ജുബൈല്* ഇന്ത്യന്* സ്കൂള്*: ചെയര്*മാന്* തെരഞ്ഞെടുപ്പ് ഇന്ന് സാബു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ജുബൈല്* ഇന്ത്യന്* സ്കൂള്*: ചെയര്*മാന്* തെരഞ്ഞെടുപ്പ് ഇന്ന് സാബു

    ജുബൈല്*: ജുബൈല്* ഇന്*റര്*നാഷണല്* ഇന്ത്യന്* സ്കൂളിലെ ഭരണ സമിതിയിലേക്ക് പുതിയ ചെയര്*മാനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സൗദി വിദ്യഭ്യാസ മന്ത്രാലയ പ്രതിനിധി മുബാറക് ബുബ്ശത്ത്, പുതുതായി ചുമതലയേറ്റ ഇന്ത്യന്* എംബസി നിരീക്ഷകന്* സുരീന്ദര്* ഭഗത് എന്നിവരുടെ നേതൃത്വത്തില്* രാവിലെ 10ന് സ്കൂളില്* വെച്ചാണ് തെരഞ്ഞെടുപ്പ്. നിലവിലെ ചെയര്*മാന്* ഇബ്രാഹിം പൊട്ടേങ്ങല്* മല്*സരിക്കില്ലന്നാണ് അറിയുന്നത്. ഏഴ് അംഗങ്ങളുള്ള കമ്മിറ്റിയില്* മൂന്ന് മലയാളികളാണുള്ളത്. ഈ കമ്മിറ്റിക്ക് ഇനി ഒന്നര വര്*ഷം കൂടി കാലാവധിയുണ്ട്. കഴിഞ്ഞ അധ്യയന വര്*ഷത്തിന്*െറ അവസാനം പുതിയ ചെയര്*മാനെ തെരഞ്ഞെടുക്കാനുള്ള ശ്രമം സങ്കേതിക കാരണങ്ങളാല്* നടക്കാതെ പോവുകയായിരുന്നു.
    വിമര്*ശനങ്ങള്* ഏറെയുണ്ടായെങ്കിലും ജുബൈല്* ഇന്*റര്*നാഷണല്* സ്കൂളിന്*െറ ചരിത്രത്തില്* മികച്ച പ്രകടനം കാഴ്ചവെച്ച ചെയര്*മാനാണ് പടിയിറങ്ങുന്ന ഇബ്രാഹിം പൊട്ടേങ്ങലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്* എംബസിക്കു കീഴിലെ ഭൂരിപക്ഷം സ്കൂളുകളിലും ഫീസ് വര്*ധന നടപ്പില്* വരുത്തിയിട്ടും 7,000 ഓളം വിദ്യാര്*ഥികള്* പഠിക്കുന്ന ജുബൈലില്* ഫീസ് വര്*ധിപ്പിക്കേണ്ടതില്ളെന്ന് അധികാരികളെ അറിയിക്കുകയും നിലപാടില്* ഉറച്ചു നില്*കുകയും ചെയത്ത് ഇദ്ദേഹത്തിന്*െറ കാലയളവിലെ നേട്ടമാണ്. നിലവിലെ ഫീസ് ഘടന സ്കൂളിന്*െറ നടത്തിപ്പിനു പര്യാപ്തമാണെന്ന് അധികൃതരെ ഇദ്ദേഹം ബോധിപ്പിച്ചു.
    ഇത് മലയാളികളടക്കമുള്ള രക്ഷാകര്*തൃ സമൂഹത്തിന് ഏറെഗുണകരമായി. അധ്യാപക നിയമനത്തില്* യോഗ്യതയും അനുഭവജ്ഞാനവും അടിസ്ഥാന മാനദണ്ഡമാക്കി. നിലവിലെ അധ്യാപകരുടെ പഠനത്തിന് അനുസരിച്ച് ഉയര്*ന്ന ക്ളാസുകളിലേക്ക് മാറ്റാന്* നടപടിയെടുത്തു. സമ്മര്*ദ്ദമുണ്ടായിട്ടും പ്രശ്നക്കാരനായ സൂപ്രണ്ടിനെ പുറത്താക്കിയ നടപടി ശ്ളഘനീയമായി. സ്കൂളിന്*െറ അടിസ്ഥാന സൗകര്യങ്ങള്* മെച്ചപ്പെടുത്തുന്നതിനും അദ്ദേഹത്തിന് സാധിച്ചതായും വിലയിരുത്തപ്പെടുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്* വിദ്യാര്*ഥികളുടെ കഴിവ് മെച്ചപ്പെടുത്താന്* ശാസ്ത്രീയമായ നടപടികള്* നിര്*ദേശിച്ചു.
    സ്കൂളിന്*െറ വരവു ചെലവ് കണക്കുകള്* പരിശോധിക്കുകയും എല്ലാത്തിനും വ്യവസ്ഥ വെക്കുകയും ചെയ്തു. സ്കൂള്* ബസിന്*െറ അറ്റകുറ്റപണിയുടെ പേരില്* ഉള്*പ്പടെ അധികമായി എഴുതിമാറിയിരുന്ന ബില്ലുകള്*ക്ക് കര്*ശന നിയന്ത്രണം കൊണ്ടുവന്നു. സ്കൂളിന്*െറ വാര്*ഷിക വരുമാനത്തില്* ഗണ്യമായ വര്*ധനവു വരുത്തിയിട്ടാണ് ഇബ്രാഹിം പൊട്ടേങ്ങല്* സ്ഥാനം ഒഴിയുന്നത്. അതേസമയം ഇദ്ദേഹത്തിന്*െറ ഒറ്റയാള്* നിലപാടുകളും തീരുമാനങ്ങളും കമ്മിറ്റിയിലെ സഹപ്രവര്*ത്തകരെ പോലും അകറ്റുന്ന തരത്തിലായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഇന്നു ചെയര്*മാന്* സ്ഥാനത്തേക്ക് മല്*സരിക്കുന്ന രണ്ട് പേരും ഉത്തരേന്ത്യക്കാരാണ്.
Working...
X