ജപ്പാന്* കുടിവെള്ള പദ്ധതി സ്വകാര്യവല്*ക്കരി? ??്കാന്* നീക്കം; ജീവനക്കാരുടെ പരിശീലനം അവതാളത്തി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ജപ്പാന്* കുടിവെള്ള പദ്ധതി സ്വകാര്യവല്*ക്കരി? ??്കാന്* നീക്കം; ജീവനക്കാരുടെ പരിശീലനം അവതാളത്തി?

    തിരുവനന്തപുരം: സംസ്*ഥാനത്തെ അഞ്ചു നഗരങ്ങളില്* നടപ്പാക്കുന്ന ജപ്പാന്* കുടിവെള്ള പദ്ധതി(ജെ.ഐ.സി.എ)യുടെ നടത്തിപ്പ്* സ്വകാര്യവല്*ക്കരിക്കാന്* നീക്കം. പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം ജീവനക്കാര്*ക്ക്* നല്*കാതെ ജല അഥോറിട്ടി ഒളിച്ചുകളിക്കുകയാണ്*. പകരം ഈ പ്രവൃത്തികള്* പുറംകരാറായി നല്*കുന്നതിനുള്ള നീക്കമാണ്* നടക്കുന്നത്*. പദ്ധതി ആരംഭിച്ച്* ഇത്രയും നാളായിട്ടും ജപ്പാന്* കുടിവെള്ള പദ്ധതിയുടെ സാങ്കേതിക വശങ്ങള്* ജീവനക്കാര്*ക്ക്* അറിയില്ലെന്ന്* അഥോറിട്ടി തന്നെ സമ്മതിക്കുന്നുമുണ്ട്*.

    ഇതുവരെ ജെ.ഐ.സി.എയുടെ ഭാഗമായി പല പദ്ധതികളും കമ്മിഷന്* ചെയ്*തിട്ടുണ്ടെങ്കിലും ഇവയുടെ പ്രവര്*ത്തനം ശരിയായ രീതിയിലായിട്ടില്ല. പദ്ധതിയുടെ ഭാഗമായുള്ള ശുദ്ധീകരണ സംവിധാനങ്ങള്* ആധുനിക സാങ്കേതികവിദ്യയുടെ അടിസ്*ഥാനത്തിലുള്ളതാണ്*. ഇവ ഇപ്പോള്* പ്രവര്*ത്തിപ്പിക്കുന്നത്* ടോക്കിയോ കണ്*സള്*ട്ടന്*സിയുടെ നേതൃത്വത്തിലാണ്*. പരമ്പരാഗത രീതിയിലുള്ള ശുചീകരണ സംവിധാനമാണ്* അഥോറിട്ടി ഉപയോഗിച്ചുവരുന്നത്*. ക്ലാരിഫയര്*, ഫ്*ളോക്കുലേറ്റര്*, ഫില്*റ്റര്* ബെഡ്*, ക്ലോറിനേഷന്* യൂണിറ്റ്* എന്നിവ ഉപയോഗിച്ചാണ്* പരമ്പരാഗത രീതിയിലുള്ള ശുദ്ധീകരണം നടപ്പാക്കുന്നത്*. അങ്ങനെയുള്ള അഥോറിറ്റിയിലെ ജീവനക്കാര്*ക്ക്* ഈ ആധുനിക സാങ്കേതിക വിദ്യയിലധിഷ്*ഠിതമായ സംവിധാനം പ്രവര്*ത്തിപ്പിക്കാനും കഴിയില്ല.

    പദ്ധതി തുടങ്ങി രണ്ടുവര്*ഷത്തിനുള്ളില്* അഥോറിട്ടിയിലെ നിശ്*ചിത എണ്ണം ഓപ്പറേറ്റര്*മാര്*ക്കും വര്*ക്കര്*മാര്*ക്കും പരിശീലനംനല്*കണമെന്നായിരുന്നു കരാര്* വ്യവസ്*ഥ. അതുവരെ കണ്*സള്*ട്ടന്*സിയുടെ നേതൃത്വത്തില്* തന്നെ ഈ പ്രവര്*ത്തനങ്ങള്* നടത്തുമെന്നാണ്* വ്യവസ്*ഥ. എന്നാല്* ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല.

    ജലഅഥോറിട്ടിയുടെ ഭാഗത്തുനിന്നും ഇതുവരെ ഇതിനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടുമില്ല. തിരുവനന്തപുരത്ത്* അരുവിക്കരയിലെ പദ്ധതി കമ്മിഷന്* ചെയ്*തിട്ട്* വര്*ഷം ഒന്നുകഴിഞ്ഞു. ഇതുവരെ ഇവിടെ പരിശീലനത്തിനുള്ള നടപടി ആരംഭിച്ചിട്ടില്ല. കോഴിക്കോട്* ഒഴികെ കണ്ണൂര്*, കൊല്ലം, ചേര്*ത്തല തുടങ്ങിയയിടങ്ങളിലും പദ്ധതി ഭാഗികമായെങ്കിലും കമ്മിഷന്* ചെയ്*തിട്ടുണ്ട്*. അവിടങ്ങളിലും ഇതിനുള്ള നീക്കം തുടങ്ങിയിട്ടില്ല.

    ഇപ്പോള്* പരിശീലനം തുടങ്ങിയെങ്കില്* മാത്രമേ കാലാവധി കഴിയുമ്പോള്* അഥോറിട്ടി ജീവനക്കാര്*ക്ക്* ഈ സംവിധാനം നിയന്ത്രിക്കാന്* കഴിയുകയുള്ളു. അതിന്* തയാറായില്ലെങ്കില്* ഇപ്പോഴുള്ളവരുടെ സഹായം തുടരേണ്ടി വരും. അത്* അഥോറിട്ടിക്ക്* കനത്ത നഷ്*ടം വരുത്തിവയ്*ക്കും.

    ഇതിനിടയില്* ഇത്രയും സങ്കീര്*ണ്ണമായ പ്ലാന്റിന്റെ പ്രവര്*ത്തനത്തിന്* പുറംകരാര്* നല്*കുന്ന കാര്യം പരിഗണിക്കണമെന്ന വാദഗതിയും അഥോറിട്ടിയില്* നിന്നും ഉയരുന്നുണ്ട്*. ഇത്തരത്തില്* പ്ലാന്റ്* പ്രവര്*ത്തനത്തിന്* പുറം കരാര്* നല്*കിയാല്* അത്* അഥോറിറ്റിയിലെ വര്*ക്കര്*-ഓപ്പറേറ്റര്* തസ്*തികകള്* കുറയുന്നതിന്* കാരണമാകും. ഇത്* പദ്ധതിയുടെ ഭാഗിക സ്വകാര്യവല്*ക്കരണത്തിന്* വഴിവയ്*ക്കുമെന്നും അഭിപ്രായമുണ്ട്*.
Working...
X