ഹൈകോടതിക്ക് മുന്നില്* സി.പി.എം പ്രതിഷേധസമരം തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഹൈകോടതിക്ക് മുന്നില്* സി.പി.എം പ്രതിഷേധസമരം തുടങ്ങി

    ഹൈകോടതിക്ക് മുന്നില്* സി.പി.എം പ്രതിഷേധസമരം തുടങ്ങി
    കൊച്ചി: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജനെ കോടതിയലക്ഷ്യ കേസില്* ശിക്ഷിച്ചതിനെതിരെ ഹൈകോടതിക്കു മുമ്പില്* സി.പി.എം പ്രതിഷേധസമരം ആരംഭിച്ചു. രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച പ്രതിഷേധം വൈകുന്നേരം അഞ്ചുമണി വരെ തുടരുമെന്നാണ് റിപ്പോര്*ട്ട്. ഹൈകോടതിക്ക് സമീപത്തുള്ള മുഴുവന്* റോഡുകളും സി.പി.എം പ്രവര്*ത്തകര്* കൈയ്യേറിയിട്ടുണ്ട്. കോടതിയിലേക്കുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കയാണ്. ഔപചാരികമായ ഉദ്ഘാടനമോ പതിവ് മുദ്രാവാക്യം വിളികളോ ഇല്ലാതെ ബാനറുകളും പ്ലക്കാര്*ഡുകളും ഉയര്*ത്തിപിടിച്ചാണ് പ്രവര്*ത്തകര്* സമരത്തില്* അണിനിരക്കുന്നത്.

    തെരുവ് ജനതയുടേത് പാതയോരം ജനങ്ങളുടേത്, കോടതിയെ വിമര്*ശിച്ചാല്* ജയിലറയോ, നീതിനിഷേധം അവസാനിപ്പിക്കുക, കോടികള്* കട്ട പിള്ള പുറത്ത് നിരത്തിന് വേണ്ടി ശബ്ദിച്ച ജയരാജന്* അകത്ത് എന്നീ മുദ്രാവാക്യങ്ങള്* എഴുതിയ പ്ലക്കാര്*ഡുകളാണ് ഉയര്*ത്തിപിടിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്* നിന്ന് പ്രവര്*ത്തകര്* കോടതിപരിസരത്തേക്ക് ഒഴുകിയെത്തുകയാണ്. ആയിരകണക്കിന് പ്രവര്*ത്തകര്* ഇതിനോടകം എത്തിച്ചേര്*ന്നിട്ടുണ്ട്. പാര്*ട്ടി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്* തോമസ് ഐസക്ക് എന്നിവരും സമരത്തില്* പങ്കെടുക്കാന്* എത്തിച്ചേര്*ന്നിട്ടുണ്ട്. മറ്റ് നേതാക്കളും പ്രവര്*ത്തകരും സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

    ഹൈകോടതിയുടെ പ്രവര്*ത്തനങ്ങളെ തടസ്സപ്പെടുത്താനല്ല സമരം ചെയ്യുന്നതെന്ന് പാര്*ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജയരാജന്റെ വിധി ഹൈകോടതിയുടെ അന്തസ്സത്തക്ക് ചേര്*ന്നതല്ലെന്നും ഭരണഘടനയുടെ അന്തസ്സത്ത ചോര്*ത്തുന്നവരെ കോടതിയുടെ ശ്രദ്ധയില്*പെടുത്തുന്നതിനാണ് സമരം നടത്തുന്നതെന്നും അദ്ദേഹം ന്യൂദല്*ഹിയില്* പറഞ്ഞു.

    എന്നാല്* ഹൈകോടതിയുടെ പ്രവര്*ത്തനം തടസ്സപ്പെടുത്തുന്ന സമരം നടത്തരുതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്* ആര്*. അജിത്കുമാര്* പിണറായി വിജയന് നോട്ടീസ് നല്*കിയിരുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയോ ഹൈകോടതിയുടെ പ്രവര്*ത്തനം തടസ്സപ്പെടുത്തുകയോ ചെയ്യാന്* പാടില്ലെന്നും നിര്*ദേശം ലംഘിച്ചാല്* ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസില്* മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്. പരിധി വിട്ടാല്* സമരത്തെ ശക്തമായി നേരിടണമെന്നാണ് പൊലീസ് ഉന്നതങ്ങളില്* നിന്ന് സിറ്റി പൊലീസിന് നല്*കിയിട്ടുള്ള നിര്*ദേശം. ഇതിന്റെ അടിസ്ഥാനത്തില്* കമീഷണര്* ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്*ക്ക് ജാഗ്രതാ നിര്*ദേശം നല്*കിയിട്ടുണ്ട്. സമരം നേരിടാന്* പൊലീസ് കമീഷണറുടെ നേതൃത്വത്തില്* വന്* സുരക്ഷാ സംവിധാനം ഹൈകോടതി പരിസരത്ത് ഏര്*പ്പെടുത്തിയിട്ടുണ്ട്.

    സി.പി.എം നടത്തുന്ന സമരം അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി മുന്നറിയിപ്പ് നല്*കിയിരുന്നു. യു.ഡി.എഫിലെ ചില മന്ത്രിമാരും സി.പി.എം സമരത്തെ രൂക്ഷമായ ഭാഷയില്* വിമര്*ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്* സമരത്തിന് തീവ്രതയേറുമെന്ന് പൊലീസിനും ഭരണകൂടത്തിനും ആശങ്കയുണ്ട്. ഇത് ക്രമസമാധാന പ്രശ്*നത്തിലേക്ക് വരെ നീങ്ങാനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസ് കര്*ശന നടപടിയുമായി രംഗത്തുള്ളത്്.
Working...
X