കാഴ്ചശ്രീബലിക്ക് പട്ടുകുടകളുടെ വര്*ണ്ണക്കാഴ്ച
കാഴ്ചശ്രീബലിക്ക് ചാരുതയേറ്റി മുന്നൂറോളം പട്ടുകുടകളുടെ വര്*ണ്ണക്കാഴ്ച ഭക്തര്‍*ക്ക് വേറിട്ടൊരനുഭവമായി.
അഷ്ടമിയുടെ എട്ടാംഉത്സവദിവസമാണ് ആനപ്പുറത്ത് വര്*ണ്ണക്കുടകളില്* വിസ്മയം തീര്*ത്തത്. അഷ്ടമി ഉത്സവത്തില്‍* ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച.
പാറമേല്‍*ക്കാവ് ദേവസ്വത്തില്‍* തൃശ്ശൂര്‍* പൂരത്തിനു ഉപയോഗിച്ച മുന്തിയ ഇനം പട്ടുകുടകളും ആനച്ചമയങ്ങളുമാണ് കൊണ്ടു വന്നത്.ദേവസ്വം ബോര്*ഡിന്റെ തലയെടുപ്പുള്ള ഏഴ് കൊമ്പനാനകളാണ് കാഴ്ചശ്രീബലിക്ക് അണിനിരന്നത്. ദീപങ്ങള്‍* എഴുന്നള്ളിപ്പിന് പൊന്‍*പ്രഭയേകി. 9,10 ഉത്സവ ദിവസങ്ങളിലും വര്*ണ്ണക്കുടകളുടെ ദൃശ്യഭംഗി എഴുന്നള്ളിപ്പുകള്‍*ക്ക് പൊലിമ പകരും.






Comment