യു.പിയില്* നെഹ്*റുവിന്റെ മണ്ഡലത്തില്*നിന്നു കോണ്*ഗ്രസ്* പ്രചാരണത്തിനു തുടക്കം
ഫുല്*പുര്* (യു.പി.): മായാവതി നേതൃത്വം നല്*കുന്ന ബി.എസ്*.പി. സര്*ക്കാരിനെതിരേ ആഞ്ഞടിച്ചുകൊണ്ട്* രാഹുല്* ഗാന്ധി ഉത്തര്* പ്രദേശില്* കോണ്*ഗ്രസിന്റെ തെരഞ്ഞെടുപ്പ്* പ്രചാരണത്തിനു തുടക്കം കുറിച്ചു. പിതാവിന്റെ മുത്തശ്ശന്* ജവഹര്*ലാല്* നെഹ്*റുവിന്റെ മണ്ഡലമായിരുന്ന ഫുല്*പുരില്* അദ്ദേഹത്തിന്റെ 123-ാത്* ജന്മവാര്*ഷിക ദിനത്തിലാണ്* രാഹുല്* തെരഞ്ഞെടുപ്പ്* പ്രചാരണങ്ങള്*ക്കു തുടക്കമിട്ടതെന്നതു ശ്രദ്ധേയമായി. കേന്ദ്ര ഫണ്ടുകളും ദരിദ്രര്*ക്കുള്ള കേന്ദ്ര പദ്ധതികളും അട്ടിമറിച്ചു പ്രവര്*ത്തിക്കുന്ന മായാവതി സര്*ക്കാര്* അടിമുടി അഴിമതിയില്* മുങ്ങിക്കുളിച്ചു നില്*ക്കുന്നതാണെന്നും രാഹുല്* ആരോപിച്ചു.
താന്* സജീവ രാഷ്*ട്രീയത്തിലിറങ്ങിയിട്ട്* ഏഴു വര്*ഷമായെന്നും യു.പിയിലെ ജനങ്ങളുടെ ദുരിതത്തില്*നിന്നാണ്* ഏറെ പാഠങ്ങള്* പഠിച്ചതെന്നും അദ്ദേഹം വ്യക്*തമാക്കി. ബുന്ദേല്*ഖണ്ഡ്* സന്ദര്*ശിച്ചപ്പോള്* അവിടുത്തെ ജനങ്ങള്* വരള്*ച്ചയും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന കാഴ്*ചയാണ്* കണ്ടത്*. കേന്ദ്ര സര്*ക്കാര്* തൊഴിലുറപ്പ്* പോലുള്ള പദ്ധതികള്* ആവിഷ്*കരിച്ചു. ബുന്ദേര്*ഖണ്ഡില്* അതെല്ലാം താറുമാറായ കാഴ്*ചയാണ്* കണ്ടത്*. കേന്ദ്രം പ്രഖ്യാപിച്ച സഹായം പോലും പ്രദേശവാസികള്*ക്കു നല്*കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂറ്റന്* റാലിയോടെയാണ്* കോണ്*ഗ്രസിന്റെ പ്രചാരണ പ്രവര്*ത്തനങ്ങള്*ക്കു തുടക്കമിട്ടത്*. റാലിക്കിടെ സമാജ്*വാദി പാര്*ട്ടി അംഗങ്ങള്* രാഹുലിനെ കരിങ്കൊടി കാട്ടിയത്* ചെറിയ തോതില്* സംഘര്*ഷത്തിനിടയാക്കി.




