കൊച്ചി: പെട്രോളിയം കമ്പനികള്* അടിക്കടി ഇന്ധനവില വര്*ധിപ്പിക്കുമ്പോള്* സര്*ക്കാറിന് കൈകഴുകി മാറിനില്*ക്കാനാകില്ളെന്ന് ഹൈകോടതി. പാവപ്പെട്ടവന്*െറ മേല്* അധികഭാരം കുന്നുകൂടുമ്പോള്* അലസഭാവമാണ് സര്*ക്കാര്* ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ധന വിലവര്*ധന തടയാന്* നിയന്ത്രണാധികാരം സര്*ക്കാറിലേക്ക് തിരിച്ചുനല്*കാന്* ഉത്തരവിടണമെന്നാവശ്യപ്പെട്ട് മുന്* എം.പി പി.സി. തോമസ് സമര്*പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വാക്കാല്* ഈ പരാമര്*ശം നടത്തിയത്. എന്നാല്*, പെട്രോളിന് വിലവര്*ധിപ്പിച്ച നടപടിയും ഡീസല്*, മണ്ണെണ്ണ, പാചകവാതകം എന്നിവക്ക് വില വര്*ധിപ്പിക്കാനുള്ള നീക്കവും സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഊതിക്കൊണ്ട് കഴുത്തറുക്കും പേലെയാണ് കമ്പനികള്* അടിക്കടി പെട്രോള്* വില വര്*ധിപ്പിക്കുന്നതെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് സി.എന്*. രാമചന്ദ്രന്* നായര്*, ജസ്റ്റിസ് പി.എന്*. ഗോപിനാഥന്* നായര്* എന്നിവരടങ്ങുന്ന ഡിവിഷന്* ബെഞ്ച് നിരീക്ഷിച്ചു. ചെറിയ വര്*ധന മാത്രമാണ് വിലയില്* പ്രകടമാകുന്നതെങ്കിലും ഇടക്കിടെയുള്ള വര്*ധനയിലൂടെ വലിയ ഭാരമാണ് സാധാരണക്കാര്*ക്കുമേല്* കമ്പനികള്* വരുത്തിയിരിക്കുന്നത്. ഒരു വര്*ഷത്തിനകം 50 ശതമാനം വിലവര്*ധനയാണ് ഉണ്ടായത്. പാവപ്പെട്ടവരെയാണ് ഇത് ബാധിക്കുന്നത്. സബ്സിഡിയുടെ ആനുകൂല്യം പണക്കാരനും ഉപയോഗിക്കുകയാണ്. എന്നാല്*, വിലവര്*ധന പണക്കാരനെ ഒരു തരത്തിലും ബാധിക്കുന്നുമില്ല. രാജ്യത്തെ ഇന്ധനകമ്പനികള്* പൊതുമേഖലയില്* പ്രവര്*ത്തിക്കുന്നവയാണ്. കെടുകാര്യസ്ഥത മൂലം വലിയ ചെലവുകള്* വരുത്തിവെക്കുന്ന ഇത്തരം കമ്പനികള്* കണക്കുകള്* വളച്ചൊടിച്ച് നഷ്ടം ചൂണ്ടിക്കാട്ടുന്നുണ്ടാകാം -കോടതി നിരീക്ഷിച്ചു.




