ഏഷ്യാനെറ്റിലെ ‘നമ്മള്* തമ്മില്*’ ടോക്*ഷോയുടെ അവതാരകന്*റെ സ്ഥാനത്തുനിന്ന് തന്നെ ആരും മാറ്റിയതല്ലെന്നും താന്* സ്വയം മാറിയതാണെന്നും നടന്* ജഗദീഷ്. തനിക്ക് തിരക്കായതിനാലാണ് നമ്മള്* തമ്മില്* അവതരിപ്പിക്കുന്നതില്* നിന്ന് പിന്**മാറിയതെന്നും ജഗദീഷ് വിശദീകരിക്കുന്നു. നമ്മള്* തമ്മിലില്* ചര്*ച്ച ചെയ്യേണ്ട വിഷയത്തിന്*റെ ക്ലിപ്പിംഗുകള്* ശേഖരിക്കുന്നതിനും റിസര്*ച്ചിനും ഷൂട്ടിംഗിനുമായി ആഴ്ചയില്* മൂന്നു ദിവസങ്ങളെങ്കിലും എടുക്കും. ഏഷ്യാനെറ്റിന്*റെ തന്നെ കോമഡി സ്റ്റാര്*സിന്*റെ ഷൂട്ടിംഗിലും പങ്കെടുക്കേണ്ടതുണ്ട്. സിനിമയിലെ തിരക്കുകള്* കൂടിയായപ്പോള്* ടി വി ഷോകള്*ക്കായി അധികം സമയം മാറ്റിവയ്ക്കാന്* കഴിയുന്നില്ല - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ജഗദീഷ് വ്യക്തമാക്കി.

