മലയാളി ഇടനിലക്കാരിക്കെത?? ?രെ നടപടിക്ക് ഇന്ത്യന്* അധികൃതര്*ക്ക് എഴുതി: എംബസി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    മലയാളി ഇടനിലക്കാരിക്കെത?? ?രെ നടപടിക്ക് ഇന്ത്യന്* അധികൃതര്*ക്ക് എഴുതി: എംബസി

    മനാമ: വീട്ടുജോലിക്കാരുടെ അനധികൃത റിക്രൂട്ടുമെന്*റിന് ഒത്താശചെയ്യുന്നുവെന്ന പരാതികളെതുടര്*ന്ന് എറണാകുളം സ്വദേശിനി ഷാഹിതക്കെതിരെ ഇന്ത്യന്* അധികൃതര്*ക്ക് എഴുതിയിട്ടുണ്ടെന്ന് ഇന്ത്യന്* എംബസി ഓപണ്*ഹൗസിനുശേഷമുള്ള വാര്*ത്താസമ്മേളനത്തില്* ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്* അറിയിച്ചു. അതേസമയം, വഞ്ചിക്കപ്പെട്ട വീട്ടുജോലിക്കാര്* തിരിച്ചെത്തി ഇത്തരം ഇടനിലക്കാര്*ക്കെതിരെ നാട്ടില്* പരാതി നല്*കണം. പരാതി നല്*കാന്* വിമുഖത കാണിക്കുന്നതുമൂലമാണ് ഇടനിലക്കാര്* പലപ്പോഴും രക്ഷപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരുടെ പരാതിയെതുടര്*ന്ന് ‘യെന്*ബ’ മാന്*പവര്* ഏജന്*സിയെ കരിമ്പട്ടികയില്* ഉള്*പ്പെടുത്തി.
    വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്*റിന് ഇന്ത്യയിലും ബഹ്റൈനിലും വ്യത്യസ്ത നിയമങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈന്* നിയമപ്രകാരം മാന്*പവര്* ഏജന്*സിക്ക് ഏതുരാജ്യത്തുനിന്നും വീട്ടുജോലിക്കാരെ റിക്രൂട്ടു ചെയ്യാം. അതേസമയം, ഇന്ത്യന്* നിയമപ്രകാരം വീട്ടുജോലിക്കാരികളുടെ റിക്രൂട്ട്മെന്*റ് വിദേശ സ്പോണ്*സര്* നേരിട്ടുമാത്രമേ നടത്താവൂ. അതുകൊണ്ടുതന്നെ ഇന്ത്യയില്* നടപടി കര്*ശനമാക്കുകയാണ് അനധികൃത റിക്രൂട്ടുമെന്*റിന്*െറ വേരറുക്കാനുള്ള വഴി.
    വീട്ടുജോലിക്കാരുടെ ദുരിതത്തോടൊപ്പം, ഇതിന്*െറ മറുവശം കൂടി കാണേണ്ടതുണ്ടെന്ന് അംബാസഡര്* മോഹന്*കുമാര്* പറഞ്ഞു. വീട്ടുജോലിക്കാരുടെ റിക്രൂട്ടുമെന്*റിന് ഇന്ത്യ സര്*ക്കാര്* വ്യക്തമായ നിയമമുണ്ടാക്കിയിട്ടുണ്ട്. വയസ്, ശമ്പളം അടക്കം കൃത്യമായ തൊഴില്* വ്യവസ്ഥകളുള്ളതാണ് നിയമം.
    നിയമപ്രകാരം ഇന്ത്യയില്*നിന്ന് വിദേശത്തുപോകുന്നവരുടെ സ്ഥിതി മറ്റുരാജ്യങ്ങളിലെ സ്ത്രീകളിലേതിനേക്കാള്* മെച്ചപ്പെട്ടിട്ടുണ്ട് എന്ന വസ്തുത ഈ നിയമത്തിന്*െറ വിജയത്തെയാണ് കാണിക്കുന്നത്. നിയമത്തെക്കുറിച്ച് ഇന്ത്യ സര്*ക്കാര്* മാധ്യമങ്ങളിലൂടെയും മറ്റും വ്യാപക ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും നിരവധി പേര്* അനധികൃതമായി എത്തുന്നുണ്ട്. വിപുലമായ പൊതു ബോധവല്*ക്കരണം മാത്രമാണ് ഇതിന് പരിഹാരമെന്ന് അംബാസഡര്* പറഞ്ഞു.
