ന്യൂഡല്*ഹി: മൂന്ന്* ഇന്ത്യന്‍* കായിക താരങ്ങള്‍* കൂടി ഉത്തേജക മരുന്ന്* ഉപയോഗിച്ചു പിടിയിലായി. കഴിഞ്ഞ മാസം കൊല്*ക്കത്തയില്* നടന്ന ദേശീയ ഓപ്പണ്‍* ചാമ്പ്യന്‍*ഷിപ്പില്‍* പങ്കെടുത്ത മൂന്ന്* അത്*ലറ്റുകള്‍* ഉത്തേജക മരുന്ന്* ഉപയോഗിച്ചിരുന്നതായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്*സി (നാഡ) നടത്തിയ പരിശോധനയില്‍* കണ്ടെത്തി. താരങ്ങളുടെ പേര്* ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍*, ഹരിയാന, യു.പി. എന്നിവിടങ്ങളില്‍*നിന്നുള്ള താരങ്ങളാണെന്നാണു സ്*ഥിരീകരിക്കാത്ത സൂചന.
സെപ്*റ്റംബര്‍* 10 മുതല്‍* 13 വരെ നടന്ന ചാമ്പ്യന്‍*ഷിപ്പില്‍* പങ്കെടുത്ത അത്*ലറ്റുകളുടെ മൂത്രസാമ്പിള്‍* പരിശോധിച്ചതില്‍* മൂന്നെണ്ണം പോസിറ്റീവ്* ആണെന്നു കണ്ടെത്തുകയായിരുന്നു. ട്രാക്ക്* ആന്‍*ഡ്* ഫീല്‍*ഡ്* അത്*ലറ്റുകളുടെ 93 മൂത്രസാമ്പിളുകളാണു പരിശോധനയ്*ക്ക് എടുത്തത്*. മെതാഡൈനോന്*, സ്*റ്റാന്‍*സോള്‍*, മെതാലിസ്*റ്റെറോണ്‍*, ഫെതര്‍*മൈന്‍*, മീതൈന്‍*ഹെക്*സാനിയാമിന്* എന്നീ നിരോധിത മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതായി നാഡ ഡയറക്*ടര്‍* ജനറല്‍* രാഹുല്‍* ഭട്*നാഗര്‍* പറഞ്ഞു. എട്ടു കായിക താരങ്ങള്‍* ഈ വര്*ഷാദ്യം ഉത്തേജക മരുന്ന്* ഉപയോഗിച്ചതിനു പിടിക്കപ്പെട്ടിരുന്നു.
മലയാളി താരങ്ങളായ സിനി ജോസ്*, ഹരികൃഷ്*ണന്* മുരളീധരന്*, ടിയാന മേരി തോമസ്* എന്നിവരും അശ്വിനി അക്കുന്*ജി, മന്*ദീപ്* കൗര്‍*, ജുവാന മുര്*മു, പ്രിയങ്ക പന്*വാര്*, സോണിയ എന്നിവരാണു പിടിക്കപ്പെട്ടത്*. ഇവര്‍*ക്ക്* ഉത്തേജക മരുന്നു നല്*കിയെന്നാരോപിച്ച്* യുക്രൈന്*കാരനായ കോച്ച്* യൂറി ഒഗ്രോഡ്*നികിനെ പുറത്താക്കുകയും ചെയ്*തു.