പഴശ്ശി കുടീരം .കേരളം.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പഴശ്ശി കുടീരം .കേരളം.

    പഴശ്ശി കുടീരം






    ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാ സമരം നടത്തി രക്തസാക്ഷിത്വം വരിച്ച വീരകേരളവര്മ പഴശ്ശിരാജാവിന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥലമാണ് പഴശ്ശി കുടീരം എന്നറിയപ്പെടുന്നത്.1805 നവംബര്* 30ന് വയനാട്ടിലെ മാവിലാം തോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരുമുണ്ടായ ഏറ്റുമുട്ടലിലാണ് പഴശ്ശി വീരമൃത്യുവരിച്ചത്. വെള്ളക്കാര്*ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. തുടര്*ന്ന് പഴശ്ശിരാജയുടെ മൃതദേഹം ബ്രിട്ടിഷുകാര്* ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയില്* എത്തിച്ച് സംസ്*കരിക്കുകയായിരുന്നു.

    1980ല്* സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് 2010 ഡിസംബറില്* സ്ഥാപിച്ച മ്യസിയത്തില്* ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇന്*ട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ ചരിത്ര വിജ്ഞാന ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസികളുടെ തനതായ കരവിരുത് ഉള്*ക്കൊണ്ട കലാരൂപങ്ങള്* അണി നിരത്തിയ ഗ്യാലറി അക്കാലത്തെ ജീവിതശൈലിയും സാംസ്*കാരവും പുതുതലമുറയെ ഓര്*മ്മിപ്പിക്കാന്* പോന്നവയാണ്.
    [HIDE-REPLY]പഴശ്ശി കുടീരത്തിന്റെ വെര്ച്ച്വല്* ഗാലറിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
    [/HIDE-REPLY]
  • ruthika
    • Nov 2006
    • 1469

    #2
    Re: പഴശ്ശി കുടീരം .കേരളം.

    many thanks akkusji


    Comment

    • appus
      • Jan 2011
      • 4377

      #3
      Re: പഴശ്ശി കുടീരം .കേരളം.

      thanks akkusssss
      ANY HELP NEEDED -- MESSAGE ME

      Visitor Message

      Private Message

      Comment

      • twinkledt
        • Mar 2011
        • 81

        #4
        Re: പഴശ്ശി കുടീരം .കേരളം.

        thanksundatto.
        Ads Not Allowed...

        admin

        Comment

        Working...
        X