ഊര്*ജസംരക്ഷണത്തിന് കൂട്ടുത്തരവാദിത്തം വേണം-ഗവര്*ണര്*
തിരുവനന്തപുരം: ഊര്*ജസംരക്ഷണത്തിന് സമൂഹത്തിന്*െറ കൂട്ടുത്തരവാദിത്തം ഉണ്ടാകണമെന്ന് ഗവര്*ണര്* എം.ഒ.എച്ച്. ഫാറൂഖ്. കേന്ദ്ര ഊര്*ജ മന്ത്രാലയം സംഘടിപ്പിച്ച ഊര്*ജസംരക്ഷണകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്*െറ വികസനം കാര്യക്ഷമമാകണമെങ്കില്‍* ഊര്*ജ ഉല്*പാദനവും സംരക്ഷണവും ആവശ്യമാണ്. ഇക്കാര്യത്തില്‍* കേന്ദ്ര സര്*ക്കാറും സംസ്ഥാന സര്*ക്കാറുകളും നടത്തുന്ന പ്രവര്*ത്തനങ്ങള്* ശ്ളാഘനീയമാണ്.കുട്ടികളിലും വിദ്യാര്*ഥികളിലും നടത്തുന്ന അവബോധം ഊര്*ജ സംരക്ഷണം യാഥാര്*ഥ്യമാകാന്* പ്രയോജനകരമാണ്. അത് കൂടുതല്‍* കാര്യക്ഷമമാക്കണം. ഊര്*ജ സംരക്ഷണത്തിന്*െറ ഭാഗമായി സംസ്ഥാനത്ത് 1.27 കോടി സി.എഫ്.എല്ലുകള്‍* വിതരണം ചെയ്തയത് നേട്ടമാണ്. വിപുലമായ അവബോധവും കാര്യക്ഷമമായ പ്രവര്*ത്തനവും കൊണ്ട് ഊര്*ജസംരക്ഷണം യാഥാര്*ഥ്യമാക്കാന്* കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഊര്*ജസംരക്ഷണത്തിന്*െറ ഭാഗമായി 40 ലക്ഷം സി.എഫ്.എല്ലുകള്‍* കൂടി വിതരണം ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍* പറഞ്ഞു. കൂടാതെ ഊര്*ജസംരക്ഷണം നടത്തുന്ന വന്‍*കിട- ചെറുകിട വ്യാപാരികള്‍*ക്ക് പെര്*ഫോമെന്*സ് അച്ചീവ്മെന്*റ് ട്രേഡ് സര്*ട്ടിഫിക്കറ്റ് (പി.എ.ടി.സി) നല്*കുന്നത് കേന്ദ്രത്തിന്*െറ പരിഗണനയിലാണ്.
സംസ്ഥാനം നേരിടുന്ന ഊര്*ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍* സൗരോര്*ജം ഉള്*പ്പെടെയുള്ള പാരമ്പര്യസ്രോതസ്സുകള്* പ്രയോജനപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്ന് തുടര്‍*ന്ന് സംസാരിച്ച മന്ത്രി ആര്യാടന്* മുഹമ്മദ് പറഞ്ഞു.
30 ശതമാനം ഗ്രാന്‍*റും 30 ശതമാനം കേന്ദ്രവും 40 ശതമാനം നബാര്*ഡും വായ്പ നല്*കി ഓരോ വീട്ടിലും സോളാര്‍* എനര്*ജി കൊണ്ടുവരാനുള്ള പദ്ധതിയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




