സ്ക്രീംസ്; ദി സ്ക്രീന്* ഫെസ്റ്റ്’ ഖലീഫ ഷഹീന്* ഉദ്ഘാടനം ചെയ്യും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    സ്ക്രീംസ്; ദി സ്ക്രീന്* ഫെസ്റ്റ്’ ഖലീഫ ഷഹീന്* ഉദ്ഘാടനം ചെയ്യും

    മനാമ: യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന ‘സ്ക്രീംസ്; ദി സ്ക്രീന്* ഫെസ്റ്റ്’ പ്രമുഖ ബഹ്റൈന്* ചലച്ചിത്രകാരന്* ഖലീഫ ഷഹീന്* ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ഈസ്റ്റ് റിഫ ലുലു ഹൈപ്പര്*മാര്*ക്കറ്റിനുസമീപമുള്ള അല്* ഇസ്ലാഹ് ഓഡിറ്റോറിയത്തില്* മേളക്ക് തുടക്കമാകും. ഉദ്ഘാടന ചിത്രം നന്ദിതാദാസിന്*െറ ‘ഫിറാഖ്’ ആണ്.
    തുടര്*ന്ന് സിനിമാ പ്രവര്*ത്തകരും ആസ്വാദകരും പങ്കെടുക്കുന്ന ഓപണ്*ഫോറം. പത്തുദിവസങ്ങളില്* വിവിധ ഭാഷകളിലെ തെരഞ്ഞെടുത്ത 15 മുഖ്യധാരാ സിനിമകള്* പ്രദര്*ശിപ്പിക്കും. കൂടാതെ നവാഗത സംവിധായകരുടെ ഡോക്യുമെന്*ററികളും പരീക്ഷണചിത്രങ്ങളും ടെലിഫിലിം വിഭാഗത്തില്* പ്രദര്*ശിപ്പിക്കും. ഓപണ്*ഫോറത്തില്* അജിത് നായര്*, സുധീഷ് മാസ്റ്റര്*, രാംഗോപാല്* മേനോന്*, അഡ്വ. ജലീല്*, ബാജി, സഈദ് റമദാന്* നദ്വി എന്നിവര്* പങ്കെടുക്കും. മനാമ, മുഹറഖ്, റിഫ എന്നീ സ്ഥലങ്ങളില്* വ്യത്യസ്ത വേദികളില്* നടക്കുന്ന മേള ഒക്ടോബര്* 28ന് സമാപിക്കും. ചലച്ചിത്രമേളയില്* പ്രവേശനം സൗജന്യമാണ്. കൂടുതല്* വിവരങ്ങള്*ക്ക് 39028184 എന്ന നമ്പറില്* ബന്ധപ്പെടാം.
Working...
X