കേരളത്തില്* കുയിലുകള്* അപ്രത്യക്ഷമാവുന്?? ?ു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കേരളത്തില്* കുയിലുകള്* അപ്രത്യക്ഷമാവുന്?? ?ു

    കേരളത്തില്* കുയിലുകള്* അപ്രത്യക്ഷമാവുന്നു


    നെടുമ്പാശേരി: കേരളത്തില്* കുയിലുകളുടെ എണ്ണവും കുറയുന്നു. ഞായറാഴ്ച സംസ്ഥാന വ്യാപകമായി പക്ഷി നീരീക്ഷകര്* നടത്തിയ സര്*വേയിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. അതുപോലെ ഉപ്പന്റെ എണ്ണത്തിലും കുറവനുഭവപ്പെടുന്നുണ്ട്. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാകാം ഇതിന് കാരണമെന്ന് പക്ഷിനിരീക്ഷണത്തിന് നേതൃത്വം നല്*കിയ കാലടി സംസ്*കൃത സര്*വകലാശാലയിലെ ഡോ.ദിലീപ്, കൊച്ചിന്* നാച്വറല്* ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വിഷ്ണു പ്രിയന്* കര്*ത്ത എന്നിവര്* ചൂണ്ടിക്കാട്ടി.

    കഴിഞ്ഞ ഏതാനും വര്*ഷങ്ങളായി ഇത്തരത്തില്* പക്ഷിനിരീക്ഷണം തുടര്*ച്ചയായി നടത്തിയവര്*ക്കാണ് വന പ്രദേശങ്ങളില്* പോലും പഴയതുപോലെ ഉപ്പനേയും കുയിലുകളേയും വേണ്ടത്ര കാണുവാന്* കഴിയാതെ പോയത്.എന്നാല്* പുതിയ ഇനങ്ങളില്*പ്പെട്ട ദേശാടന പക്ഷികള്* കൂടുതലായി സംസ്ഥാനത്തേക്ക് എത്തിച്ചേരുന്നതായി കണ്ടെത്തി. വരണ്ട പ്രദേശങ്ങളില്* കൂടുതലായി കാണുന്ന പക്ഷികളും ഇത്തരത്തില്* പല ഭാഗത്തും എത്തുന്നുണ്ട്. ഇതില്* നിന്നും കേരളത്തിന്റെ പല പ്രദേശങ്ങളും കൂടുതല്* വരളുകയാണെന്ന് അനുമാനിക്കേണ്ടതുണ്ടെന്നും പക്ഷിനിരീക്ഷകര്* ചൂണ്ടിക്കാണിക്കുന്നു.

    അതുപോലെ മുറ്റത്തെ അഴുക്കുകളും മറ്റും കൊത്തിതിന്നുന്നതിനെത്തിയിരുന്ന അങ്ങാടിക്കുരുവികളും കുറയുന്നുണ്ട്. വീട് മുറ്റങ്ങളില്* നിന്ന് ഇവ അകലുന്നതിന് കൊതുക് തിരികളുടെ ഉപയോഗം കാരണമാകുന്നുണ്ട്. അങ്ങാടി കുരുവികളുടെ സാന്നിധ്യമുണ്ടായപ്പോള്* കൊതുകുകളുടെ എണ്ണവും കുറഞ്ഞിരുന്നതാണ്. ഇടതൂര്*ന്നുളള മരങ്ങള്* പലയിടത്തും കുറയുന്നത് പല പക്ഷികളും കടന്നുവരാത്തതിന് മറ്റൊരു കാരണമാകുന്നുണ്ട്. ചതുപ്പ് നിലങ്ങള്* കുറഞ്ഞുവരുന്നതും ചിലയിനം പക്ഷികളുടെ വരവ് കുറയാന്* കാരണമാകുന്നു. ചില പ്രദേശങ്ങളില്* വിവിധ ഇനം മൈനകളെ കൂടുതലായി കണ്ടെത്തുവാനും കഴിഞ്ഞിട്ടുണ്ട്.

    തട്ടേക്കാട് പക്ഷിനിരീക്ഷണ കേന്ദ്രത്തിലേക്ക് പഴയതുപോലെ പക്ഷിനിരീക്ഷകര്*ക്ക് പ്രവേശനം നല്*കുന്നില്ലെന്ന പരാതിയും ഉയര്*ന്നുവന്നു. ചില ഉദ്യോഗസ്ഥര്* അവര്*ക്ക് വേണ്ടപ്പെട്ടവര്*ക്കു മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനം നല്*കുന്നത്. അതുകൊണ്ടു തന്നെ ഇവിടത്തെ പക്ഷി ആവാസ വ്യവസ്ഥകളെക്കുറിച്ചും മറ്റും പംനം നടത്തുവാന്* കഴിയാത്ത അവസ്ഥയുമാണ്. നെടുമ്പാശേരിയില്* ചേര്*ന്ന പക്ഷി നിരീക്ഷകരുടെ അവലോകന യോഗം ജോസ്*തെറ്റ യില്* എം.എല്*.എ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ ചുമതല സര്*ക്കാരിനും വനംവകുപ്പ് ഉദ്യോഗസ്ഥര്*ക്കും മാത്രമായി വിട്ടുകൊടുക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Working...
X