ശബരിമല നട 16ന് തുറക്കും
ശബരിമല: മണ്ഡല-മകരവിളക്ക് തീര്*ഥാടനത്തിനായി ശബരിമല ക്ഷേത്രനട 16ന് വൈകുന്നേരം 5.30 ന് തുറക്കും.സ്ഥാനമൊഴിയുന്ന മേല്‍*ശാന്തി എഴിക്കാട് ശശി നമ്പൂതിരിയായിരിക്കും വൈകുന്നേരം നട തുറക്കുക.പിന്നീട് പുതിയ മേല്‍*ശാന്തിമാരായ തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്ത് എന്‍*. ബാലമുരളി സന്നിധാനത്തും തിരുവനന്തപുരം ആറ്റുകാല്‍* കോറമംഗലത്ത് ടി.കെ. ഈശ്വരന്* നമ്പൂതിരി മാളികപ്പുറത്തും മേല്‍*ശാന്തിമാരായി സ്ഥാനമേല്*ക്കും. പിന്നീട് സന്ധ്യയോടെ തന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്*മികത്വത്തില്* മേല്‍*ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍* ശ്രീകോവിലിന് മുന്നില്‍* നടക്കും. ആദ്യം ബാലമുരളിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍* നടക്കും. തന്ത്രിയുടെ കാര്‍*മികത്വത്തില്* ബാലമുരളിയെ അഭിഷേകം ചെയ്തശേഷം ശ്രീകോവിലില്‍* കൊണ്ടുപോയി മൂലമന്ത്രം ഉപദേശിക്കും. തുടര്‍*ന്ന് മാളികപ്പുറം മേല്‍*ശാന്തിയുടെ സ്ഥാനാരോഹണവും നടക്കും. വൃശ്ചികപ്പുലരിയില്‍* പുതിയ മേല്‍*ശാന്തിമാരായിരിക്കും നട തുറക്കുക.
ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇത്തവണ ദര്*ശനത്തിന് കൂടുതല്‍* സമയം അനുവദിച്ചിട്ടുണ്ട്.പുലര്*ച്ചെ മൂന്നിന് തുറക്കുന്ന നട ഉച്ചക്ക് ഒന്നിന് അടക്കും.പിന്നീട് വൈകുന്നേരം മൂന്നിന് തുറക്കുന്ന നട രാത്രി 11.45 നായിരിക്കും അടക്കുന്നത്.അപ്പം,അരവണ വിതരണത്തിന് നിലവിലുള്ള 12 കൗണ്ടറുകള്‍*ക്ക് പുറമെ മാളികപ്പുറത്ത് ആറ് കൗണ്ടര്‍* കൂടി തുറക്കുന്നുണ്ട്. ഡിസംബര്‍* 27 നാണ് മണ്ഡലപൂജ. രാത്രി 10ന് നട അടക്കും. മകരവിളക്ക് തീര്*ഥാടനത്തിന് വീണ്ടും 30 ന് നടതുറക്കും.ജനുവരി 15നാണ് മകരവിളക്ക്.




