കോഴിക്കോട്: താരസംഘടനയായ അമ്മയുടെ ധനശേഖരാണാര്*ഥമെന്ന പേരില്‍* കോഴിക്കോട് നടന്ന ‘സൂര്യതേജസോടെ അമ്മ’ ഷോ കാണാന്‍* കുടുംബത്തോടെയെത്തിയവര്* പോലീസിന്റെ ലാത്തിയടിയേറ്റ് മടങ്ങി. തിരക്ക് വര്*ധിച്ചതോടെ പാസുമായെത്തിയ കുടുംബങ്ങളടക്കുമുള്ളവരെ പോലീസ് തല്ലിയോടിക്കുകയായിരുന്നു. പോലീസിന്റെ ലാത്തിയടിയേറ്റ് കൊടുവള്ളി കത്തറമ്മല്‍* സ്വദേശി ഷരീഫിന്(36) പരിക്കേറ്റു. ഇയാള്‍* ആശുപത്രിയില്‍* ചികിത്സ തേടിയിരിക്കയാണ്.
ദുബൈയില്‍* ജോലി ചെയ്യുന്ന ശരീഫ് മലബാര്‍* ഗോള്‍*ഡില്* നിന്നും സ്വര്*ണ്ണം വാങ്ങിയപ്പോള്‍* ലഭിച്ച പാസുമായാണ് കോഴിക്കോട്ടെത്തിയത്. അമ്മയുടെ ഷോയുടെ പേരില്‍* ഗള്*ഫില്‍* വന്‍* പ്രചാരണമാണ് മലബാര്‍* ഗോള്‍*ഡ് നടത്തിയതെന്ന് ശരീഫ് പറയുന്നു. പാസിനായി മാത്രം സ്വര്*ണ്ണം വാങ്ങുകയായിരുന്നു ഷരീഫ്. ക്യൂവില്‍* ബഹളമായതോടെ പോലീസ് കണ്ണില്‍*ക്കണ്ടവരയെല്ലാം തല്ലിയോടിക്കുകയായിരുന്നു. തന്റെ കയ്യില്‍* പാസുണ്ടെന്ന് ശരീഫ് പോലീസിനോട് പറഞ്ഞെങ്കിലും അത് തന്നവര്‍*ക്ക് തന്നെ തിരിച്ചുകൊടുത്തോയെന്നായിരുന്നു പോലീസിന്റെ മറുപടി.
അമ്മയുടെ പരിപാടിയുടെ ടിക്കറ്റ് വിതരണത്തെച്ചൊല്ലി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. മലബാര്‍* ഗോള്‍*ഡ് സ്*പോരണ്*സര്*ഷിപ്പോടുകൂടി സൂര്യ ടി.വിയാണ് പരിപാടി സംഘടിപ്പിച്ചത്. അമ്മയുടെ ധനശേഖരണാര്*ഥമാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ചാനലിന് വന്‍*തോതില്‍* വരുമാനുണ്ടാക്കാനുള്ള വഴിയുമൊരുക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. മലബാര്‍* ഗോള്‍*ഡാണ് അമ്മക്ക് പണം നല്*കുന്നത്. പരിപാടി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത് സൂര്യയും ലാഭമുണ്ടാക്കും.
കോഴിക്കോട് വെച്ചാണ് പരിപാടി നടന്നതെങ്കിലും കോഴിക്കോട്ടുകാര്‍*ക്കൊന്നും പരിപാടിയില്‍* പ്രവേശിക്കാന്‍* കഴിയാത്ത സ്ഥിതിയായിരുന്നു. ഗള്*ഫില്‍* നിന്നും ടിക്കറ്റ് സംഘടിപ്പിച്ച് വന്നവര്‍*ക്ക് പോലും നിരാശയോടെ മടങ്ങേണ്ടി വന്നു. ഇത്തര നിരവധി കുടുംബങ്ങള്‍* അവഹേളിക്കപ്പെട്ടിട്ടുണ്ടെന്ന് ദൃക്*സാക്ഷികള്‍* പറയുന്നു.