മലയാളികള്* നല്ല ആസ്വാദന നിലവാരം ഉള്ളവരാണെന്നും എന്നാല്* തമിഴരുടെ സ്ഥിതി അതല്ലെന്നും പറഞ്ഞ ആര്യയ്ക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. ആര്യയുടെ കട്ടൌട്ടില്* ചെരുപ്പുമാല അണിയിച്ചുകൊണ്ടാണ് ‘ഹിന്ദു മക്കള്* കക്ഷി’ പ്രതിഷേധിച്ചത്. ആസ്വാദന നിലവാരം കൂടുതലുള്ള കേരളത്തിലേക്ക് കെട്ടുകെട്ടിക്കൊള്ളാന്* അവര്* ആര്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രതിഷേധം രൂക്ഷമാകുന്ന അവസ്ഥയില്* ആര്യയുടെ റിലീസാകാനിരിക്കുന്ന സിനിമ ‘ചിക്കു ബുക്കു’ പെട്ടിയിലായേക്കും.
കേരളത്തില്* നടന്ന ഒരു അവാര്*ഡ് ദാനച്ചടങ്ങിനിടെ, തമിഴര്*ക്ക് വലിയ ആസ്വാദനനിലവാരമൊന്നും ഇല്ലെന്നും എന്നാല്* മലയാളികളാവട്ടെ ആസ്വാദനനിലവാരത്തില്* ഏറെ മുന്നിലാണെന്നും ആര്യ ആര്യ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്*ത്തി വലുതാക്കിയ തമിഴിന്*റെ നെഞ്ചില്* ആര്യ ചവിട്ടിയെന്നാണ് വിമര്*ശനം.
“ഒരു മലയാളി എന്നതില്* എനിക്ക് എറെ അഭിമാനം ഉണ്ട്. പൊതുവെ, ആസ്വാദനനിലവാരത്തില്* ഏറെ മുന്നിലാണ് മലയാളികള്*. മലയാളികള്*ക്ക് വേണ്ടത് ക്ലാസിക് സിനിമകളും മികച്ച അഭിനയവുമാണ്. എന്നാല്* തമിഴരുടെ ആസ്വാദനനിലവാരം അങ്ങിനെയല്ല. ശരാശരി അഭിനയത്തിനും ലക്ഷങ്ങളും കോടികളുമാണ് തമിഴില്* ലഭിക്കുക. മലയാളത്തില്* തിളങ്ങണമെങ്കില്* പ്രതിഭ വേണം” എന്നിങ്ങനെ കത്തിക്കയറിയ ആര്യയിപ്പോള്* പുലിവാല് പിടിച്ചിരിക്കുകയാണ്. തമിഴരോട് ആര്യ മാപ്പ് അപേക്ഷിക്കണം എന്നാണ് ഹിന്ദു മുന്നണിയുടെ ആവശ്യം. ഇല്ലെങ്കില്* ആര്യയുടെ സിനിമകള്* തമിഴ്*നാട്ടില്* റിലീസ് ചെയ്യാന്* സമ്മതിക്കില്ലെന്നും ഹിന്ദുമുന്നണി അറിയിച്ചിട്ടുണ്ട്.
“തമിഴ് സിനിമയ്ക്കും താരങ്ങള്*ക്കും നിലവാരം ഇല്ലെന്ന് പറഞ്ഞ ആര്യ തമിഴ് ജനതയോട് മാപ്പപേക്ഷിക്കണം. ഇല്ലെങ്കില്* ഞങ്ങള്* തമിഴകം മുഴുവനും പ്രതിഷേധ പ്രകടങ്ങള്* സംഘടിപ്പിക്കും. ആര്യയുടെ റിലീസാകാന്* പോകുന്ന ‘ചിക്ക് ബുക്ക്’ പ്രദര്*ശിപ്പിക്കുന്ന തീയേറ്ററുകള്* ഞങ്ങള്* ഘരാവോ ചെയ്യും. തമിഴ് സിനിമയില്* നിന്ന് കോടികള്* പ്രതിഫലമായി വാങ്ങിക്കൊണ്ട് തമിഴ് സിനിമയെ അപമാനിച്ച ആര്യ മാപ്പപേക്ഷിച്ചേ തീരൂ. അതിന് ഒരുക്കമെല്ലെങ്കില്* ആസ്വാദന നിലവാരം കൂടുതലുള്ള കേരളത്തിലേക്ക് കെട്ടുകെട്ടാന്* ആര്യയ്ക്ക് ഒരുങ്ങാം” - ഹിന്ദു മക്കള്* കക്ഷിയുടെ പ്രസിഡന്റ് കണ്ണന്* ചെന്നൈയില്* പറഞ്ഞു.
കാസര്**ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് ജംഷദ് എന്ന് യഥാര്*ത്ഥ പേരുള്ള ആര്യയുടെ നാട്. ‘അറിന്തും അറിയാമലും’ (അറിഞ്ഞും അറിയാതെയും) എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഈ മുപ്പതുകാരന്* ഇപ്പോള്* തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ്. അടുത്തിടെ ആര്യ അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്* ഹിറ്റുകളായിരുന്നു. നയന്**താര നായികയായി അഭിനയിച്ച ‘ബോസ് എങ്കിറ ഭാസ്കരന്*’ എന്ന സിനിമയുടെ നിര്*മാതാവും കൂടിയാണ് ആര്യ. ഇപ്പോള്* ‘ചിക്ക് പുക്ക്’, ‘അവന്* ഇവന്*’ എന്നീ സിനിമകളില്* അഭിനയിച്ച് വരുന്നു.
കുറച്ച് മാസങ്ങള്*ക്ക് മുമ്പ്, ‘വൃത്തികെട്ട തമിഴത്തി’ എന്ന് ഒരു ടിവി ഷോയ്ക്കിടെ ജയറാം പറഞ്ഞതില്* ഷുഭിതരായ തമിഴ് സംഘടനകള്* നടന്* ജയറാമിന്*റെ വീട് ആക്രമിച്ചത് ഓര്*മിക്കുമല്ലോ. അങ്ങിനെയുള്ള അക്രമസംഭവങ്ങള്* ആര്യയുടെ കാര്യത്തില്* ഉണ്ടാകാതിരിക്കാന്* അധികൃതര്* നടപടികള്* എടുത്തിട്ടുണ്ട് എന്നറിയുന്നു.

Comment