ഗര്ഭിണിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഓട്ടോഡ്രൈവര് പിടിയിലായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    ഗര്ഭിണിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഓട്ടോഡ്രൈവര് പിടിയിലായി

    ഗര്ഭിണിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഓട്ടോഡ്രൈവര് പിടിയിലായി. ചാത്തന്നൂര് താഴം തെക്ക് കൊച്ചാലുംമൂട് ചാലില് സുരേഷാ(36)ണ് അറസ്റ്റിലായത്. ചാത്തന്നൂര് സ്റ്റാന്റിലെ ഓട്ടോഡ്രൈവറായ ഇയാള്ക്ക് സ്ത്രീയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.

    ഏഴുമാസം മുന്പ് ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടില് അതിക്രമിച്ചു കയറുകയും ഗര്ഭിണിയായിരുന്ന സ്ത്രീയെ പീഡിപ്പിക്കുകയും ചെയ്തു. പീഡന ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങള് ഇയാള് മൊബൈലില് പകര്ത്തുകയും ചെയ്തു.

    പിന്നീട് പ്രതി നഗ്ന ചിത്രങ്ങള് പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി. ചിത്രങ്ങള് പുറത്തു വിടാതിരിക്കാനായി യുവതിയില് നിന്ന് ഇയാള് 25,000 കൈപ്പറ്റുകയും ചെയ്തു. തുടര്ന്ന് യുവതി അമ്മയോട് വിവരങ്ങള് പറഞ്ഞു. അമ്മ പ്രതിയുമായി സംസാരിച്ചെങ്കിലും പ്രതി ഇവരേയും ഭീഷണിപ്പെടുത്തി.

    ഭര്ത്താവില് നിന്ന് ഇക്കാര്യം മറച്ചു വച്ച യുവതി അമ്മയുമൊത്ത് മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറി. ഇവിടെയെത്തിയ പ്രതി വീണ്ടും ഇവരെ ഭീഷണിപ്പെടുത്തി. ഇതെ തുടര്ന്ന് ഇരുവരും ബന്ധു വീട്ടിലെത്തുകയും അവരുടെ സഹായത്തോടെ പൊലീസില് പരാതി നല്കുകയുമായിരുന്നു.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: ഗര്ഭിണിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്ത ഓട്ടോഡ്രൈവര് പിടിയിലായി

    avanteeeee ________ idiot

    Comment

    Working...
    X