കഴിവ് കൊണ്ട് ഉന്നതിയിലെത്തിയ നേതാവായിരുന്നു മുഹമ്മദ് കോയ എന്നും അദ്ദേഹം അനുസ്മരിച്ചു.
പുതിയ തലമുറയെ വിദ്യാഭ്യാസത്തിന്*െറ രാജപാതയിലൂടെ നടത്തിക്കാന്* സി.എച്ച് പ്രദര്*ശിപ്പിച്ച ആവേശത്തിന്*െറ പരിണതിയാണ് കേരളത്തില്* ഇന്ന് കാണുന്ന വിദ്യാഭ്യാസ വിപ്ളവമെന്ന് ‘ഗള്*ഫ് മാധ്യമം’ ന്യൂസ് എഡിറ്റര്* കാസിം ഇരിക്കൂര്* ചൂണ്ടിക്കാട്ടി. എണ്*പതുകളില്* ഗള്*ഫ് മോഹം മൂത്ത് കലാലയങ്ങള്* വിട്ടോടാന്* തുനിഞ്ഞ ഒരു തലമുറയെ ‘പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക’ എന്ന് ആഹ്വാനം ചെയ്ത് വിദ്യയുടെ മായാപ്രപഞ്ചത്തില്* അന്ന് അദ്ദേഹം തളച്ചിട്ടില്ലായിരുന്നുവെങ്കില്* ഇന്നിന്*െറ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച് ഏതെങ്കിലും ഒരു വിഭാഗത്തിന്*െറ മാത്രം നേതാവായിരുന്നില്ല എന്നും ഉയര്*ന്ന നീതിബോധമുള്ള ഭരണാധികാരിയാവേണ്ടത് തന്*െറ ബാധ്യതയാണെന്ന് ഉറച്ചുവിശ്വസിക്കുകയും അതനുസരിച്ച് പ്രവര്*ത്തിക്കുകയും ചെയ്ത അപൂര്*വ വ്യക്തിത്വമായിരുന്നുവെന്നും പി.പി ഉമര്* ഫാറൂഖ് പറഞ്ഞു. പി.എം.എ ജലീലും പ്രസംഗിച്ചു. പി.വി.സി.മമ്മു അധ്യക്ഷത വഹിച്ചു. അബൂബക്കര്* അരിമ്പ്ര സ്വാഗതവും മജീദ് പുകയൂര്* നന്ദിയും പറഞ്ഞു.
എസ്.എല്*.പി.മുഹമ്മദ് കുഞ്ഞി,റസാഖ് അണക്കായി, സി.കെ.എ.റസാഖ് മാസ്റ്റര്*, കെ.വി.എ. ഗഫൂര്*, വി.പി.മുസ്തഫ തുടങ്ങിയവര്* സംബന്ധിച്ചു.




