കൊച്ചി: പെട്രോള്* വിലവര്*ധനക്കെതിരെ ജനങ്ങളില്* നിന്ന് പ്രതിഷേധമുണ്ടാകുന്നില്ളെന്ന് ഹൈകോടതി. ഇന്നലെ പെട്രോള്* വില വര്*ധനക്കെതിരെ മുന്* എം.പി പി.സി. തോമസ് സമര്*പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ പരാമര്*ശം. ആദ്യദിവസങ്ങളില്* പൊതുവാഹനത്തെ ആശ്രയിക്കുന്നവര്* രണ്ടുദിവസംകൊണ്ട് അത് മതിയാക്കും. രണ്ട് കിലോമീറ്റര്* നടന്ന് പ്രതിഷേധിക്കാന്* പോലും ജീവിതശൈലി അനുവദിക്കുന്നില്ല കോടതി ചൂണ്ടിക്കാട്ടി. വിലവര്*ധന ദേശീയാടിസ്ഥാനത്തിലായതിനാല്* ഇടപെടാന്* ഹൈകോടതിക്ക് പരിമിതികളുണ്ട്.
മൂന്നുവര്*ഷത്തെ ലാഭനഷ്ടക്കണക്കുകളും അണ്ടര്* റിക്കവറി ചാര്*ജും സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്*പ്പിക്കാന്* കോടതി എതിര്* കക്ഷികളായ ഇന്ത്യന്* ഓയില്* കോര്*പറേഷന്*, റിലയന്*സ് എന്നിവരോടും വില നിയന്ത്രണത്തിന് സര്*ക്കാര്* ഇടപെടലുകള്* വിശദമാക്കാന്* കേന്ദ്രസര്*ക്കാറിനോടും ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്*പ്പിക്കണം. ഹരജി അടുത്തമാസം വീണ്ടും പരിഗണിക്കും.
അന്യായ പെട്രോള്* വിലവര്*ധന തടയാന്* സര്*ക്കാറിന്*െറ വിലനിയന്ത്രണാധികാരം പുനഃസ്ഥാപിക്കണമെന്നായിരുന്നു പി.സി. തോമസിന്*െറ ആവശ്യം. ഇല്ലാത്ത നഷ്ടക്കണക്കിന്*െറ പേരില്* അനാവശ്യ നികുതികളും ഇറക്കുമതിച്ചുങ്കവും ചരക്ക് നികുതിയും ഉപഭോക്താവിന്*െറ തലയില്* കെട്ടിവെക്കുന്ന നടപടി സര്*ക്കാറും ഓയില്* കമ്പനികളും തമ്മിലെ കള്ളക്കളിയുടെ ഭാഗമാണ്. ആവശ്യമുള്ളതിനെക്കാള്* 30 ശതമാനം കൂടുതല്* പെട്രോളിയം ഉല്*പ്പന്നങ്ങള്* ഇന്ത്യയില്* തന്നെ ഉല്*പാദിപ്പിക്കുന്നുണ്ട്. ശുദ്ധീകരണത്തിനുള്*പ്പെടെ ഒരു ലിറ്ററിന് ആകെ ചെലവ് രണ്ടര രൂപയാണ്. കഴിഞ്ഞ തവണ വിലവര്*ധിപ്പിച്ചപ്പോഴുള്ള അന്താരാഷ്ട്ര വിലയെക്കാള്* കുറവാണ് ഇപ്പോഴെന്നും എന്നിട്ടും നഷ്ടത്തിന്*െറ പേരുപറഞ്ഞാണ് 1.82 രൂപ വര്*ധിപ്പിച്ചതെന്നും ഹരജിക്കാരന്* ചൂണ്ടിക്കാട്ടി.