    മൂന്നുമാസത്തിനിടെ എട്ട് വീട്ടുജോലിക്കാരാണ് പരാതിയുമായി ഇന്ത്യന്* എംബസിയെ സമീപിച്ചത്. കുഞ്ഞിത്തായ് അസ്മ, മേരി കിഴക്കേവീട്ടില്* തോമസ്, മുംതാസ് ജലീല്*, തെരേസ രവി, ഖൈറുന്നീസ, സിന്ധു, ഡാലി, യശോദ എന്നിവരാണ് കേരളത്തില്*നിന്നുള്ള അനധികൃത കടത്തിന്*െറ ഒടുവിലത്തെ ഇരകള്*. ‘യെന്*ബ’ മാന്*പവര്* ഏജന്*സിക്കും ഷാഹിതക്കും എതിരെയായിരുന്നു ഇവരില്* ഏറെ പേരുടെയും പരാതി.
    വിദ്യാസമ്പന്നര്* പോലും തൊഴില്* കരാറിന്*െറയും പാസ്പോര്*ട്ടിന്*െറയും പകര്*പ്പുകള്* കൈവശം വക്കാത്തതില്* അംബാസഡര്* അത്ഭുതം പ്രകടിപ്പിച്ചു. പരാതികളുടെ പരിഹാരത്തിന് ബഹ്റൈന്* അധികൃതരെ സമീപിക്കുമ്പോള്*, ഇത്തരം അടിസ്ഥാന രേഖകളില്ലാത്തത് പരിഹാരം നീണ്ടുപോകാന്* ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
    സ്പോണ്*സര്* പാസ്പോര്*ട്ട് പിടിച്ചുവക്കുന്ന പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതായി മാധ്യമപ്രവര്*ത്തകര്* ചൂണ്ടിക്കാട്ടി. പാസ്പോര്*ട്ട് കൈവശം വക്കുകയെന്നത് വ്യക്തിയുടെ അവകാശമാണെന്ന് അംബാസഡര്* പറഞ്ഞു. താന്* പണം മുടക്കി കൊണ്ടുവന്ന തൊഴിലാളി കാലാവധിക്കുമുമ്പ് മറ്റ് ജോലിയിലേക്ക് മാറുമോ എന്ന ആശങ്ക മൂലമാകാം തൊഴിലുടമ പാസ്പോര്*ട്ട് പിടിച്ചുവക്കുന്നത്.
    ജോലി മാറാന്* ചുരുങ്ങിയത് ഒരു വര്*ഷം പൂര്*ത്തിയാക്കിയിരിക്കണമെന്ന പുതിയ നിയമം, ഈ പ്രശ്നത്തിന്*െറ പരിഹാരത്തിലേക്കുനയിക്കുമെന്ന് അംബാസഡര്* പ്രത്യാശിച്ചു.
    എംബസി ലീഗല്* സെല്ലിലെ അഭിഭാഷകര്* എംബസിയുടെ നിര്*ദേശപ്രകാരം എത്തുന്ന പരാതിക്കാരെ കാണാന്* വിസമ്മതിക്കുന്നുവെന്ന പരാതി ലീഗല്* സെല്ലുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്ന് അംബാസഡര്* പറഞ്ഞു.
    എട്ട് പുതിയ പരാതികളാണ് ഓപണ്*ഹൗസിലുണ്ടായിരുന്നത്. മറ്റു ദിവസങ്ങളില്* എംബസിയില്* എത്താന്* കഴിയാത്തവരുടെ സൗകര്യത്തിനാണ് വെള്ളിയാഴ്ച ഓപണ്*ഹൗസ് നടത്തുന്നതെന്ന് അംബാസഡര്* പറഞ്ഞു. പരാതിക്കാര്*ക്ക് മറ്റ് ഏതു പ്രവൃത്തിദിവസവും എംബസി ലേബര്* വിഭാഗത്തില്* പരാതി നല്*കാം.
    ഫസ്റ്റ് സെക്രട്ടറി നിര്*മല്* കുമാര്* ചൗധരി, ഐ.സി.ആര്*.എഫ് ചെയര്*മാന്* ജോണ്* ഐപ്പ്, അറ്റാഷേ ചൗഹാന്* എന്നിവരും ഓപണ്*ഹൗസില്* പങ്കെടുത്തു
Working...
X