ആഷിന്റെ പ്രസവം, ആശുപത്രി സുരക്ഷാ കോട്ട!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ആഷിന്റെ പ്രസവം, ആശുപത്രി സുരക്ഷാ കോട്ട!

    ആഷിന്റെ പ്രസവം, ആശുപത്രി സുരക്ഷാ കോട്ട!


    ഐശ്വര്യാ റായിയുടെ പ്രസവത്തോട്* അനുബന്ധിച്ച്* മുംബൈയിലെ സെവന്* ഹില്*സ്* ആശുപത്രിയില്* മുമ്പെങ്ങുമില്ലാത്ത രീതിയിലാണ്* സുരക്ഷാ സംവിധാനങ്ങള്* ഒരുക്കിയിരിക്കുന്നത്*. ആശുപത്രിയിലെങ്ങും സുരക്ഷാ ക്യാമറകള്* സ്*ഥാപിച്ചതിനു പുറമെ അമ്പത്* അടി ദൂരം ഇടവിട്ട്* സുരക്ഷാഭടന്*മാരെയും നിയോഗിച്ചിരിക്കുന്നു.

    എപ്പോഴും തിരക്കുളള ആശുപത്രി ലോബിയില്* ഇപ്പോള്* തിരക്കൊന്നും ദൃശ്യമല്ല. അതീവ ജാഗ്രതപുലര്*ത്തുന്ന സുരക്ഷാഭടന്*മാര്* എപ്പോഴും വാക്കിടോക്കിയിലൂടെ സന്ദേശങ്ങള്* കൈമാറിക്കൊണ്ടിരിക്കുന്നു. പ്രവേശന കവാടങ്ങളില്* മാത്രം 100 സുരക്ഷാ ഭടന്*മാരാണ്* കാവല്* നില്*ക്കുന്നത്*.

    എല്ലാ രോഗികള്*ക്കുമുളള പരിചരണം മാത്രമായിരിക്കും ആഷിനും നല്*കുകയെന്നും എന്നാല്* അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്* പ്രാധാന്യം നല്*കുന്നുണ്ട്* എന്നും ആശുപത്രിയധികൃതര്* പറഞ്ഞു. ആഷിന്റെ പ്രസവ വാര്*ത്ത റിപ്പോര്*ട്ട്* ചെയ്യാനായി നൂറുകണക്കിന്* മാധ്യമപ്രവര്*ത്തകരാണ്* ആശുപത്രിക്ക്* വെളിയില്* ക്യാമ്പു ചെയ്യുന്നത്*.

    ജൂനിയര്*മോസ്*റ്റ് ബച്ചന്* പിറന്നു കഴിഞ്ഞ്* ബന്ധുക്കള്*ക്ക്* എപ്പോള്* വേണമെങ്കിലും ആശുപത്രിയില്* അമ്മയെയും കുഞ്ഞിനെയും സന്ദര്*ശിക്കാമെന്ന്* കരുതിയാല്* തെറ്റി. ഐസിയുവില്* അല്ലാത്ത രോഗികള്*ക്ക്* ആരും കൂട്ടിരിക്കാന്* പാടില്ല എന്ന നിയമം ബച്ചന്*മാര്*ക്കും ബാധകമായിരിക്കും. അതായത്* ആശുപത്രിയിലുളള സമയത്ത്* വൈകുന്നേരങ്ങളില്* മാത്രമേ ബന്ധുക്കള്*ക്ക്* ആഷിനെ സന്ദര്*ശിക്കാന്* സാധിക്കൂ.
Working...
X