Us ആര്മിയില് ജോലി ചെയ്യുന്ന സ്ത്രീകള്ക്ക് അവിടെ നരകതുല്യമെന്ന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    Us ആര്മിയില് ജോലി ചെയ്യുന്ന സ്ത്രീകള്ക്ക് അവിടെ നരകതുല്യമെന്ന

    ലോകത്തില് ഏറ്റവും കൂടുതല് ആയുധബലമുള്ള രാജ്യമാണ് അമേരിക്ക. കഠിനഹൃദയരായ പട്ടാളക്കാരാണ് അവരുടെ ആര്മിയുടെ മുഖമുദ്ര. എന്നാല് ഈ ആര്മിയില് ജോലി ചെയ്യുന്ന സ്ത്രീകള്ക്ക് അവിടെ നരകതുല്യമെന്ന കൂടുതല് വെളിപ്പെടുത്തലുകള് പുറത്ത് വരുന്നു. ഇതേക്കുറിച്ച് ഉന്നതങ്ങളില് പരാതി നല്കിയാലും അതിനെതിരേ നടപടികളൊന്നും കൈക്കൊള്ളാറുമില്ലത്രേ. 20 വയസുകാരിയായ ലെ മാര്ക്വെറ്റും 22 കാരി ആന് കെന്ഡ്സിയോറുമാണ് മന്ഹാട്ടണ് ഫെഡറല് കോര്ട്ടില് പുതുതായി കേസ് ഫയല് ചെയ്തത്.

    സൈന്യത്തില് മുന്കാലങ്ങളില് പ്രവര്ത്തിച്ചിരുന്നതും ഇപ്പോള് പ്രവര്ത്തിക്കുന്നതുമായ നിരവധി സ്ത്രീകള് ഇങ്ങനെ പരാതികള് നല്കിയിരുന്നു. അതില് ഏറ്റവും ഒടുവിലത്തേതാണ് ഈ യുവതികളുടെ പരാതികള്. മേരിലാന്ഡിലെ അന്നപോളിസിലെ നേവല് അക്കാഡമയില് അംഗമായിരുന്നു ലെ. ന്യൂയോര്ക്കിലെ വെസ്റ്റ്പോയിന്റിലെ യുഎസ് മിലിട്ടറി അക്കാഡമി അംഗമായിരുന്ന ആന്. ഈ രണ്ട് സ്ഥലങ്ങളിലും സ്ത്രീകള്ക്കെതിരേ ലൈംഗിക പീഢനങ്ങള് നിരന്തരം നടക്കാറുണ്ടെന്നും അത് റിപ്പോര്ട്ട് ചെയ്യുന്നതില് പരമാവധി നിരുത്സാഹപ്പെടുത്താറുണ്ടെന്നും ഇവര് പറയുന്നു.

    ഇതിനെതിരേ ഒറു ചെരുവിരല് അനക്കാന് പോലും ഇരു സ്ഥാപനങ്ങളിലെയും ഉന്നതര് തയാറാകാറില്ലത്രേ. സഹപാഠികളെ ലൈംഗികമായി അതിക്രമിക്കുന്ന വിദ്യാര്ഥികള്ക്കെതിരേ നടപടികളൊന്നും സ്വീകരിക്കാത്തതിന് കുപ്രസിദ്ധമാണ് ഈ രണ്ട് അക്കാഡമികളുമത്രേ. വെസ്റ്റ്പോയിന്റ് കേഡറ്റായിരുന്ന ലെയെ ഉന്നതനായ ഉദ്യോഗസ്ഥന് മദ്യപിക്കാന് നിര്ബന്ധിക്കുകയും മദ്യപിച്ച് ബോധം മറഞ്ഞപ്പോള് സഹവിദ്യാര്ഥികളിലൊരാള് ബലാത്സംഗം ചെയ്യുകയുമായിരുന്നത്രേ. ഇതേക്കുറിച്ച് റിപ്പോര്ട്ട് ചെയ്തെന്ന് അറിഞ്ഞപ്പോള് തന്റെ വിസര്ജ്ജ്യം വാരിച്ചാണ് ആ വിദ്യാര്ഥി ലെയോട് പകരം വീട്ടിയത്.

    ആത്മഹത്യ ചെയ്യാനുള്ള വരെ അവസ്ഥയിലെത്തിയപ്പോള് അക്കാഡമി സ്വയം വിടുകയായിരുന്നു ലെ. 2008ല് നേവല് അക്കാഡമിയിലെത്തിയ ആനിനെ രണ്ട് സഹവിദ്യാര്ഥികളാണ് രണ്ട് തവണ റേപ്പ് ചെയ്തത്. രണ്ട് സമയത്തും ഭീഷണിപ്പെടുത്തി മദ്യപിപ്പിച്ച ശേഷമായിരുന്നുവേ്രത ഇത്. അക്കാഡമി കൗണ്സിലറോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള് അക്കാഡമിയില് നിന്ന് തന്നെ നിര്ബന്ധപൂര്വം പിരിച്ചയയ്ക്കുകയായിരുന്നുവെന്നും ആന് പരാതിയില് പറയുന്നു. മുന് ഡിഫന്സ് സെക്രട്ടറി റോബര്ട്ട് ഗേറ്റ്സിനും മറ്റ് നാല് മിലിട്ടറി ഓഫിസര്മാര്ക്കുമെതിരേയാണ് കേസ് നല്കിയിരിക്കുന്നത്.

    സ്കൂളുകളിലെ ലൈംഗിക അതിക്രമങ്ങള്ക്കെതിരേ നടപടികള് കൈക്കൊള്ളാന് തയാറായില്ലെന്നതാണ് പ്രധാന പരാതി. സാമ്പത്തികമായി നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ടു. എന്നാല് അക്കാഡമി വക്താവ് ഈ ആരോപണങ്ങള് നിഷേധിച്ചു. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്താല് ഉത്തരവാദികള്ക്കെതിരേ കടുത്ത നടപടികള് തങ്ങള് സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: Us ആര്മിയില് ജോലി ചെയ്യുന്ന സ്ത്രീകള്ക്ക് അവിടെ നരകതുല്യമെന്ന

    enthoke kelkanam

    Comment

    Working...
    X