അധ്യാപക പാക്കേജ് വേഗത്തില്‍* നടപ്പാക്കും -മന്ത്രി അബ്ദുറബ്ബ്
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍* പരിഹരിക്കാന്‍* സംസ്ഥാന സര്*ക്കാര്* പ്രഖ്യാപിച്ച അധ്യാപക പാക്കേജ് പരമാവധി വേഗത്തില്‍* നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ‘മാധ്യമ’ത്തോട് പറഞ്ഞു. നവംബറില്‍* ശമ്പളം കൊടുക്കാന്‍* കഴിയുന്നവര്‍*ക്ക് അത് കൊടുക്കും. ബാക്കി ഡിസംബറില്‍* പൂര്*ത്തിയാക്കാനാകുമെന്ന് കരുതുന്നു. അടുത്ത ഘട്ടത്തില്‍* അധ്യാപക പരിശീലനം തുടങ്ങും. കണക്കുകളിലെ പിഴവുകള്‍* കാരണം പാക്കേജ് നടപ്പാക്കുന്നത് നീളുന്നുവെന്ന വാര്*ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.അതേസമയം, ഒമ്പത് ജില്ലകളില്‍* നവംബര്‍* 16നും ശേഷിക്കുന്നിടങ്ങളില്‍* ഡിസംബര്‍* എട്ടിനകവും അധ്യാപക പാക്കേജ് നടപ്പാക്കുമെന്നും ആവശ്യമായ വിവരങ്ങള്‍* ശേഖരിക്കുന്നതില്‍* വീഴ്ച വരുത്തിയ ഡി.ഡി.ഇ മാരോട് വിശദീകരണം തേടിയതായും മന്ത്രി പി.കെ. അബ്ദുറബ്ബ് മലപ്പുറത്ത് അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിവശങ്കരനും ഒപ്പമുണ്ടായിരുന്നു.
പാക്കേജിന് വേണ്ടി ശേഖരിച്ച കണക്കുകളില്‍* ചില പിഴവുകളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍* പൂര്*ത്തിയായിക്കൊണ്ടിരിക്കുകയാണ്. താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍* തയാറാക്കിയ കണക്കുകളിലാണ് ചെറിയ വീഴ്ചകള്‍* സംഭവിച്ചത്. താഴേത്തട്ടില്‍* പാക്കേജിനെപ്പറ്റി ചില അവ്യക്തതകളുണ്ടായിരുന്നു. അത് നീക്കിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍*ഫറന്*സിങ്ങും നടത്തിയിരുന്നു. പരമാവധി സൂക്ഷ്മതയോടെ പാക്കേജ് നടപ്പാക്കാനാണ് സര്*ക്കാര്* ശ്രമിക്കുന്നത്. അതിന്*െറ സ്വാഭാവികമായ കാലതാമസമാണ് സംഭവിക്കുന്നത്. പതിനഞ്ച് കൊല്ലമായി പരിഹരിക്കപ്പെടാതിരുന്ന പ്രശ്നത്തിനാണ് സര്*ക്കാര്* രണ്ട് മാസത്തിനകം പരിഹാരം കണ്ടെത്തിയത്. അത് നടപ്പാക്കുമ്പോള്‍* അതിന്*േറതായ സങ്കീര്*ണതകള്* ഉണ്ടാകും. എങ്കിലും പരമാവധി പരാതികള്‍* ഇല്ലാതാക്കാനാണ് സര്*ക്കാര്* ശ്രമിക്കുന്നത്. എന്നാല്‍* പാക്കേജിനെ വൈകിപ്പിക്കാന്‍* രാഷ്ട്രീയ-ഉദ്യോഗസ്ഥ ശ്രമമുണ്ടെങ്കില്‍* അതനുവദിക്കില്ളെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബര്‍* 31ന് അധ്യാപക ബാങ്ക് നിലവില്‍* വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതുവരെ യാഥാര്*ഥ്യമായിട്ടില്ല. ഇതിനുവേണ്ടി ശേഖരിച്ചവയില്‍* 12 ജില്ലകളിലെ കണക്കുകളില്‍* പിഴവുകളുണ്ടായതാണ് നടപടികള്‍* വൈകാനിടയാക്കിയതെന്നായിരുന്നു മാധ്യമം വാര്*ത്ത. ഇത് തിരുത്താന്‍* വീണ്ടും സമയം അനുവദിക്കേണ്ടി വന്നു. നവംബര്‍* 15ന് മുമ്പ് പിഴവ് തീര്*ത്ത് കണക്കുകള്‍* നല്*കണമെന്ന് നിര്*ദേശിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബര്‍* പകുതിയോടെ അധ്യാപക ബാങ്ക് പ്രാബല്യത്തില്‍* കൊണ്ടുവരാനാകുമെന്നാണ് സര്*ക്കാര്* കണക്കുകൂട്ടല്‍*. എന്നാല്‍* നിലവില്‍* ഈ സമയക്രമം പാലിക്കുക പ്രയാസകരമാകുമെന്നാണ് സൂചന. എല്ലാവര്*ക്കും ശമ്പളം ലഭിക്കാന്‍* ഫെബ്രുവരിയെങ്കിലും ആയേക്കും. അതേസമയം കാസര്*കോട്, വയനാട് ജില്ലകളില്‍* അധ്യാപക ബാങ്ക് അന്തിമഘട്ടത്തിലാണ്.




