'പ്രെഡിറ്ററു'മായി റോഡ്രിഗ്വേസ് വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    'പ്രെഡിറ്ററു'മായി റോഡ്രിഗ്വേസ് വീണ്ടും

    'പ്രെഡിറ്ററു'മായി റോഡ്രിഗ്വേസ് വീണ്ടും





    റോബര്*ട്ട് റോഡ്രിഗ്വേസ് 'കൊലയാളികളു'മായി വീണ്ടുമെത്തുന്നു. 1987-ല്* ഹോളിവുഡ് പ്രേക്ഷകരെ വിറപ്പിച്ച 'പ്രെഡിറ്ററി'ന്റെ തുടര്*ഭാഗം, 'പ്രെഡിറ്റേഴ്*സ്' (Predators) എന്ന പേരില്* ഈ വര്*ഷം റിലീസ് ചെയ്യുകയാണ്. കൂടുതല്* ഭീകരരൂപികളും പ്രതികാരദാഹികളുമായ കൊലയാളികള്* പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്* കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓസ്റ്റിനില്* 'സൗത്ത് ബൈ സൗത്ത്*വേസ്റ്റ്' ഫെസ്റ്റിവലില്* ആദ്യമായി അവതരിപ്പിക്കപ്പെട്ടു.

    നിര്*മാതാവ് റോഡ്രിഗ്വേസും സംവിധായകന്* നിംറോഡ് അന്റാലും ചേര്*ന്നാണ് പ്രെഡിറ്റേഴ്*സിന്റെ പുതിയ ഭാഗം ഇരുന്നൂറോളം വരുന്ന സദസ്സിന് പരിചയപ്പെടുത്തിയത്. ജൂലായില്* റിലീസ് ചെയ്യാന്* നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അലെക്*സ് ലിറ്റ്*വാക്കും മൈക്കല്* ഫിന്*ചും ചേര്*ന്നാണ്. റോഡ്രിഗ്വേസിന്റെ 'ട്രബിള്*മേക്കര്* സ്റ്റുഡിയോസി'ലെ ആര്*ട്ടിസ്റ്റുകളാണ്, പ്രെഡിറ്റേഴ്*സിലെ ഭീകരരൂപികള്*ക്ക് ദൃശ്യരൂപം നല്*കിയത്.

    ഗ്വാട്ടിമാലയിലെ വനത്തില്* യു.എസ്.എലീറ്റ് സൈനിക ടീമിനെ വേട്ടയാടുന്ന അന്യഗ്രഹജീവിയായിരുന്നു 1987-ലെ പ്രെഡിറ്ററിലേത്. അദൃശ്യമാകാന്* കഴിവുള്ള ആ ഭീകരരൂപി സമ്മാനിച്ച നടുക്കം ഇപ്പോഴും ഹോളിവുഡ് പ്രേക്ഷകരെ വിട്ടൊഴിഞ്ഞിട്ടില്ല. ആര്*നോള്*ഡ് ഷ്വാര്*സെനെഗ്ഗര്* ആയിരുന്നു ചിത്രത്തിലെ നായകന്*. 1990-ല്* അതിന്റെ തുടര്*ഭാഗമായി 'പ്രെഡിറ്റര്*2' പുറത്തു വന്നു. അതുകഴിഞ്ഞ രണ്ട് പതിറ്റാണ്ട് ആകുമ്പോഴാണ് പുതിയ പ്രെഡിറ്ററിന്റെ വരവ്.


    ഭൂമിയില്* നിന്ന് അകലെയൊരു ഉപഗ്രഹത്തില്* നടക്കുന്ന സംഭവങ്ങള്* ലോകസിനിമാരംഗത്ത് പ്രകമ്പനം സൃഷ്ടിച്ചത് 2009-ലായിരുന്നു; ജെയിംസ് കാമറൂണിന്റെ 'അവതാറി'ലൂടെ. അതുപോലെ, ഭൂമിയില്*നിന്ന് അകലെയൊരു ഗ്രഹത്തില്* നടക്കുന്ന സംഭവങ്ങളാണ് പ്രെഡിറ്റേഴ്*സിലും എന്ന് 'വയേര്*ഡ് മാഗസിന്റെ' റിപ്പോര്*ട്ട് പറയുന്നു. (പക്ഷേ, സിനിമയുടെ പ്രമേയം അതിന്റെ അണിയറപ്രവര്*ത്തകര്* ഇതുവരെ പുറത്തു വിട്ടിട്ടില്ല).

    അന്യഗ്രഹത്തിലെത്തുന്ന ഒരു കൂട്ടം മനുഷ്യരും, അവരെ വേട്ടയാടുന്ന വിചിത്രജീവികളുമാണ് പ്രമേയമെന്ന് വയേര്*ഡ് മാഗസിന്* പറയുന്നു. വ്യത്യസ്ത സ്വഭാവമുള്ള ഈഗോപ്രശ്*നം ഏറെയുള്ളവരാണ് അന്യഗ്രഹത്തിലെത്തുന്ന മനുഷ്യര്* ഓരോരുത്തരും. അവരെ വെച്ച് ആ ഗ്രഹത്തെ ഒരു ഗെയിം പ്രിസര്*വാക്കി മാറ്റാനും മനുഷ്യരുടെ തന്ത്രങ്ങള്* കൂടുതല്* പഠിക്കാനും പ്രെഡേറ്റേഴ്*സ് തീരുമാനിക്കുന്നു. മനുഷ്യരും വിചിത്രജീവികളും തമ്മിലുള്ള ഓരോ ഏറ്റുമുട്ടലും വ്യത്യസ്തമായ രീതിയില്* രക്തരൂക്ഷിതമായ രീതിയിലാണ് സംവിധായകന്* ഒരുക്കിയിട്ടുള്ളത്.

    ഏതായാലും ചിത്രത്തിന്റെ പ്രമേയം അടക്കമുള്ള കാര്യങ്ങള്* പരമരഹസ്യമാക്കി വെച്ചിരിക്കുകയാണ് റോഡ്രിഗ്വേസും കൂട്ടരും. ചിത്രത്തിന്റെ ഫൂട്ടേജുകളൊന്നും പുറത്തുപോകാതിരിക്കാനും അവര്* മുന്*കരുതലെടുത്തിട്ടുണ്ട്. അതിനാല്* ചിത്രത്തിന്റെ വിശദാംശങ്ങള്*ക്ക് കുറച്ചുകൂടി കാക്കണം എന്നര്*ഥം.

    -ജെ.എ.





    DONATE & SUPPORT US




Working...
X