കോര്*കമ്മിറ്റി പുനഃസംഘടിപ്പിക്ക?? ?ല്ല:ഹസാരെ സംഘം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കോര്*കമ്മിറ്റി പുനഃസംഘടിപ്പിക്ക?? ?ല്ല:ഹസാരെ സംഘം

    ന്യൂഡല്*ഹി: ജന്*ലോക്*പാല്* ബില്ലിന്റെ നടത്തിപ്പിനായി അണ്ണാ ഹസാരെ സംഘംരൂപീകരിച്ച കോര്*കമ്മിറ്റി പുനഃസംഘടിപ്പിക്കില്ല. പുനഃസംഘടനയുടെയോ പിരിച്ചുവിടലിന്റെയോ ആവശ്യമില്ലെന്ന്* ഇന്നലെ ചേര്*ന്ന കോര്*കമ്മിറ്റി യോഗം തീരുമാനിച്ചു. സംഘത്തിലെ പ്രമുഖരായ അരവിന്ദ്* കെജ്രിവാള്*, കിരണ്* ബേദി എന്നിവര്*ക്കെതിരേ ഉയര്*ന്ന അഴിമതി ആരോപണങ്ങളുടെ പശ്*ചാത്തലത്തില്* കോര്*കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന്* കമ്മിറ്റി അംഗങ്ങളായ മേധാപട്*കറും കുമാര്* വിശ്വാസും ആവശ്യപ്പെട്ടിരുന്നു.

    ഹിസാര്* ലോക്*സഭാ ഉപതെരഞ്ഞെടുപ്പില്* കോണ്*ഗ്രസിനെതിരേ പ്രചാരണം നടത്തിയ തീരുമാനം യോഗം ശരിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്* നടക്കാനിരിക്കുന്ന അഞ്ചു സംസ്*ഥാനങ്ങളിലും കോണ്*ഗ്രസിനെതിരായ പ്രവര്*ത്തനവുമായി മുന്നോട്ടുപോകും.

    ഗാസിയാബാദിലെ കെജ്രിവാളിന്റെ ഓഫീസിലായിരുന്നു കോര്*കമ്മിറ്റി യോഗം. മൗനവൃതത്തിലായിരുന്നതിനാല്* അണ്ണാ ഹസാരെ യോഗത്തില്* പങ്കെടുത്തില്ല. 80 ലക്ഷം രൂപ കെജ്രിവാള്* സ്വന്തം സംഘടനയുടെ അക്കൗണ്ടില്* നിക്ഷേപിച്ചെന്ന ആരോപണം ഉയര്*ന്നപ്പോള്* സംഭാവനയുടെ കണക്ക്* വെബ്*സെറ്റ്* വഴി വെളിപ്പെടുത്തുമെന്ന്* ഹസാരെ സംഘം വ്യക്*തമാക്കിയിരുന്നു. ഈ തീരുമാനം നടപ്പാക്കുന്ന കാര്യത്തിലും തീരുമാനമായില്ല.
Working...
X