ഇനി ത്രിഡി ടൈറ്റാനിക് !!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഇനി ത്രിഡി ടൈറ്റാനിക് !!

    ഇനി ത്രിഡി ടൈറ്റാനിക് !!





    സിനിമയുടെ ഭാവിമുഖം ത്രിമാനമായിരിക്കുമെന്ന് ലോകത്തിന് കാട്ടിത്തന്നത് ജെയിംസ് കാമറൂണിന്റെ സയന്*സ് ഫിക്ഷന്* ഇതിഹാസമായ 'അവതാര്*' ആണ്. അവതാറിന്റെ വരവിനെ തുടര്*ന്ന് ടെലിവിഷന്* നിര്*മാതാക്കള്* പോലും ത്രിഡിയെ പുല്*കി തുടങ്ങിയിരിക്കുന്നു. അതിനിടയില്* പഴയ ക്ലാസിക്ക് സിനിമകള്* ത്രിഡി രൂപത്തില്* വീണ്ടും ലോകത്തിന്റെ മനംകവരാന്* ഒരുങ്ങുന്നതായി റിപ്പോര്*ട്ട്. ആദ്യം വരുന്നത് 'ടൈറ്റാനിക് 3ഡി'!

    1997ല്* പുറത്തു വന്ന അനശ്വരപ്രണയകാവ്യമായ ടൈറ്റാനിക്, ത്രിഡി രൂപത്തില്* വീണ്ടും റിലീസ് ചെയ്യാന്* ഒരുങ്ങുന്ന കാര്യം സംവിധായകന്* ജെയിംസ് കാമറൂണാണ് വെളിപ്പെടുത്തിയത്. 2012-ല്* ടൈറ്റാനിക്കിന്റെ ത്രിമാനരൂപം തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.


    'അവതാറി'ന്റെ അസാധാരണമായ വിജയവും, അതിനെ തുടര്*ന്ന് അമേരിക്കയില്* 'ആലിസ് ഇന്* വണ്ടര്*ലാന്*ഡ്' എന്ന ത്രിഡി ചിത്രത്തിന് പ്രേക്ഷകര്* നല്*കിയ സ്വീകരണവും, കൂടുതല്* ത്രിഡി ചിത്രങ്ങള്* പ്രദര്*ശനത്തിനെത്തിക്കാന്* സ്റ്റുഡിയോകളെ പ്രേരിപ്പിക്കുകയാണ്. പുതിയൊരു സാധ്യതയാണ് ത്രിഡി നല്*കുന്നതെന്ന് സാരം.

    ത്രിഡി സങ്കേതത്തിലല്ല ചിത്രീകരിച്ചതെങ്കിലും, പുതിയ ഡിജിറ്റല്* ടെക്*നോളജിയുടെ സഹായത്തോടെ പഴയ ചലച്ചിത്രങ്ങളെ ത്രിമാനരൂപത്തിലാക്കാനാകും. അതാണ് ടൈറ്റാനിക്കിനും തുണയാകുന്നത്. വാര്*ണര്* ബ്രദേഴ്*സിന്റെ 'ക്ലാഷ് ഓഫ് ദി ടൈറ്റാന്*സ്' ആണ് ത്രിഡി രൂപത്തില്* എത്തുന്ന മറ്റൊരു ചിത്രം. എട്ട് ആഴ്ച കൊണ്ടാണ് ചിത്രത്തിന് ത്രിഡി ഇഫക്ടുകള്* നല്*കുന്നത്.


    എന്നാല്*, ഇത്ര കുറഞ്ഞ സമയം കൊണ്ട് സിനിമകളെ ത്രിഡി രൂപത്തിലാക്കുന്നതിനെ ജെയിംസ് കാമറൂണ്* അനുകൂലിക്കുന്നില്ല. 'ക്ലാഷ് ഓഫ് ദി ടൈറ്റാന്*സ്' ത്രിഡി രൂപത്തിലാക്കാന്* ആറ് മാസം മുതല്* ഒരു വര്*ഷം വരെ ചെലവിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ടൈറ്റാനിക്കിന്റെ ത്രിഡി രൂപം റിലീസ് ചെയ്യുന്നത് 2012-ലാക്കിയത് ആവശ്യത്തിന് സമയം ലഭിക്കാന്* വേണ്ടിയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

    വന്*തോതില്* സ്*പെഷ്യല്* ഇഫക്ടുകളുടെ സഹായത്തോടെ നിര്*മിച്ച സിനിമയാണ് ടൈറ്റാനിക്. അതുകൊണ്ടു തന്നെ, അതിനെ ത്രിമാന രൂപത്തിലാക്കുമ്പോള്* മെച്ചപ്പെട്ട ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. ടൈറ്റാനിക് പുറത്തു വന്നിട്ട് 13 വര്*ഷമായി. ഇക്കാലത്തിനിടെ, വിഷ്വല്* ഇഫക്ടുകളുടെ ലോകത്തുണ്ടായ വന്* മുന്നേറ്റം കൂടി കണക്കിലെടുക്കുമ്പോള്* ടൈറ്റാനിക്ക് തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവമായിട്ടാകും ഇനി പുറത്തു വരിക.
    DONATE & SUPPORT US




  • xman
    Admin
    • Sep 2006
    • 24007

    #2
    Wow.... IThenthaayaalum kaananam. Jnaan Titanic oru 10 times enkilum kandittundaakummmm ..Entammo

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      2012 le irangooo... wait cheyyoo thirakkadikkathe....
      DONATE & SUPPORT US




      Comment

      • LALETTAN
        • Apr 2010
        • 51

        #4
        Thnx machambies.....................

        Comment

        Working...
        X