അര്*ത്തുങ്കല്* പള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അര്*ത്തുങ്കല്* പള്ളി




    പോര്*ച്ചുഗീസ് മിഷണറിമാര്* നാല് നൂറ്റാണ്ടുകള്*ക്ക് മുമ്പ് അര്*ത്തുങ്കലില്* സ്ഥാപിച്ച പ്രശസ്തമായ പള്ളി ഇന്ന് കേരളത്തിലെ ക്രിസ്ത്യന്* തീര്*ഥാനകേന്ദ്രങ്ങളില്* പ്രധാനപ്പെട്ട ഒന്നാണ്. ദൈവദാസന്* ചാവറ കുര്യാക്കോസ് ഏലിയാസച്ചന്* വൈദികപട്ടം സ്വീകരിച്ചത് ഈ ദേവാലയത്തില്* വെച്ചാണ്.

    അര്*ത്തുങ്കല്* വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാളില്* പങ്കെടുക്കാന്* ആയിരങ്ങള്* ഇവിടെ വര്*ഷംതോറും എത്തുന്നു. വിശുദ്ധ സെബാസ്ത്യനോസാണ് അര്*ത്തുങ്കല്* വെളുത്തച്ചനായി അറിയപ്പെടുന്നത്. വസൂരി, കോളറ തുടങ്ങിയ പകര്*ച്ചവ്യാധികളില്* നിന്നു വെളുത്തച്ചന്* രോഗശാന്തി നല്*കുന്നുവെന്നാണ് വിശ്വാസം.

    വിവിധ മതത്തില്* പെട്ടവര്* പരിശുദ്ധമായി കരുതുന്ന അര്*ത്തുങ്കല്* പള്ളിയില്* എല്ലാം ജനവരി 18-നും ആയിരക്കണക്കിന് അയ്യപ്പന്*മാര്* എത്തുകയും തിരുരൂപം വന്ദിച്ച് പള്ളിക്കുളത്തില്* കുളിച്ച് തൊഴുകയും ചെയ്യുന്നു. ശബരിമല ദര്*ശനം കഴിഞ്ഞെത്തുന്ന അയ്യപ്പന്*മാര്* അര്*ത്തുങ്കലെത്തി വെളുത്തച്ചന്റെ സവിധത്തില്* മാലയൂരിയാല്* പൂര്*ണഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപ്പെട്ട് ചില ഐതീഹ്യങ്ങളുണ്ട്.

    വര്*ഷംതോറും ജനവരി പത്തിനാരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അര്*ത്തുങ്കല്* തിരുന്നാള്* ജനവരി 27-നാണ് സമാപിക്കുക. ജനവരി 20-നാണ് മുഖ്യതിരുന്നാള്*, പ്രസിദ്ധമായ നാലു മണിക്കൂര്* പ്രദക്ഷിണം അന്നാണ് നടക്കുക. വെളുത്തച്ചന്റെ തിരുസ്വരൂപം വണങ്ങാന്* എത്തുന്ന ഭക്തര്* ഉരുള്*നേര്*ച്ച, അമ്പും വില്ലും നേര്*ച്ച, മുട്ടേല്*നിരങ്ങല്*, ആനപ്പുറത്തു നേര്*ച്ച, അടിമവെപ്പ് തുടങ്ങിയ അര്*പ്പിക്കുന്നു. പ്രധാന വഴിപാട് അമ്പും വില്ലും നേര്*ച്ചയാണ്.


    അര്*ത്തുങ്കല്* പള്ളിയുടെ വെര്*ച്ച്വല്* ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക

Working...
X