കൃഷ്ണേന്ദു കേള്*ക്കും, മിണ്ടും; പ്രവാസികളുടെ കരുണയുണ്ടെങ്കില്*. ..

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കൃഷ്ണേന്ദു കേള്*ക്കും, മിണ്ടും; പ്രവാസികളുടെ കരുണയുണ്ടെങ്കില്*. ..



    മനാമ: കൃഷ്ണേന്ദുവിന് കേള്*ക്കാനാകില്ല, മിണ്ടാനും... എങ്കിലും ഈ ഏഴുവയസ്സുകാരി കൂട്ടുകാര്*ക്കൊപ്പം കളിക്കും, ടി.വിയിലെ പാട്ടും നൃത്തവും അതേപടി അനുകരിക്കും, സ്കൂളില്* പഠിപ്പിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കും, വീട്ടില്* അമ്മ പറയുന്നതെല്ലാം അനുസരിക്കും... പക്ഷേ അവള്*ക്ക് ഇതുവരെ ‘അമ്മേ’ എന്ന് വിളിക്കാനായിട്ടില്ല, ഈ ലോകത്തെ ഒരു ശബ്ദവും അവള്* ഇതുവരെ കേട്ടിട്ടില്ല. കൃഷ്ണേന്ദുവിന് കേള്*വിയും സംസാരശേഷിയും തിരിച്ചുകിട്ടാനുള്ള ശസ്ത്രക്രിയക്കുവേണ്ടത് ആറര ലക്ഷം രൂപയാണ്. ശസ്ത്രക്രിയ ആറുമാസത്തിനകം ചെയ്യണമെന്നാണ് ഡോക്ടര്* നിര്*ദേശിച്ചിരിക്കുന്നത്. മകളുടെ ചികില്*സക്കായി ഏറെ പണം ചെലവാക്കിയ പിതാവ് തൃശൂര്* പെരിഞ്ഞനം സ്വദേശി അനിലന്*, ശസ്ത്രക്രിയക്ക് എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് മൂന്നുവര്*ഷം മുമ്പ് ബഹ്റൈനിലെത്തിയത്. മൂന്നു പെണ്*കുട്ടികളടങ്ങിയ കുടുംബത്തിന്*െറ ഭാരം കൂടി ചുമലിലുള്ളതുകൊണ്ട്, ഒരു സ്റ്റോറില്* ജോലി ചെയ്യുന്ന അനിലന് ഇതുവരെ തുകയുണ്ടാക്കാന്* കഴിഞ്ഞിട്ടില്ല.
    ഒരു വയസ്സായപ്പോഴാണ് കൃഷ്ണേന്ദുവിന്*െറ വൈകല്യം മാതാപിതാക്കള്* തിരിച്ചറിഞ്ഞത്. അന്നുമുതല്* നിരവധി ചികില്*സകള്* ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്*ന്ന് ഒരു വര്*ഷം സ്പീച്ച് തെറാപ്പി ചെയ്തു. ഒരു മണിക്കൂറിന്*െറ ക്ളാസിന് 75 രൂപയാണ്. എന്നാല്*, കാര്യമായ പുരോഗതിയുണ്ടായില്ല. മറ്റു കുട്ടികളുമായി ഇടപഴകിയാല്* മാറ്റം വരുമെന്ന പ്രതീക്ഷയില്* സ്കൂളില്* ചേര്*ത്തു. ഇപ്പോള്* രണ്ടാം ക്ളാസില്* പഠിക്കുന്ന കൃഷ്ണേന്ദു സഹപാഠികളുമായി നന്നായി ഇടപഴകും. അധ്യാപകരെ ശ്രദ്ധിച്ചിരിക്കും. കണ്ണുകൊണ്ട് മനസ്സിലാക്കിയതെല്ലാം വീട്ടിലെത്തിയാല്* ചെയ്യും. നാലുനേരം കുളിക്കും. വൈകല്യം പരിഹരിക്കാനായാല്* ബുദ്ധിമതിയായ കുട്ടിയായി കൃഷ്ണേന്ദുവിന് ജീവിതത്തെ അഭിമുഖീകരിക്കാം.
    എറണാകുളത്തെ ഡോ. നൗഷാദിന്*െറ ഇ.എന്*.ടി ആശുപത്രിയില്* പരിശോധിച്ചപ്പോഴാണ് ശസ്ത്രക്രിയ വഴി കേള്*വിശക്തി വീണ്ടെടുക്കാമെന്നു കണ്ടത്. അതുകഴിഞ്ഞ് സ്പീച്ച് തെറാപ്പി വഴി സംസാരശേഷിയും തിരിച്ചുകിട്ടും.അനിലന്*െറ 10 വയസ്സുള്ള മൂത്ത മകള്*ക്കും കേള്*വി തകരാറുണ്ട്. ചില വാക്കുകള്* കേള്*ക്കാനും ഉച്ചരിക്കാനും വിഷമമാണ്. കേള്*വിക്കുള്ള 25,000 രൂപയുടെ ഒരു ഉപകരണമുണ്ടെങ്കില്* ഈ കുട്ടിയുടെ തകരാറും പരിഹരിക്കാം. രണ്ടാമത്തെ മകള്*ക്കുമാത്രമേ തകരാറില്ലാത്തതുള്ളൂ.
    നാട്ടില്* സ്വന്തമായി സ്വര്*ണപണിയായിരുന്നു അനിലന്. തൊഴില്* നഷ്ടമായതിനെതുടര്*ന്ന് ജീവിതമാര്*ഗം അടഞ്ഞപ്പോഴാണ് ബഹ്റൈനിലെത്തിയത്. ഇപ്പോള്* ലഭിക്കുന്ന ശമ്പളം കൊണ്ട് മകളുടെ ചികില്*സക്ക് പണമുണ്ടാക്കാന്* കഴിയാത്തതുകൊണ്ടാണ് ഈ പിതാവ് പ്രവാസികളുടെ കാരുണ്യം തേടുന്നത്. അനിലനുമായി 36730162 എന്ന നമ്പറില്* ബന്ധപ്പെടാം. കൃഷ്ണേന്ദുവിന്*െറ പേരില്* നാട്ടില്* ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് (Account number 15170100164734, Federal Bank Kaipamangalam Moonnupeedika branch, Name: A.A Krishnendu, Sajitha Anil).
Working...
X